wenewser-user

പ്രകൃതി ദുരന്ത സാധ്യത മേഖലയിലുള്ളവരോടൊപ്പം നില്ക്കാനും കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിക്കാനും ‘ഒപ്പം’ ക്യാമ്പയിൻ

തൃക്കൈപ്പറ്റ: പ്രകൃതി ദുരന്ത മേഖലയിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവയെ സുസ്ഥിരമായ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാനും ‘ഒപ്പം’ ക്യാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, തൃക്കൈപ്പറ്റ കെ.കെ. ജംഗ്ഷൻ ജന ശക്തി ഗ്രന്ഥശാലയും. മേയ് 18 ന് നടക്കുന്ന ജനകീയ സർവ്വേയുടെ ആലോചന യോഗം ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , ജനശക്തി ഗ്രന്ഥശാല യുടെയും ആഭിമുഖ്യത്തിൽ മേപ്പാടി പഞ്ചായത്തിലെ ഒന്നാം…

Read More

ആധ്യാത്മിക സംഗമങ്ങൾ ബന്ധങ്ങളെ ആഴത്തിലാക്കുന്നു :ജുനൈദ് കൈപ്പാണി

തരുവണ: വിവിധ മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട ആധ്യാത്മിക സംഗമങ്ങളും ഉത്സവങ്ങളും സാമൂഹികബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കുന്നതിന് സഹായിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. തരുവണ മഴുവന്നൂർ മഹാശിവക്ഷേത്രത്തിലെ പുന:പ്രതിഷ്‌ഠ-അഷ്‌ടബന്ധ നവീകരണ കലശ പരിപാടികളുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജുനൈദ്. വിനയത്തോടും സമർപ്പണത്തോടും കൂടി മനുഷ്യനെ സ്നേഹിക്കാൻ നിഷ്കളങ്കമായ ഭക്തി സഹായിക്കും. ആധ്യാത്മികതയുടെ വഴി മനുഷ്യ സ്നേഹത്തിൻ്റേത് കൂടിയാണ്.ആഴമേറിയതും സ്നേഹനിർഭരവുമായ മനുഷ്യബന്ധങ്ങൾ നാടിന്റെ പുരോഗതിയുടെ ഉറവിടമാണ്: ജുനൈദ്…

Read More

ഗസ്സാലി അലുംനിക്ക് പുതിയ നേതൃത്വം

കൂളിവയൽ : ഇമാം ഗസ്സാലി അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഘടന ‘വിദാദ്’ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന ‘വിസാൽ ഗസാലി സംഗമ’ത്തിൽ ഡോ. റാഷിദ് ഗസ്സാലി, റിയാസ് ഗസ്സാലി, ലത്തീഫ് ഗസ്സാലി എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു. വിദാദ് വർഷംതോറും നടത്താറുള്ള വിദാദ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരവും നടന്നു. വ്യത്യസ്ത ഗസ്സാലിമാരുടെ സംരംഭങ്ങളായ നീലഗിരി കോളേജ്, ടീൻസാനിയ, ഗ്രാൻഡ് ഫുഡ്, ഫുഡ്ബെ വ്യത്യസ്ത ഇവന്റുകളുടെ സ്പോൺസർമാരായി. വിദാദ്…

Read More

സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

കൽപറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ നേതൃത്വത്തിൽ കൽപറ്റയിൽ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഏറ്റവും മിതമായ നിരക്കിൽ പഠനോപകരണങ്ങൾ, കുട ബാഗ്, പേന, പെൻസിൽ ഉൾപ്പെടെ ആവശ്യമായവ എല്ലാം ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ് യൂണിവേഴ്സിറ്റി സെൻട്രൽ സ്റ്റോർ.10% മുതൽ 60% വരെ വിലക്കുറവിൽ കഴിഞ്ഞ വർഷവും സംഘത്തിന്റെ സ്കൂൾ ബസാർ പ്രവർത്തനം നടത്തിയിരുന്നു.സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ…

Read More

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്‍ നല്‍കി

മാനന്തവാടി: ഹജ്ജ് തീര്‍ത്ഥാടനത്തിന് ജില്ലയില്‍ നിന്നും പോകുന്ന 252 പേര്‍ക്ക് വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും വാക്സിനേഷന്‍ നല്‍കി.ആശുപത്രി സ്‌കില്‍ ലാബില്‍ നടന്ന വാക്സിനേഷന്‍ ക്യാമ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങുന്ന എല്ലാവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. മെനിഞ്ജോ കോക്കല്‍, ഇന്‍ഫല്‍വന്‍സ, ഓറല്‍ പോളിയോ വാക്സിനുകളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത്. വാക്സിനേഷന്‍ ക്യാമ്പില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വി എസ് മൂസ്സ,…

