wenewser-user

    വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു

    വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ  ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. ബത്തേരി പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

    Read More

      കബനി വാലി റോട്ടറി ഭാരവാഹികൾ ചുമതലയേറ്റു.

      മാനന്തവാടി : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കമ്പനി വാലി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി സെക്രട്ടറിയായി ജോജൻചാക്കോ, ട്രഷററായി ആയി ബിജു ടി സി എന്നിവർ ചുമതലഏറ്റു   ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായി .ചടങ്ങിൽ എം ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായി.   ചടങ്ങിൽ വി.വി തോമസ് ., എ.ജി ജോസ് മാത്യു, ക്രിസ്റ്റി പോൾ, ഷാജി എബ്രഹാം…

      Read More

        സ്വർണവിലയില്‍ മൂന്നാം ദിവസവും ഇടിവ്: അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ താഴേക്ക്

        സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് . ഇന്ന് (ജൂലൈ 14) കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,04,720 രൂപയാണ് നിരക്ക്. ഗ്രാമിന് 13,090 രൂപയിലും വ്യാപാരം നടക്കുന്നു. ഇന്നലെ പവന് 1,04,800 രൂപയായിരുന്ന വിലയിൽ നിന്നാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്. അതായത് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,280 രൂപയും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,710 രൂപയുമാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി-യും…

        Read More

          സെൻസസ് ക്വിസ് മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

          സെൻസസ് ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ സമ്മാനങ്ങൾ വിതരണം ചെയ്തു. മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അൻവേയ്, സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അലൻ ടോം എൽദോസ്, മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആദിലക്ഷ്മി എന്നിവരാണ് മത്സര വിജയികൾ. സെൻസസിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനും സെൻസസ് സംബന്ധിയായ…

          Read More

            നഗരത്തിലെ ഹോട്ടലുകളിലെ ചായ, ചെറുകടികൾ വില ഏകീകരിക്കാൻ തീരുമാനം

            മാനന്തവാടി: നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ബേക്കറികൾ, ചായ കടകൾ, തട്ടുകടകൾ എന്നിവിടങ്ങമിൽ ചായക്കും, ചെറുകടികൾക്കും 12 രൂപ ഈടാക്കാൻ തീരുമാനം, വാണിജ്യ പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ചായയുടെയും ,ചെറുകടികളുടെയും വില കച്ചവട സ്ഥാപനങ്ങൾ വർദ്ധിപ്പിച്ചിരുന്നു, എന്നാൽ നഗരത്തിലെ പലയിടങ്ങളിലും വിത്യസ്ത വിലയാണ് ഈടാക്കിയിരുന്നത്,, കൂടാതെ നഗരസഭ ആരോഗ്യ വകുപ്പിന് ലഭിച്ച വ്യാപക പരാതികളെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടുകയും…

            Read More

              ബൈരൻകുപ്പ പാലം; എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി കോഴിക്കോട് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റും, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സ്‌ഥല പരിശോധന നടത്തി

              പുൽപ്പള്ളി : പെരിക്കല്ലൂർ- ബൈരൻകുപ്പ പാലം സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യഘട്ടമായി കോഴിക്കോട് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻ്റും, കോഴിക്കോട് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റും സംയുക്തമായി കേരള – കർണാടക പുഴയോരങ്ങളിലും റോഡ് വരെയുള്ള ദൂരവും കണക്കാക്കി പരിശോധന നടത്തി. കേരള അതിർത്തിയിൽ പുഴയിൽ നിന്ന് 30 മീറ്ററും, കർണാടക അതിർത്തിയിൽ പുഴയിൽ നിന്ന് 80 മീറ്റർ ദൂരവും ഉണ്ട് ഏകദേശം റോഡിലേക്ക്. കർണാടകയിലെ ഹൈവേ റോഡിലേക്കുള്ള വഴികളും ഇരു സംഘവും പരിശോധന നടത്തുകയുണ്ടായി. കോഴിക്കോട് പിഡബ്ല്യുഡി…

              Read More

                വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു

                കൽപ്പറ്റ ;; വൈസ്മെൻ ഇൻ്റർനാഷണൽ കൽപ്പറ്റ ചാപ്റ്ററിൻ്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ്മെൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയണൽ ഡയറക്ടർ മാത്യൂ വട്ടോത്ത് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി, പുതിയ പ്രസിഡണ്ടായി ബേബി പോൾ സെക്രട്ടറിയായി പി. ബാലചന്ദ്രൻ ട്രഷററായി അരൂൺ എസ് അയ്യർ എന്നിവർ ചുമതലയേറ്റു. ക്ലബ്ബ് പ്രസിഡണ്ട് ഡോ: റോജർ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് എൽ . ആർ ഡി…

                Read More

                  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

                  ജൂഡ്‌സ് മൗണ്ട്: ജൂഡ്‌സ് മൌണ്ട് സെന്റ് ജൂഡ് ദൈവാലയവും മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ ആണ് ക്യാമ്പ് നടത്തിയത്. ജൂഡ്‌സ് മൗണ്ട് പള്ളിയിൽ സജ്ജീകരിച്ച ക്യാമ്പിൽ ഇരുന്നൂറോളം രോഗികൾ പങ്കെടുത്തു. ജനറൽ വിഭാഗം, സ്ത്രീ രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, കാഴ്ച പരിശോധന, മറ്റ് സേവനങ്ങൾ സൗജന്യ തൈറോയ്ഡ് ടെസ്റ്റ് (TSH ),…

                  Read More

                    കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് “വിഷൻ എവർഷൈൻ കണിയാമ്പറ്റ 2030” ഓട്ടോ പെർമിറ്റ് വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

                    കണിയാമ്പറ്റ : “വിഷൻ എവർഷൈൻ കണിയാമ്പറ്റ 2030” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കമ്പളക്കാട് ടൗണിലെ ഓട്ടോറിക്ഷകളുടെ പെർമിറ്റ് വെരിഫിക്കേഷൻ കമ്പളക്കാട് ബസ്റ്റാൻ്റ് പരിസരത്ത് വെച്ച് വാർഡ് മെമ്പർ കാവുങ്ങൽ മൊയ്തുട്ടിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി യൂസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. എം ഫൈസൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ സി.ജെ ടോമി, നഫീസത്ത് ജാഫർ, നയന ബിജു, ഓമന കാനഞ്ചേരി എന്നിവർ ആശംസ നേർന്നു സംസാരിച്ചു….

                    Read More

                      ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

                      കൽപറ്റ: ജില്ലാ സ്പോർട്സ് അക്കാദമി വയനാട് ഹോസ്റ്റലിലെ കായിക വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൽപറ്റ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ഇതോടൊപ്പം എക്സൈസ് വിമുക്തി മിഷൻ്റെ ലഹരിവിരുദ്ധ സന്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും സഹായ നമ്പറുകളും അടങ്ങിയ ബോധവൽക്കരണ ബ്രോഷറിൻ്റെ കായിക താരങ്ങൾക്കായുള്ള വിതരണോദ്ഘാടനവും നിർവഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്പോർട്സ് അക്കാദമി പരിശീലകൻ ടി….

                      Read More