wenewser-user

മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി

കൊടുവള്ളി : മികച്ച ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള എസ്.എഫ്.എ. പുരസ്കാരം ആരവം 23 സംഘാടക സമിതി ഏറ്റുവാങ്ങി. കൊടുവള്ളി ലൈറ്റനിംഗ് ക്ലബിൽ വെച്ച് നടന്ന കോഴിക്കോട് മേഖലാ എസ്.എഫ്.എ.സമ്മേളനത്തിൽ വെച്ച് 2023 ൽ നടന്ന ഏറ്റവും മികച്ച ടൂർണ്ണമെൻ്റിനുള്ള അവാർഡ് വെള്ളമുണ്ട ആരവം കമ്മറ്റി ചെയർമാൻ പി.കെ.അമീൻ, കൺവീനർ ജംഷീർ കുനിങ്ങാരത്ത്, എ ജിൽസ്, കെ.കെ.ഇസ്മായിൽ, റഷീദ് മഞ്ചേരി, മമ്മൂട്ടി വി, ഹാരിസ് കെ. എം. സി_എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Read More

ജില്ലാ സ്‌കൂള്‍ കലോത്സവം :ലോഗോ പ്രകാശനം ചെയ്തു

കൽപറ്റ: നവംബര്‍ 26 മുതല്‍ നടവയല്‍ സെന്റ്‌ തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ.ശശീന്ദ്രവ്യാസിന് നല്‍കി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കമ്പ, പ്രിന്‍സിപ്പൽ ആന്റോ വി തോമസ്, പ്രധാനാധ്യാപകരായ ഇ.കെ.വര്‍ഗീസ്, പി.ജെ.ബെന്നി, പി.ടി.എ പ്രസിഡന്റ് വിന്‍സന്റ് തോമസ്, കെ.പി.ഷൗക്കുമാന്‍, ഇ.ടി.റിഷാദ്, ടി.കെ.ഷാനവാസ്, സി.വി.സജി എന്നിവര്‍ പങ്കെടുത്തു. പനമരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ കെ.സി.സുഫിയാനാണ് ലോഗോ പ്രകാശനം ചെയ്തത്.

Read More

സർട്ടിഫിക്കറ്റ് വിതരണവും, ആദരിക്കൽ ചടങ്ങും നടത്തി

കൽപറ്റ: പുളിയാർമല ഗവ. ഐ ടി ഐയിൽ വച്ച് 2024 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ട്രെയിനിയെ ആദരിക്കുന്ന ചടങ്ങും നടത്തി. പാലക്കാട് മേഖല ട്രെയിനിങ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫിസർ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എ.എ.അജിത്ത്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജീവൻ ജോൺസ്, ജ്യോതിഷ്, പി.ടി.എ ഭാരവാഹി സ്വപ്ന, സ്റ്റാഫ് സെക്രട്ടറി…

Read More

വനിതാ സാഹിതി വയനാട് ജില്ലാ സമ്മേളനം നടത്തി

കൽപറ്റ: വനിതാ സാഹിതി വയനാട് ജില്ലാ സമ്മേളനം കൽപറ്റ എൻ.ജി.ഒ യൂണിയൻ ഹാളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരിയുമായ അജിത്രി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി അജി ബഷീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രതിഭ എസ്.വി വരവ് ചെലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം ലിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വനിതാ സാഹിതി സംസ്ഥാന നിർവാഹക സമിതി അംഗം കെ. വിശാലാക്ഷി സംഘടനാ രേഖ അവതരിപ്പിച്ചു. പരിപാടിയിൽ വനിതാ രംഗത്ത്…

Read More

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

  കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചെലവ് നിരീക്ഷകന്‍ സീതാറാം മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നോഡല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന് നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള ടീം ശ്രമിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. സ്ഥാനാര്‍ഥികള്‍ ചെലവ് സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സമയങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. വിവിധ നോഡല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍…

Read More

രാഹുല്‍ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ല: മന്ത്രി ഒ.ആര്‍. കേളു

