wenewser-user

ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തിയായി

കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തീകരിച്ചു. പോളിങ് ഡ്യൂട്ടി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, പോസ്റ്റിങ്ങ് ഓര്‍ഡര്‍ പോര്‍ട്ടലില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്നും ഇളവ് ലഭിക്കേണ്ട ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിലെ ഹെല്‍പ് ഡെസ്‌കില്‍ അപേക്ഷ നല്‍കണം. പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ 30, 31, നവംബര്‍…

Read More

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു

കൽപ്പറ്റ : വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡി. ആർ മേഘശ്രീ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂമും സെന്റ് മേരീസ് സ്കൂളിലാണ് സജ്ജീകരിക്കുന്നത്. സബ് കളക്ടർ മിസാൽ സാഗർ ഭരത്, മെറ്റീരിയൽ മാനേജ്മെൻ്റ് നോഡൽ ഓഫീസർ അഖില സി ഉദയൻ, തിരുവമ്പാടി…

Read More

വയനാടിനു വേണ്ടത് വൺഡേ സുൽത്താനയെ അല്ല: പി ജയരാജൻ

മാനന്തവാടി : വയനാട് ലോക്‌സഭാ മണ്ഡലത്തിനു വേണ്ടത് വൺഡേ സുൽത്താനയെയോ വൺഡേ സുൽത്താനെയോ അല്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജനപ്രതിനിധിയേയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. എൽ ഡി എഫ് മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വയനാട്ടിൽ നിന്നു ഒളിച്ചോടി ഉപതിരഞ്ഞെടുപ്പിനു സാഹചര്യം സൃഷ്ടിച്ച കോണ്‍ഗ്രസിന്റെ പ്രതിനിധിയെ തോല്പിക്കണം. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതക്ക്…

Read More

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികൾക്കും കുട്ടികൾക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുൻഗണനാ വിഭാഗത്തിൽപെട്ട മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്നും പിങ്ക് വിഭാഗത്തിൽപെട്ട 83.67% പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ റേഷൻ കാർഡുകളുള്ള 16 ശതമാനത്തോളംപേർ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാനാളുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. മസ്റ്ററിങ് പൂർത്തീകരിക്കുന്ന…

Read More

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

കണ്ണൂർ: പ്രമുഖ സാംസ്കാരിക പ്രവർത്തകനും സിനിമാതാരവുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കണ്ണൂർ കലക്ടറേറ്റ് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിച്ചു. 25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും…

Read More

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

സുൽത്താൻ ബത്തേരി : യുഡിവൈഫ്ൻ്റെ നേതൃത്വത്തിൽ ബത്തേരിയിൽ യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ നടത്തി. കോട്ടക്കുന്ന് നിന്നും തുടങ്ങി ടൗണിലേ കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തുടക്കം. വരും ദിവസങ്ങളിൽ ബസ് സ്റ്റാൻ്റുകളിലും കോളേജ് പരിസരങ്ങളിലും ക്യാമ്പയിൻ നടക്കും. ക്യാമ്പയിൻ്റെ ഉദ്ഘാനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. നജീബ് കാന്തപുരം എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ കുര്യക്കോസ് എം.പി ക്യാമ്പയിൻ്റെ സന്ദേശം നൽകി. സി.കെ മുസ്തഫ അധ്യക്ഷതയും ഹാരിസ് കല്ലുവയൽ സ്വാഗതവും…

Read More

വയോജനക്ഷേമ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് ഫാത്തിമ ഭവനിൽ നടത്തിയ വയോജനക്ഷേമ പരിപാടി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി എസ് സുഷമ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പ്, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പാലിയേറ്റിവ് കോർഡിനേറ്റർ സ്മിത പി സന്ദേശം നൽകി. ഫാത്തിമ ഭവൻ മദർ സുപീരിയർ സിസ്റ്റർ പ്രിൻസി, സിസ്റ്റർ ഹിൽഡ, പനമരം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സനൂജ…

Read More

ജൈവ അധിനിവേശം കുറയ്ക്കാൻ ഏകദിന ശില്പശാല നടത്തി

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജൈവ അധിനിവേശം കുറയ്ക്കാൻ ഏകദിന ശില്പശാല നടത്തി. ജൈവ അധിനിവേശം കുറയ്ക്കാൻ പഞ്ചായത്ത് പരിധിയിൽ അവലംബിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളെ സംബന്ധിച്ച് ശിൽപശാലയിൽ ചർച്ച ചെയ്തു‌. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഭീമൻ ഒച്ചിന്റെ കണ്ടെത്തിയതിനെ തുടർന്ന് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ ആവശ്യപ്രകാരം സ്ഥലത്ത് പരിശോധന നടത്തുകയും ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ കർഷകർ, പൊതുജനങ്ങൾ എന്നിവർക്കായി ബോധവത്കരണം നൽകിയത്. ഒച്ചിന്റെ വ്യാപനം മനസ്സിലാക്കി വ്യാപനത്തിന്റെ…

Read More

കലാകാരന്‍മാരുടെ കണ്‍വന്‍ഷന്‍ നടത്തി

പനമരം: വയനാട് കേന്ദ്രകലാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കലാകാരന്‍മാരുട കണ്‍വന്‍ഷനും ഡാറ്റ രജിസ്‌ട്രേഷനും നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് വേലായുധന്‍ കോട്ടത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക എന്നിവര്‍ പ്രസംഗിച്ചു. സമിതി സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ സ്വാഗതവും അജി ബഷീര്‍ നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു.

Read More

ഗോത്രാചാരപ്പൊലിമയിൽ കുറിച്യസമുദായം തുലാപ്പത്ത് ആഘോഷിച്ചു

വാളാട്:ഗോത്രാചാരപ്പൊലിമയിൽ വയനാട്ടിലെ കുറിച്യസമുദായം തുലാപ്പത്ത് ആഘോഷിച്ചു അമ്പും വില്ലും അടങ്ങിയ ആയുധപൂജയാണ് തുലാപ്പത്ത് ആഘോഷത്തിന്റെ പ്രധാന ചടങ്ങ് തറവാട്ടിന്റെ കീഴിലുള്ള സമുദായത്തിൽ പെട്ട ആളുകൾ രാവിലെ തറവാട്ടിൽ എത്തും ആയുധപൂജയ്ക്ക് ശേഷം വിഭസമൃദ്ധമായി സദ്യക്കുശേഷം നായാട്ടിനായി പോകും .നായാട്ട് നടത്തി മൃഗത്തെ പിടിക്കുന്നതാണ് പതിറ്റാണ്ടുകളായി കുറിച്യർ പിന്തുടരുന്ന ആചാരം. എന്നാൽ വനംവകുപ്പ് മൃഗവേട്ട നിരോധിച്ചതിനാൽ ഈ ചടങ്ങ് പ്രതീകാത്മകമായി മാത്രമാണ് എല്ലായിടത്തും നടന്നത് വാളാട് എടത്തന തറവാട്ടിൽ നടന്ന ചടങ്ങിൽ തറവാട്ട് കാരണവർ ചന്തു ചടങ്ങുകൾക്ക് നേതൃത്വം…

Read More