Headlines

wenewser-user

കഞ്ചാവ് കേസിലെ പ്രതികൾക്ക് 25 വർഷം കഠിനതടവിനും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 40/2022 കേസിലെ പ്രതികളായ A1 അബ്ദുൾ നിസാർ (വയസ്സ് 41/24 ) Slo ഖാദർ, പാക്കത്ത് വീട് പരുതൂർ ദേശം, പരുതൂർ വില്ലേജ്,പട്ടാമ്പി താലൂക്ക്, പാലക്കാട് ജില്ല A2. ശിഹാബുദ്ദീൻ (വയസ്സ് 49/ 24) Slo ഖാദർ, ചെമ്പൻ വീട്, മാരക്കര ദേശം,ദേവർഷോല വില്ലേജ്, ഗൂഡല്ലൂർ താലൂക്ക് , നീലഗിരി ജില്ല തമിഴ്നാട് എന്നിവർ 155 കിലോഗ്രാം കഞ്ചാവ് TN 37 BP 3655 നമ്പർ മഹീന്ദ്ര…

Read More

മേപ്പാടിയിൽ മിഠായി കഴിച്ച് 14 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേപ്പാടി : വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ക്ലാസിലെ ഒരു വിദ്യാർഥിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് മിഠായി നൽകിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read More

കോൺഗ്രസ്സ് ജില്ലാ ട്രഷററുടെയും മകൻ്റെയും മരണത്തിൽ സമഗ്ര അന്വേഷണം വേണം: ആം ആദ്മി പാർട്ടി.

കൽപ്പറ്റ: നാഷണൽ കോൺഗ്രസ്സ്, വയനാട് ജില്ലാ ട്രഷറർ ആയിരുന്ന എൻ.എം വിജയൻ്റെയും മകൻ്റെയും ദുരൂഹ മരണത്തിൽ ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി നടുക്കം പ്രകടിപ്പിച്ചു. സുൽത്താൻ ബത്തേരി അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോഴ വിവാദവും കോൺഗ്രസ്സ് ജില്ലാ ട്രഷററുടെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വകുപ്പുതല അന്വേഷണവും പോലീസ്…

Read More

റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം

അഞ്ചുകുന്ന്: മദ്റസ കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം, പനമരം അഞ്ചുകുന്നിലാണ് സംഭവം രാവിലെ മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പത്ത്‌ വയസ്സുകാരനെയാണ് കാറിലെത്തിയ സംഘം പിടിച്ചു കൊണ്ട് പോവാൻ ശ്രമിച്ചത്. മെയിൻ റോഡിൽ നിന്ന് മാറി ഉൾറോഡിന്റെ തുടക്കത്തിൽ അരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് മാസ്ക് ധരിച്ച ഒരാൾ പുറത്തിറങ്ങി കുട്ടിയെ പിടിക്കാൻ ശ്രമിക്കവേ കുട്ടി തൊട്ടടുത്ത വീട്ടിൽ ഓടി കയറുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ സ്ത്രീ കൂടി ദൃക്സാക്ഷിയായിരുന്നു. കുട്ടി…

Read More

ഡിസിസി ട്രഷററുടെയും മകന്റെയും മരണം ആത്മഹത്യയല്ല, കൊലപാതകം: വി കെ സനോജ്‌

ബത്തേരി : വയനാട്‌ ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകന്റെയും മരണം ആത്മഹത്യയല്ലെന്നും കോൺഗ്രസ്‌ നേതൃത്വം നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പറഞ്ഞു. തിങ്കൾ പകൽ 12.45ഓടെ വിജയന്റെ വീട്‌ സന്ദർശിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കുയായിരുന്നു അദ്ദേഹം. ബാങ്ക്‌ നിയമനത്തിന്‌ കോഴ വാങ്ങാൻ ഐ സി ബാലകൃഷ്‌ണനും നേതാക്കളും വിജയനെ കരുവാക്കി. അദ്ദേഹം കെപിസിസിക്ക്‌ നൽകിയ പരാതി മുക്കിയത്‌ പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും വിഹിതം…

