wenewser-user

കഞ്ചായുമായി യുവാക്കൾ പിടിയിൽ

തിരുനെല്ലി: അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Read More

രക്ത ദാനവാരാചരണത്തിന് 11ന് തുടക്കമാകും

മാനന്തവാടി: ടീം ജ്യോതിർഗമയ തുടർച്ചുമായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിയ്ക്കും. ഏപ്രിൽ 11 ( നാൽപതാം വെള്ളി) മുതൽ 20 (ഈസ്റ്റർ) വരെ നടക്കുന്ന ജ്യോതിർഗമയ രക്ത ദാനവാരാചരണത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 ന് കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്യും. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ അവയവ ദാന സമ്മതപത്രം കൈമാറും. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് ഏറ്റുവാങ്ങും. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി…

Read More

കോർട്ട് ഫീ വർധന; അഭിഭാഷകർ പ്രതിഷേധ ധർണ നടത്തി

ബത്തേരി: അഭിഭാഷകരെയും കക്ഷികളെയും ബാധിക്കുന്ന ആശാസ്ത്രീയ കോർട്ട് ഫീ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ അഭിഭാഷകർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി സമുച്ചയത്തിൽ പ്രതിഷേധ ധർണ നടത്തി. കേരളത്തിലെ ബാർ അസോസിയേഷനുകൾ ഹൈക്കോടതിയിലടക്കം കോർട്ട് ഫീ വർധനവിനെതിരെ സമരത്തിലാണ്. പ്രസിഡന്റ് പി ഡി സജി അധ്യക്ഷത വഹിച്ചു. ഷജിൽ ജോൺ , കെ കെ സോമനാഥൻ , പി എം മത്തായി, കെ. ഗീവർഗീസ്, സതീഷ് പുതിക്കാട്, ടി എം റഷീദ്, മുനവറലി സാദത്ത് , ജോർജ് ജോസഫ്…

Read More

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പ് നടത്തി

കൽപറ്റ: കെഎസ്ടിഎ (എൻ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി കൽപറ്റയിൽ ലഹരിക്കെതിരെ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി. ഒരു കുടുംബത്തിലുള്ളവർ തന്നെ പലതരത്തിലുള്ള ലഹരിക്കടിമയായി കൊണ്ടിരിക്കുന്ന അവസരത്തിൽ കുടുംബങ്ങളിൽ നിന്നു ലഹരിക്കെതിരെ എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പോരാട്ടം ആണ് കെ എസ് ടി എ (എൻ) ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പെട്രോളിയം ഉൽപാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും…

Read More

മെഡിസെപ് ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കരുത്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനൽസ് അസോസിയേഷൻ

കൽപറ്റ: സർക്കാർ സർവീസിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നടപ്പിലാക്കുന്ന മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുറൻസ് പ്രീമിയം കൂട്ടി പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് സംഘടനകളും ആയി ചർച്ച നടത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനൽസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒ പി സൗകര്യവും ഓപ്ഷൻ സൗകര്യവും നൽകാതെ ഒരംഗത്തിന്റെ കയ്യിൽ നിന്നും പ്രതിവർഷം 6000 രൂപ പിരിച്ചെടുക്കുന്നത് നീതീകരിക്കാവുന്നതല്ല. നിലവിൽ ഒരു വീട്ടിൽ രണ്ടുപേർ അംഗങ്ങൾ ആണെങ്കിൽ ഒരാളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തുക….

Read More

മെഡിക്കൽ എക്സ്പോ ശ്രദ്ധേയമാകുന്നു

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ ബൈപാസ്സിലുള്ള ഫ്ലവർഷോ ഗ്രൗണ്ടിൽ നടത്തി വരുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ ജന ശ്രദ്ധ ആകർഷിക്കുന്നു. അനാട്ടമി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സജ്ജീകരിച്ച എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. പ്രദർശനത്തിൽ കടാവർ (തുറന്ന മനുഷ്യ ശരീരം) കൂടാതെ യഥാർത്ഥ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം,…

