നൂറുൽഉലമ, മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന സാന്നിധ്യം: ജുനൈദ് കൈപ്പാണി
കൽപ്പറ്റ: കേരളീയ സമൂഹത്തിലും ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനങ്ങളിലും ഉടലെടുത്ത പ്രവണതകള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ആത്മീയ സാന്നിധ്യമായിരുന്നു നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദർ മുസ്ലിയാരെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കൽപ്പറ്റ ദാറുൽ ഫലാഹിൽ നടന്ന എം. എ ഉസ്താദിന്റെ ലോകം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ഇന്ത്യക്ക് ഊർജ്ജം പകർന്ന ആത്മീയ സാന്നിധ്യവുമായിരുന്നു എം. എ യെന്നും ജുനൈദ് പറഞ്ഞു . സമസ്ത കേന്ദ്ര…