സുല്‍ത്താന്‍ ബത്തേരി: അഞ്ചുവര്‍ഷം എംപിയായിരുന്ന രാഹുല്‍ഗാന്ധി വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. സിഎസ്‌ഐ ഹാളില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗത്തിനു ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധി മണ്ഡലത്തിനുവേണ്ടി നടത്തിയത്. യുഡിഎഫ് കല്‍പ്പറ്റയില്‍ നടത്തിയ റോഡ്‌ഷോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ആളുകളെ ഇറക്കിയാണ് നടത്തിയത്. റോഡ്‌ഷോയില്‍ വയനാട് മണ്ഡലത്തില്‍നിന്നുള്ള ആളുകള്‍ കുറവായിരുന്നു. ജില്ലയില്‍ യുഡിഎഫില്‍ ആവേശം ഇല്ല. ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്നു ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി…

Read More

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എക്‌സിക്യൂട്ടീവ് ക്യാമ്പ് നടത്തി

gമാനന്തവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ താജ് റിസോര്‍ട്ടില്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് (CONFAB 24) നടത്തി. കാസര്‍കോഡ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡണ്ടുമായ ജോജിന്‍ ടി. ജോയ് മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടരി കെ ഉസ്മാന്‍ ജില്ലാ ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ കാസര്‍കോഡ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര,ജില്ലാ വൈസ്…

Read More

പുറക്കാട്ടേരി കുറ്റ്യാടി മാനന്തവാടി മൈസൂരു ദേശീയപാത മലബാറിൻ്റെ സമഗ്ര വികസനത്തിന് അനിവാര്യം: ജനകീയ കൂട്ടായ്മ

കുറ്റ്യാടി: കോഴിക്കോടിനെ കർണാടകയുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക തടസ്സങ്ങളോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാത്ത പുറക്കാട്ടിരി മൈസൂരു പാത അനിവാര്യമാണന്ന് ദേശീയ പാത വികസന സമിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നടന്ന ജനകീയ കൂട്ടായ്മ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. വനസംരക്ഷണം ഉറപ്പു വരുത്തുന്ന രാത്രി കാല യാത്രാ നിരാധനം ബാധകമല്ലാത്ത ഏറ്റവും ദൈർഘ്യം കുറഞ്ഞ പാത എന്ന നിലയിൽ നടപ്പിലാക്കാവുന്ന ഈ പാത മലബാറിൻ്റെ വ്യവസായ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് സഹായകമാകും. പാത കടന്നു പോകുന്ന ഈ പ്രദേശത്തെ…

Read More

ബത്തേരി ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു

ബത്തേരി: ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു . പിടിഎ പ്രസിഡന്റ്‌ ടി.കെ. ശ്രീജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. 75 വർഷം നാടിന് വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , പൂർവ…

Read More

മാനന്തവാടി മെഡിക്കൽ കോളേജ്: സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണം: എസ്ഡിപിഐ

മാനന്തവാടി : മെഡിക്കൽ കോളേജിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുമുള്ള വെള്ളം ചൂട്ടക്കടവിലെ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത് തടയണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. പ്ലാന്റിൽ നിന്നുമുള്ള ശുദ്ധീകരിച്ച വെള്ളമാണ് സ്കൂൾ വിദ്യാർഥികളടക്കമുള്ള മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ചൂട്ടക്കടവ് -മോർച്ചറി റോഡിലൂടെ പരന്നൊഴുകുന്നത്. വെള്ളം നിർത്താതെ ഒഴുകുന്നതിനാൽ ഈ കോൺക്രീറ്റ് റോഡിൽ പായൽ പിടിക്കുകയും കാൽനട പോലും പ്രയാസകരമായി തീർന്നിരിക്കുകയുമാണ്. മാത്രമല്ല മണ്ണിലേക്കിറങ്ങുന്ന വെള്ളം ഉറവ പോലെ കെട്ടിനിന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും സൃഷ്ട്ടിക്കുന്നുണ്ട്. അത് കൊണ്ട്…

Read More