Read More

ഗാഗുല്‍ത്താ 2K25: കാല്‍നട തീര്‍ത്ഥാടനവും ദണ്ഡവിമോചന ശുശ്രൂഷയും ഏപ്രില്‍ 11 ന്

മാനന്തവാടി : വലിയ നോമ്പാചരണത്തിന്‍റെ നാല്പതാം വെളളിയാഴ്ചയായ ഏപ്രില്‍ 11 ന് കണിയാരം സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് കാല്‍നട തീര്‍ത്ഥാടനവും ദണ്ഡവിമോചന ശുശ്രൂഷയും നടത്തുന്നു. മാനന്തവാടി രൂപതയിലെ ദ്വാരക, കല്ലോടി, പയ്യമ്പള്ളി, മാനന്തവാടി ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ ഗാഗുല്‍ത്താ 2K25 എന്ന പേരിലാണ് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നത്. വെളളിയാഴ്ച വൈകിട്ട് 4.30 ന് വിവിധ ഫൊറോന കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടനം 7 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചേരും. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, സഹായ മെത്രാന്‍ മാര്‍…

Read More

പൊതുശൗചാലയം അടഞ്ഞു കിടക്കുന്നത് പ്രയാസത്തിലാക്കുന്നതായി പരാതി

മാനന്തവാടി: ഗാന്ധി പാർക്കില്‍ പൊതുശൗചാലയം അടഞ്ഞു കിടക്കുന്നത് പ്രയാസത്തിലാക്കുന്നതായി പരാതി. കേടുപാടുകള്‍ തീർത്ത് ശൗചാലയം തുറന്നു നല്‍കണമെന്ന് ആവശ്യം. ബസ് കാത്തിരിപ്പ് കേന്ദ്രം, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ, ജീപ്പ് സ്റ്റാൻഡുകള്‍ എന്നിവയുള്‍പ്പെടുന്ന ഭാഗത്തെ ശൗചാലയം ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതാണ് യാത്രക്കാരെയും തൊഴിലാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ആളുകളെ പ്രയാസത്തിലാക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്പ് സെപ്റ്റിക് ടാങ്ക് പൈപ്പ് ചോർച്ചയെ തുടർന്നാണ് ശൗചാലയം അടച്ചിട്ടത്. കഴിഞ്ഞ രണ്ടാം തീയതി ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവർ നഗരസഭാധികൃതരുമായി നടത്തിയ ചർച്ച നടത്തിയിരുന്നു. കേടുപാടുകള്‍ തീർത്ത്…

Read More

ബാവലി മഖാം ആണ്ട് നേർച്ച 11ന് ആരംഭിക്കും

മാനന്തവാടി: ബാവലി മഖാമിലെ ആണ്ട് നേർച്ച 11, 12, 13 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കർണാടക അതിർത്തിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാവലി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി തങ്ങളുടെ പേരിലാണ് വർഷംതോറും ആണ്ട്നേർച്ച നടത്തുന്നത്. 11ന് ഉച്ചയ്ക്ക് ഒന്നിന് മഹല്ല് കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുൾ കരിം ഹാജി പതാക ഉയർത്തും.എടരിക്കോട് ഖാസി സയ്യിദ് സൈനുൽ ആബിദീൻ ശിഹാബ് തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി എട്ടിന് നടക്കുന്ന മജ്ലിസുന്നൂർ വാർഷികത്തിനും…

Read More

വിഷു ഖാദി മേള ആരംഭിച്ചു

കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന വിഷു ഖാദി മേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും പള്ളിതാഴെ റോഡിലു ള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ ഖാദി ബോർഡ് പ്രൊജക്റ്റ്‌ ഓഫീസർ എം ആയിഷ അധ്യക്ഷത വഹിച്ചു. എം അനിത, ദിലീപ് കുമാർ, ജിബിൻ കെ, ഷാഫി വി തുടങ്ങിയവർ പ്രസംഗിച്ചു. ഖാദിക്ക് 30 ശ തമാനം ഗവ.റിബറ്റ് ഈ വിഷു കാലയളവിൽ…

Read More