wenewser-user

‘അരങ്ങ് 2025’ മാനന്തവാടി ക്ലസ്റ്ററിൽ കിരീടമുയർത്തി പനമരം സി ഡി എസ്

ദ്വാരക :കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളുടെ കലാപരമായ കഴിവുകൾ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുന്ന അരങ്ങ് 25 ന്റെ മാനന്തവാടി ക്ലസ്റ്റർ തല മത്സരങ്ങൾ പൂർത്തിയായി.231 പോയിന്റ് നേടി പനമരം സി ഡി എസ് ഒന്നാം സ്ഥാനവും 145 പോയിന്റ് നേടി മാനന്തവാടി സി ഡി എസ് 1 രണ്ടാം സ്ഥാനവും 106 പോയിന്റ് വെള്ളമുണ്ട സി ഡി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്…

Read More

ചുരത്തിൽ കൂറ്റൻപാറ റോഡിലേക്ക് അടർന്നുവീണു

അടിവാരം :താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്,വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി.

Read More

നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. ആർക്കും പരിക്കില്ല.

കൽപ്പറ്റ: കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ വൈത്തിരി ചേലോട് റോഡരികിൽ നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു. ആർക്കും പരിക്കില്ലലോറി നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയ ശേഷമാണ് അപകടം . ഹാൻഡ് ബ്രെയ്ക്ക് തകരാർ ആയതാകാം അപകടകാരണമെന്ന് കരുതുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

Read More

ലഹരിക്കെതിരെ മടിത്തട്ട് ക്യാംപയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്

  കൽപറ്റ: സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന സകല തിന്മകളുടെയും ചൂണ്ടുപലകയായ രാസലഹരിക്കെതിരെ വിവിധ ക്യാമ്പയിനുമായി വയനാട് ജില്ലാ വനിതാ ലീഗ്. കലാലയങ്ങളിലും ക്യാമ്പസുകളിലും അടക്കം പിഞ്ചുകുഞ്ഞുങ്ങളെ പോലും മയക്കുമരുന്നിന്റെയും ലഹരികളുടെയും അടിമകളാക്കി മാറ്റുന്ന ലോബികളാണ് ഇന്ന് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തു വിവിധ സംഘടനകൾ ഇന്ന് ലഹരിക്കെതിരെ പോരാടി കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മണ്ഡലം പഞ്ചായത്ത് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെയുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കും….

Read More

മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെ മൂന്നാമത് ഗദ്ദിക പുരസ്ക്കാരം ഇ എം ശ്രീധരൻ മാസ്റ്റർക്ക്

മാനന്തവാടി : മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിൻ്റെ മൂന്നാമത് ഗദ്ദിക പുരസ്ക്കാരത്തിന് മികച്ച അധ്യാപകനും ജില്ലയിലെ രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ഇ എം ശ്രീധരൻ മാസ്റ്ററെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എപ്രിൽ 29ന് ചൊവ്വാഴ്ച 2 മണിക്ക് മാനന്തവാടി ബി ആർ സി യിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പുരസ്കാര സമർപ്പണം നടത്തും.റിട്ടയേർഡ് എസ് പി പ്രിൻസ് എബ്രഹാം മുഖ്യ…

Read More

ബാങ്ക് ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 62 ലക്ഷം രൂപ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു

കൽപറ്റ: ബാങ്ക് ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വൈത്തിരി സ്വദേശിയിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ വൈത്തിരി പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവല്ലൂർ അയ്യപ്പക്കാം ഇരിക്കാരി സ്ട്രീറ്റ് ദില്ലി കുമാർ (31) ആണ് പിടിയിലായത്. വൈത്തിരി പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നിർദേശമനുസരിച്ച് എ എസ് ഐ കെ.പി.മുരളീധരൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഗോവിന്ദൻകുട്ടി, സബിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

മന്ത്രി മുഹമ്മദ് റിയാസ് ബെയ്ലി സ്റ്റാൾ സന്ദർശിച്ചു

എന്റെ കേരളം പ്രദർശന വിപണമേളയിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ അതിജീവിതർ നിർമിച്ച ഉൽപ്പന്നങ്ങൾ ഒരുക്കിയ ബെയ്‌ലി സ്റ്റാൾ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ദുരന്തം അതിജീവിച്ചവർക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ, സ്റ്റാർട്ടപ്പ്‌ മിഷൻ സഹായത്തോടെ ബാഗ്, കുട തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് പ്രദർശനത്തിന് വെച്ചിട്ടുള്ള സ്റ്റാളാണ് മന്ത്രി സന്ദർശിച്ചത്. ബെയ്ലി കഫെ, മുള ഉൽപ്പന്നങ്ങൾ, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴിൽ നിർമ്മിക്കുന്നുണ്ട്. സ്വയംതൊഴിൽ പരിശീലനവും നടത്തി വരുന്നു. ബെയ്‌ലി…

Read More

സാഹസിക മലകയറ്റത്തിന് ആവേശയാത്രയൊരുക്കി കെഎസ്ആർടിസി

  ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്ങിനായി അനുവദിച്ച കെഎസ്ആർടിസി ബസ്സിന്റെ ഫ്ലാഗ് ഓഫ് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്ത്‌ നൈറ്റ് ഹിൽ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സഞ്ചാരികൾക്ക് സാഹസിക മലകയറ്റം യാത്ര പദ്ധതി കെഎസ്ആർടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ദിവസവും ബസ് സർവീസ് ഉണ്ടാകും.

Read More

എന്റെ കേരളം മേളയില്‍ എക്സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ കാഴ്ച്ചകളുമായി കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ സപ്ലൈകോ എക്സ്സ്പ്രസ്മാര്‍ട്ട് തുറന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടുബന്ധിച്ച് ഏപ്രിൽ 28 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലാണ് സപ്ലൈകോയുടെ ആധുനിക ഔട്ട്ലെറ്റ് സജ്ജീകരിക്കുന്നത്. എഫ്എംസിജി ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളും ഇവിടെയുണ്ടാകും. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി…

Read More

ചൂരൽമലയിലെ റോപ്പ് റെസ്ക്യൂ പ്രവർത്തനം പുനരാവിഷ്കരിച്ച് അഗ്നിരക്ഷാ സേന

ഉരുൾ വിഴുങ്ങിയ ചൂരൽമലയിലെ ആദ്യ ദിവസങ്ങളിൽ ആളുകളെ പുഴക്ക് കുറുകെ ഇക്കരെ എത്തിക്കാൻ ഉപയോഗിച്ച റോപ്പ് റെസ്ക്യൂ പ്രവർത്തനത്തിന്റെ രീതികളും അത്യാധുനിക ഉപകരണങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സ്റ്റാൾ ആണ് അഗ്നിരക്ഷാ സേന ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്റ്റാളുകളിലായിട്ടാണ് സേന സ്റ്റാളുകൾ സജ്ജീകരിച്ചത്. ജലാശയ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന അണ്ടർ വാട്ടർ സ്ക്യൂബ ഡൈവിങ് ഉപകരണങ്ങളും പൊതുജങ്ങൾക്കായി പരിചയപ്പെടുത്തുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട പ്രാഥമിക രക്ഷാപ്രവർത്തനം, സെൽഫ് റെസ്ക്യൂ ടെക്നിക്സ്, വിവിധതരം അഗ്നിശമന ഉപകരണം, ബ്രീത്തിങ്ങ് അപ്പാരറ്റസ് എന്നിവയുടെ ഉപയോഗങ്ങളും…

Read More