ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം; പി.എം.ജി.എസ്.വൈ. ഐ വി മാര്‍ഗരേഖയില്‍ മാറ്റം വരുത്തണം: പ്രിയങ്ക ഗാന്ധി എം.പി
കല്‍പ്പറ്റ : വയനാട് നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം വൈകുന്നതും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഉന്നതികളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പി.എം.ജി.എസ്.വൈ.ഐവി മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന, കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. വയനാട്ടിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന ആദിവാസി ഉന്നതികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം റോഡുകള്‍ ഉള്‍പ്പടെയുള്ള അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്….
