ജൈനമത ചരിത്രം പുസ്തകമായി: ജൈനസംസ്കൃതി വയനാട്ടിൽ പ്രകാശനം ചെയ്തു.
കൽപ്പറ്റ : വയനാട്ടിലെ ന്യൂനപക്ഷമായ ജൈന മത ചരിത്രം പുസ്തകമായി. ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാട്ടിലെ ജൈനമത സംസ്കാരം വയനാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ച ഒ.കെ. ജോണി പറഞ്ഞു. ജനസംഖ്യയിൽ ഏറെ ന്യൂനപക്ഷമാണ് ജൈനമതക്കാർ. പൗരാണികകാലം മുതൽ വയനാട്ടിലേക്ക് കുടിയേറിയ ജൈനമതക്കാർ പിന്നീട് വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കാർഷിക മേഖലയിലും സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകൾ നൽകിയ ജൈനമതക്കാരെക്കുറിച്ച് വിശദമായ പഠനത്തിന്…