Read More

ഫ്രണ്ട്സ് ഗ്രൂപ്പ് വാരാമ്പറ്റ സ്നേഹസംഗമം നടത്തി

വാരാമ്പറ്റ: ഫ്രണ്ട്സ് ഗ്രൂപ്പ് വാരാമ്പറ്റയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പും ആദരിക്കൽ ചടങ്ങും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ഗ്രൂപ്പ് പ്രസിഡന്റ്‌ ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. 42 വർഷം അംഗൻവാടി വർക്കറായി സേവനം ചെയ്തു വിരമിക്കുന്ന എ.കെ ലില്ലിക്ക് യാത്രയയ് പ്പ് നൽകി. മാതൃകാ സന്നദ്ധ പ്രവർത്തകൻ ആലി പന്നിയോടനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ. വിജയൻ,വാർഡ് മെമ്പർ പി. എ അസീസ്, കെ….

Read More

വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് യാത്രായയപ്പ് നല്‍കി.

മാനന്തവാടി: ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും വിരമിക്കുന്ന പതിനാറ് അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്‍റെയും, ഐ.സി.ഡി.എസ്സിന്‍റയും ആഭിമുഖ്യത്തില്‍ യാത്രായയപ്പ് നല്‍കി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മൊയിന്‍ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്ത് വിരമിക്കുന്നവരെ ആദരിച്ചു. അങ്കണവാടി വര്‍ക്കര്‍മാരായ ശാന്ത എം.ജി, സൂസന്‍ വി.വി, രമാദേവി പി.എസ്, സുലേഖ കെ, റോസമ്മ തോമസ്, ഉഷാകുമാരി പി.കെ, വിജയകുമാരി റ്റി, ത്രേസ്യ.സി.പി എന്നിവരും അങ്കണവാടി ഹെല്‍പ്പര്‍മാരായ…

Read More

രക്തദാന ക്യാപ് നടത്തി

കണിയാമ്പറ്റ : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സെൻ്റ് ജോർജ് ചാരിറ്റബിൾ സൊസൈറ്റിയും ടീം ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാപ് നടത്തി. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാംപിൽ നിരവധിപേർ രക്തം ദാനം ചെയ്തു. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് കോപ്പുഴ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിനു ചാക്കോ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഇ.പി. ഫിലിപ്കുട്ടി ഇരട്ടിയാനിക്കൽ, സെക്രട്ടറി സ്നിജേഷ് ചങ്ങനാ മoത്തിൽ, സെൻ്റ് ജോർജ് ചാരിറ്റബിൾ…

Read More

മാനന്തവാടി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ കെ.എസ്‌.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണം -പി.ടി സിദ്ധീഖ്

മാനന്തവാടി: മാനന്തവാടി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമായ നിരവധി ദീർഘദൂര സർവീസുകളടക്കം യാതൊരു കാരണവുമില്ലാതെ നിർത്തലാക്കിയ കെഎസ്‌ആർടിസിയുടെ നടപടി തീർത്തും അപലപനീയമാണ്. മാനന്തവാടിയില്‍ നിന്ന് രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർഗോഡ് ബസ്, വൈകുന്നേരം ഏഴിന് കണ്ണൂരില്‍ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവീസ്, വൈകുന്നേരം 7.45 ന് മാനന്തവാടിയില്‍ നിന്ന് കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള…

Read More

പത്മശ്രീ കെ വി റാബിയ അന്തരിച്ചു. പ്രശസ്ത സാക്ഷരതാ പ്രവർത്തകയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു

തിരൂരങ്ങാടി : പ്രശസ്ത സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ(59)അന്തരിച്ചു. വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു റാബിയ. രണ്ടരപതിറ്റാണ്ടിലേറെയായി കാൻസർ രോഗവുമായി പോരാടുകയായിരുന്ന റാബിയ ഇന്ന് രാവിലെയോടെയാണ് അന്തരിച്ചത്. കരളിലേക്ക് കാൻസർ വ്യാപിക്കുകയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിലേക്ക് മാറ്റുകയുമായിരുന്നു. റാബിയ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ ഇടപെടാൻ തുടങ്ങിയത്.

Read More