wenewser-user

മുസ്ലിം യൂത്ത് ലീഗ് ലീഡ് ബാങ്കിലേക്ക് മാർച്ച് 17ന്

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്‌പകൾ സർക്കാർ ഏറ്റെടുക്കുക, പ്രദേശത്തുകാർത്ത് ലോൺ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരെ നടപടി സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഡിസംബർ 17 ചൊവ്വാഴ്ച്ച മുസ്ലിം യൂത്ത് ലീഗ് ലീഡ് ബാങ്കിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ അറിയിച്ചു.

Read More

വൈദ്യുതി നിരക്ക് വർധനവിനെതിരെ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി.

പിണങ്ങോട്: അനവസരത്തിലും വകുപ്പിന്റെ പിടിപ്പ്കേട് കൊണ്ടും വർധിപ്പിക്കേണ്ടി വന്ന വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരളവ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം പിണങ്ങോട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിപന്തം കൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് നേതാക്കന്മാരായ ജമാലുദ്ദീൻ കെ പി .യൂനുസ് എ പി .രഞ്ജിത്ത് പി എന്നിവർ നേതൃത്വം നൽകി.

Read More

പട്ടികവര്‍ഗ മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കും

കൽപറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് ഗുണമേന്മ മെച്ചപ്പെടുത്താന്‍ നൂതന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാതല യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍, ഹാജരില്ലായ്മ, മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിക്കല്‍, പഠനപരിപോഷണ പദ്ധതികളാണ് കര്‍മ പദ്ധതിയിലുള്‍പ്പെടുത്തുന്നത്. കര്‍മ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗോത്ര മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയം എന്റെ കൂടെ ഇടമാണെന്നു തോന്നിപ്പിക്കും വിധമാകണമെന്ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു ടി.സിദ്ദിഖ് എം.എല്‍.എ. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍…

Read More

തൊണ്ടയിൽ മുലപ്പാൽ കുരുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണിയാമ്പറ്റ: ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരണപ്പെട്ടു. കണിയാമ്പറ്റ മൃഗശുപത്രി കവലകൊല്ലിവയൽ ശിവശക്തി വീട്ടിൽസുധീഷിൻ്റെയും, സജ്‌ലയുടേയും ഏഴ് മാസം പ്രായമുള്ള മകൻ സന്ദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുലപ്പാൽ കുടിച്ച ശേഷം കളിക്കുന്നതിനിടെ കുഞ്ഞ് ശ്വാസം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ കമ്പളക്കാട് ആരോഗ്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ മുലപ്പാൽ കുരുങ്ങിയതു മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ…

Read More

യൂത്ത്‌ കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് നടത്തി

കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ യൂത്ത്‌ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നു സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. ഉരുള്‍ ദുരന്ത ബാധിതരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നിന്നു കല്‍പറ്റയിലേക്കു നടത്തിയ ലോങ് മാര്‍ച്ചിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ താണ്ഡവത്തില്‍ എല്ലാം തകര്‍ന്നില്ലാതായവരുടെ പുനരധിവാസത്തിനു വേണ്ടിയാണ് ഈ മാര്‍ച്ച്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവരെ…

Read More

എൻ എസ് എസ് ക്യാമ്പ് : സ്വാഗതസംഘം രൂപീകരിച്ചു

കൽപറ്റ: ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജാഫർ എൻ എം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കൽപറ്റ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വിനീഷ എം…

Read More

അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.പി.എസ്.ടി.എ

കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക തുടങ്ങിയ…

Read More

നൈപുണ്യ പരിശീലനം : സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

കേണിച്ചിറ: സൂക്ഷ്മ സംരംഭമേഖലയിൽ ഉപജീവനം കണ്ടെത്താൻ താല്പര്യമുള്ളവർക്കായി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്കിൽ ട്രെയിനിങ്ങിന്റെ സമാപനവും പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് കോർഡിനേറ്റർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്കിലെ 5 പഞ്ചായത്തുകളിൽ നിന്നും 32 കുടുംബശ്രീ പ്രവർത്തകർക്കാണ് നിർമ്മാണം, പാക്കിങ്, ലേബലിങ്,ഫീൽഡ് വിസിറ്റ് എന്നിവ ഉൾപ്പെടുത്തി 15 ദിവസം വരുന്ന പരിശീലനം നൽകിയത്.നവംബർ 26 ആരംഭിച്ച പരിശീലനം ജുബ്ബ രാമകൃഷ്ണപിള്ള ഇൻസ്റ്റിറ്റ്യൂട്ട്…

Read More

പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ഗുരു സംഗമം സംഘടിപ്പിക്കുന്നു

മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ഡിസംബർ 14 ശനിയാഴ്ച ഗുരു സംഗമം സംഘടിപ്പിക്കുന്നു. 75 വർഷമായി ഈ സ്കൂളിലൂടെ കടന്നു പോയ അധ്യാപകരുടെയും അനധ്യാപകരുടെയും കൂടിച്ചേരലാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. അധ്യാപകരെ ആദരിക്കൽ, ഓർമ്മകൾ പങ്കുവെയ്ക്കൽ, സ്നേഹ വിരുന്ന് , കലാപരിപാടികൾ, ഫോട്ടൊ സെഷൻ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽ പരം അധ്യാപകരാണ് ഓർമകളുടെ മധുരവും…

Read More

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി. മൂന്ന് ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടുകളാണ് പിന്‍വലിച്ചത്. നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതകളളതിനാല്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ…

Read More