wenewser-user

കൽപ്പറ്റ പ്രിമിയർ ലീഗ് (KPL): സംഘാടക സമിതി രൂപീകരിച്ചു

കൽപ്പറ്റ:കൽപ്പറ്റ പ്രിമിയർ ലീഗ് ഫുട്ബോൾ 2025 സംഘാടക സമിതി രൂപീകരണ യോഗ കൽപ്പറ്റയിൽ നടന്നു.പിപി ഷൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി മൊയ്‌ദീൻകുട്ടി ഉദ്ഘടനം ചെയ്തു. ഏപ്രിൽ മാസത്തിൽ കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ മുനിസിപ്പാലിറ്റിയെ വിവിധ മേഖലകളാക്കയാണ് ടീം തിരിഞ്ഞെടുക്കുക. കൽപ്പറ്റക്കരായ കളിക്കാർക്ക് ടീമുകളിൽ പ്രധാന്യം നൽകിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.സംഘാടക സമിതി ഭാരവാഹികൾളായി ചെയർമാൻ റൗഫ് ഒലിവ്സ്,ജനറൽ കൺവീനർ പിപി ഷൈജൽ,കൺവീനർ റംഷീദ് ചേമ്പിൽ, ട്രഷറർ ജാസൽ മെട്ടമ്മൽ, വൈസ് ചെയർമാൻമാർ: സന്തോഷ്‌…

Read More

മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് 22-ന് തുടങ്ങും

കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട്ടിൽ കഴിഞ നാല് വർഷമായി നടത്തിയ വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ ഫെബ്രുവരി 22 – ന് തുടങ്ങും. വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി 2020 – ലാണ് പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്…

Read More

അധ്യാപനം എന്നത് ദൈവനിയോഗം: സംഷാദ് മരയ്ക്കാർ

എടവക : അധ്യാപനം ഒരു തൊഴിൽ ആയി കാണരുതെന്നും അതൊരു ദൈവനിയോഗമാണെന്ന ബോധ്യം അദ്ധ്യാപകരിൽ വേരുറയ്ക്കണമെന്നും അതു വഴി വിദ്യാർഥികളുടെ സമഗ്ര വളർച്ച ഉറപ്പാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ പ്രസ്താവിച്ചു. എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂളിൻ്റെ 72 – ) o വാർഷികാഘോഷ ഉദ്ഘാടനവും 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസ്സിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. ശാന്തിക്കുള്ള ആദരിക്കൽ ചടങ്ങും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അമ്മദ്…

Read More

ദുരന്തബാധിതരോട്‌ അവഗണന; പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ എൽഡിഎഫ്‌ രാപകൽ സമരം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24, 25 തിയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപ്പകൽ സമരം. ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രക്ഷോഭമെന്ന്‌ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1972ലെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന്‌ ആയിരം കോടി രൂപ അനുവദിക്കുക, നിലമ്പൂർ–നഞ്ചങ്കോട്‌, തലശ്ശേരി–മൈസൂരു റെയിൽവേ പദ്ധതികൾ നടപ്പിലാക്കുക, വനം, റവന്യു…

Read More

ആലാറ്റിൽ നിർമല എൽ .പി.സ്കൂൾ വാർഷികാഘോഷം നടത്തി

  ആലാറ്റിൽ: ആലാറ്റിൽ നിർമ്മല എൽ. പി .സ്കൂളിൻ്റെ 61-ാം വാർഷികാഘോഷം ‘Sperenza 2k25’ വർണ്ണാഭമായി നടത്തി.സ്കൂളിലെ പൂർവവിദ്യാർഥി റവ. ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. ഷിജി ഷാജി ഉദ്ഘാടനം ചെയ്ത വാർഷിക ആഘോഷ പരിപാടികളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികൾ അവതരിപ്പിച്ചു എന്നതിനോടൊപ്പം രക്ഷിതാക്കളും പരിപാടികൾ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായി…….സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി . ഗ്രേസി വി .എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ജെയിംസ് നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ….

Read More

സംസ്ഥാനത്ത് ഇന്നും ചൂട് വർധിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷം ആയിരിക്കും. ചൂട് ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read More

ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു. കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ…

Read More

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

വാളാട്: വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ വാളാട് കപ്പുമ്മല്‍ ജഗന്‍ (21) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20) , കാര്‍ യാത്രികന്‍ വാളാട് നിരപ്പേല്‍ സണ്ണി (56) എന്നിവര്‍ക്ക് പരിക്ക് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു…..

Read More

കോഴിക്കോട് മേയറെ സന്ദർശിച്ച് പനമരം സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ

കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ എത്തിയാണ് കുട്ടികൾ മേയറെ സന്ദർശിച്ചത്. മേയർ കുട്ടികൾക്ക് കോഴിക്കോടിൻറെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു.തുടർന്ന് വിദ്യാർത്ഥികൾ മേയറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

Read More

ചീരാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ചീരാൽ: ചീരാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഭൂനികുതി വർദ്ധനവ്, ദുരന്ത ബാധിതരെ അവഗണിക്കുന്ന സർക്കാർ നയത്തിനെതിരെ, വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിനെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാത്ത സർക്കാർ നടപടിക്കെതിരെയുമാണ് ധർണയും നടത്തിയത്. ധർണ സമരം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാനം ചെയ്തു. സി എം ഷിജു അദ്ധ്യക്ഷത വഹിച്ചു. വി ടി രാജു, കെ വി ശശി, വി ടി ബേബി, ജെ എ രാജു കെ സി കെ തങ്ങൾ,…

Read More