wenewser-user

വയനാട്ടുക്കാരും.തൃക്കൈപ്പറ്റ മുളഗ്രാമത്തിലെ സംരംഭകരും താരങ്ങളായ കൊച്ചി മുള മഹോത്സവം.

കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ ചൂരൽ മല ഉരുൾ ആഘാതത്തിന് ശേഷം, സംരംഭക മേഖല പ്രത്യേകിച്ചും, വിനോദ സഞ്ചാര മേഖലയുംഅനുബന്ധ മേഖലയായ കരകൗശല മേഖലയും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ മുള മഹോത്സവം നടക്കുന്നത്. വ്യവസായ വകുപ്പും കേരള ബാംബൂ മിഷനും സംഘടിപ്പിച്ച മുള മഹോഝവത്തിൽ വിവിധ മേഖലകളിലായി എൻപതോളം പേരാണ് പങ്കെടുത്തത്. മേളയിലെ പ്രധാന സ്റ്റാളുകളെല്ലാം തൃക്കൈപ്പറ്റക്കാരുടേയും വയനാട്ടുകാരുടേയും.     ഓരോ മുള മഹോത്സവം കഴിയുമ്പോഴും അടുത്ത മുള മഹോഝവത്തിനായി തൃക്കൈപ്പറ്റ ഗ്രാമത്തിലെ അടുത്ത വർഷത്തേക്ക്…

Read More

ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും. എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച്‌ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ…

Read More

കുറുവ സംഘം ഇരിക്കുന്ന ബോർഡായി കെഎസ് ഇബി മാറി: ആം ആദ്മി പാർട്ടി

കൽപ്പറ്റ: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാന വൈ.പ്രസിഡൻറ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. കുറുവ സംഘം ഇരിക്കുന്ന ബോർഡായി കെ.എസ്.ഇ.ബി മാറി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരും ബോർഡും ഈ ജനദ്രോഹ നടപടിയിൽ നിന്നും പിന്മാറി ഡൽഹിയിലും പഞ്ചാബിലും സൗജന്യ വൈദ്യുതി നൽകുന്നത് പോലെ കേരളത്തിലും നൽകാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി…

Read More

അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

കൽപ്പറ്റ: അണ്ടർ 20 സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബർ 12 ന്)കൽപ്പറ്റയിൽ തുടക്കമാവും. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ചരിത്രത്തില്‍ ആദ്യമായാണ് 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന അണ്ടര്‍ 20 ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പ് വയനാട്ടില്‍ വച്ച് നടക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് മത്സരങ്ങൾ. വൈകുന്നേരം 4.30 നും 7 മണിക്കും ആയി ദിവസവും രണ്ട് മത്സരങ്ങളാണുണ്ടാവുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഡിസംബർ 12 ന് 6 മണിക്കാണ്…

Read More

ശുചിത്വ മാലിന്യ ശേഖരണ പ്രവർത്തനങ്ങള്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മുള്ളന്‍കൊല്ലി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ വൃത്തിയായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് യൂസർഫീ നല്‍കി കൈമാറിയതും ഒറ്റത്തവണ പ്ലാസിറ്റിക്കിന്‍റെ അളവ് കുറച്ചും, മലിനജലം പുറത്തേക്ക് ഒഴുക്കിവിടാതെ സംസ്കരിച്ചും പൊതുശുചിത്വത്തിനായി ഇടപെടലുകള്‍ നടത്തിയ ഹരിത ഓഫീസുകളേയും, ഹരിത വിദ്യാലയങ്ങളേയും, ഹരിത അയല്‍ക്കൂട്ടങ്ങളേയും, പെരിക്കല്ലൂർ ടൌണിനേയും അനുമോദനപത്രങ്ങള്‍ ആദരിച്ചു. ഹരിത കേരള മിഷന്‍റെ “ എന്‍റെ വാർഡ് 100/100 “ ക്യാമ്പയിനില്‍ ഒക്ടോബർ മാസം 100% യൂസർ ഫീ കളക്ഷനും, വാതില്‍പ്പടി ശേഖരണവും…

Read More

ബഹുഭാഷാപരതയും സാംസ്കാരിക നാനാത്ത്വവും പ്രോത്സാഹിപ്പിക്കണം :ജുനൈദ് കൈപ്പാണി

കെല്ലൂർ: ബഹുഭാഷാപരതയും സാംസ്കാരിക നാനാത്ത്വവും പ്രോത്സാഹിപ്പിക്കാനും കൊണ്ടാടുവനും സമൂഹം തെയ്യാറാകാണാമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. യു.എൻ അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്‌ കെല്ലൂർ ഗവ. എൽ. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷാവബോധ ക്ലാസുകളും വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധകലാരൂപങ്ങളുടെ പ്രദർശനവും വരാചരണ പരിപാടികളുടെ ഭാഗമായി സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ്‌ തുരുത്തിയിൽ ഷമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബി അനിൽകുമാർ,…

Read More

മോഷ്ടാക്കളെ പിടികൂടണം: മർച്ചന്റ്‌സ് അസോസിയേഷൻ

പുൽപ്പള്ളി: ടൗണിൽ ഒറ്റ രാത്രി അഞ്ച് സ്ഥാപനങ്ങളിൽ പൂട്ട് തകർത്ത് മോഷണം നടത്തിയവരെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ നിർത്തണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും നാലിനും ഇടയിൽ പച്ചക്കറിക്കകടയിലും രണ്ട് പലചരക്കുകടകളിലും ഇൻഷ്വറൻസ് ഓഫീസിലും മൊത്തക്കച്ചവട സ്ഥാപനത്തിലുമാണ് കള്ളൻ കയറിയത്. ടൗണിൽ സിസിടിവി കാമറകൾ സ്ഥാപിക്കാത്തതും എല്ലായിടത്തും തെരവുവിളക്ക് ഇല്ലാത്തതും മോഷ്ടാക്കൾക്ക് സൗകര്യമാകുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു

Read More

ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു

കൽപറ്റ: സംസ്ഥാന യുവജന കമ്മിഷൻ ജില്ലയിലെ വിദ്യാർഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്നു യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെയാണ് കമ്മിഷൻ…

Read More

വാര്യാട് ഇനി വാഹനങ്ങള്‍ക്ക് വേഗത കുറയും

കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി ഇടപെടലുകളാണ് എം.എല്‍.എ നടത്തിയിട്ടുള്ളത്. 07.01.2022 ന് കല്‍പ്പറ്റ നിയോജകണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവ്വേ അധികൃതര്‍, റോഡ് സേഫ്റ്റി അധികൃതര്‍, ജനപ്രതിനിധികള്‍, വാര്യാട് ജനകീയ സമിതി ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു….

Read More