Read More

എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: കെ റഫീഖ്‌

എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം അന്വേഷിക്കണം: കെ റഫീഖ്‌.* ബത്തേരി : ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ സ്വത്ത്‌ സമ്പാദനം ഉൾപ്പെടെ അന്വേഷിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യം മത്സരിക്കുമ്പോൾ നൽകിയ സ്വത്ത്‌ വിവരവും മൂന്നാമത്തെ തവണ മത്സരിക്കുമ്പോൾ നൽകിയ സ്വത്തും പരിശോധിച്ചാൽ വർധന വ്യക്തമാകും. സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളാണ്‌ കോൺഗ്രസ്‌ നേതാക്കൾ തട്ടിയത്‌. വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ കോഴയുടെ പങ്ക്‌ ആരെക്കെ പറ്റിയിട്ടുണ്ടോ അവരെയെല്ലാം…

Read More

എൻ.എം. വിജയന്റെമരണം; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല.

കൽപ്പറ്റ : ഡി.സി.സി. ട്രഷറർ എൻ.എം. വിജയേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെയും അത് വഴി കോൺഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സി.പി.എം. നീക്കം അനുവദിക്കില്ല. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസ് പാർട്ടിയും ഐ.സി. ബാലകൃഷ്ണനുമാണ്. അതിനായി ഐ.സി. ബാലകൃഷ്ണൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിയും നൽകിയിട്ടുണ്ട്. ജില്ലയിലെ മുതിർന്ന നേതാവായ എൻ.എം. വിജയേട്ടൻ നിരവധി തവണ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും, പാർട്ടിയുടെ വിവിധ ഘടകത്തിലും പ്രവർത്തിച്ച് വരുന്ന ആളാണ്. ജില്ലയിലെ…

Read More

നേതാജിനഗർ അസോസിയേഷൻ വാർഷികം ആഘോഷിച്ചു

മാനന്തവാടി: നേതാജി നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടികളും പൊതുയോഗവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി. എം മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ പി. വി ജോർജ് മുഖ്യപ്രഭാഷണം നടത്തി. എം. വി സുരേന്ദ്രൻ, ജി. എൻ ബാബുരാജ്, എൻ. വി സ്കറിയ,പി. ജെ സെബാസ്റ്റ്യൻ, പ്രതിഭ ശശി, നജുമുദ്ധീൻ കെ തുടങ്ങിയവർ പ്രസംഗിച്ചു. ജോയിന്റ് എക്സ്സൈസ് കമ്മിഷണർ കെ. എസ് ഷാജിയെ…

Read More

ഗ്ലോബൽ കെഎംസിസി ആറാം വാർഷിക സമാപനവും കുടുംബസംഗമവും സംഘടിപ്പിച്ചു

മില്ലുമുക്ക് : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ആറാം വാർഷികത്തിനോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളുടെ വിജയികൾക്കുള്ളമൊമെന്റോ വിതരണവും കുടുംബ സംഗമവും കണിയാമ്പറ്റ മില്ലുമുക്ക് വയനാട് റസ്റ്റോറൻറ് ഹാളിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.കെഎംസിസി ജനറൽ സെക്രട്ടറി അസീസ് കീടക്കാട് സ്വാഗതവും കെഎംസിസി സബ് കമ്മിറ്റി ചെയർമാൻ മുനീർ ചെട്ടിയാൻ കണ്ടി അദ്ധ്യക്ഷതയും വഹിച്ചു. വനിതാ വിങ്ങിന്റെ കമ്മറ്റി പ്രഖ്യാപനം ഷാജി ചോമയിൽ നടത്തി , ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ…

Read More

അക്ഷരം വായനശാല ഗ്രാമോത്സവം സംഘടിപ്പിച്ചു

നെല്ലൂർനാട്: മതമൈത്രിയുടെയും മാനവികതയുടെയും സന്ദേശം ഉയർത്തി അക്ഷരം വായനശാല പുതിയിടംകുന്നിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എ സന്തോഷ്, കൺവീനർ ആര്യന്ത് ഇ ജി, സിഡിഎസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, ജെയ്മോൻ കല്ലോലിൽ, ഹണിമോൾ ഷാജു, കെ എ രാജൻ .മോബിൻ…

Read More