wenewser-user

    ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: കെ ആർ ജിതിൻ പ്രസിഡന്റ്‌, കെ എം ഫ്രാൻസിസ്‌ സെക്രട്ടറി

    മാനന്തവാടി: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ. ആർ. ജിതിനെയും സെക്രട്ടറിയായി കെ. എം. ഫ്രാൻസിസിനെയും മാനന്തവാടി എൻ. വി. ബിനീഷ്‌ നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ്‌ ട്രഷറർ. ടി. പി. ഋതുശോഭ്‌, വി. ബി. ബബീഷ്‌, കെ. കെ. ഇസ്‌മായിൽ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ, പി. ജംഷിദ്‌ എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെ. എസ്‌. ഹരിശങ്കർ, കെ. വി. അനീഷ്‌ എന്നിവരാണ്‌ മറ്റു സെക്രട്ടറിയറ്റ്‌ അംഗങ്ങൾ….

    Read More

      സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത

      തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലിമീറ്റർ മുതൽ 115.5 മി.മീ വരെ മഴയ്ക്കു സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീര ങ്ങളിലും കന്യാകുമാരി തീരത്തും ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത യുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

      Read More

        ലോകകിരീടം സ്‌പെയിനിന്; മെസ്സിപ്പടയെ ഒരൊറ്റ ഗോളിന് തകര്‍ത്തുവിട്ട് സ്പാനിഷ് വിപ്ലവം

        ലോകകിരീടം സ്‌പെയിനിന്; മെസ്സിപ്പടയെ ഒരൊറ്റ ഗോളിന് തകര്‍ത്തുവിട്ട് സ്പാനിഷ് വിപ്ലവം; അര്‍ജന്റീനയെ ശ്വാസം മുട്ടിച്ച ‘ടോട്ടല്‍ ഫുട്‌ബോള്‍’; ഇതിഹാസ താരത്തെ അനങ്ങാന്‍ അനുവദിക്കാതെ റോഡ്രിയും സംഘവും; മെസ്സിയെ തളച്ച് കപ്പുമായി യൂറോപ്യന്‍ ടിക്കി-ടാക്ക; ഇത് സ്‌പെയിനിന്റെ രണ്ടാം കിരീടം; യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ഫുട്‌ബോള്‍ ലോകത്തിന്റെ പുതിയ രാജാക്കന്മാര്‍       ന്യൂയോര്‍ക്ക്: ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന 2026 ലോകകപ്പ് ഫൈനല്‍ മഹാപോരാട്ടത്തിനൊടുവില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ പുതിയ രാജാക്കന്മാരായി സ്‌പെയിന്‍ സിംഹാസനമേറി. ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ എക്‌സ്ട്രാ…

        Read More

          ഗർഭാശയ ക്യാൻസർ ബോധവത്കരണം സംഘടിപ്പിച്ചു

          പാപ്ലശ്ശേരി: പാപ്ലശ്ശേരി പത്താം വാർഡ് കെയർ ആന്റ് സേഫുമായി സഹകരിച്ച് വാർഡിലെ വനിതകൾക്കായി ആർത്തവ ശുചിത്വവും ഗർഭാശയ ക്യാൻസറും, കാരണങ്ങൾ,പ്രതിരോധങ്ങൾ പരിഹാരമാർഗ്ഗങ്ങൾ എന്ന പേരിൽ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. പാപ്ലശ്ശേരി കമ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാം വാർഡ് മെമ്പർ സുമയ്യ കെ വി ഉത്ഘാടനം ചെയ്തു. ശാലിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ട്രെയിനർ സതീഷ് കണ്ണൻ ക്ലാസിന് നേതൃത്വം നൽകി

          Read More

            വിദഗ്ധ സമിതി ടൗൺഷിപ്പ് സന്ദർശിച്ചു

            കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ടൗൺഷിപ്പിലെത്തിയത്. മണ്ണ് നിക്ഷേപിച്ച ഓരോ സ്ഥലങ്ങളിലും സംഘാംഗങ്ങൾ നേരിട്ടെത്തി പരിശോധിച്ചു.   ടൗൺഷിപ്പിൽ നിർമിക്കുന്ന കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പരിസരം, വീടുകളുടെ നിർമാണ മേഖലകൾ,…

            Read More

              ബയോഫോർട്ടിഫൈഡ് കിഴങ്ങ് വിള പദ്ധതിയുമായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ

              ജില്ലയിലെ ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് പോഷകാഹാര ലഭ്യത, ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബയോഫോർട്ടിഫൈഡ് കിഴങ്ങ് വിള സംരംഭത്തിന് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ തുടക്കമായി. ഐസിഎആർ–സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ‘ബയോഫോർട്ടിഫൈഡ്’ കിഴങ്ങ് വിള ഇനങ്ങളുടെ, പ്രത്യേകിച്ച് മധുരക്കിഴങ്ങിന്റെ കൃഷി വ്യാപനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് കർഷക ഗ്രൂപ്പുകളെയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.   കൂടാതെ ജില്ലയിലെ മൂന്ന്…

              Read More

                വി.ബി-ജി റാംജി: പരിശീലനം സംഘടിപ്പിച്ചു

                വി.ബി-ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കുമാർ, മീനാക്ഷി രാമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. സി. മജീദ്, ജോയിന്റ് ഡയറക്ടർ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബൈജു ജോസ്, ബ്ലോക്ക് പ്രോഗ്രാം…

                Read More

                  ലോറിയിൽ എം ഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

                  എം.ഡി.എം.എ ലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. വയനാട് നായ്ക്കട്ടി സ്വദേശികളായ തേർവയൽ വീട്ടിൽ, സഫ്നാസ്(37), നിരപ്പം,, മതിലകത്ത് വീട്ടിൽ, അബ്ദുൾ റഷീദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 23.983 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നും വരുകയായിരുന്ന കെ എ 34 ബി, 0952 നമ്പർ ലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. സഫ്നാസിന്റെ അരയിൽ…

                  Read More

                    അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി

                    അനധികൃത ലഡു നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. കമ്പളക്കാട് മുളപറമ്പത്ത്കുന്ന് ഇതര സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനസാഹചര്യത്തിലാണ് ലഡു നിർമ്മിക്കുന്നത്. വാടകക്ക് വീട് എടുത്താണ് നിർമ്മാണം. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. പരിശോധനയിൽ വരദൂർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എ. ജെ , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ , ജൂ : റ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് , വിജിത വാർഡ് മെമ്പർ മെയ്തൂട്ടി പങ്കെടുത്തു. കമ്പളക്കാട് എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പോലീസ്…

                    Read More

                      ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു

                      നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബിയോണ്ട് ദ ബസ് ലഹരിവിരുദ്ധ ലോഗോ പ്രകാശനം ചെയ്തു. ഇസാഫ് ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനും വയനാട് ജില്ലാ നാർക്കോട്ടിക്സ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ‘ഇസാഫ് ബാലജ്യോതി കാവൽ–തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായാണ് ലോഗോ പ്രകാശനം നടന്നത്.   സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജെ ബിജു അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ്…

                      Read More