wenewser-user

മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യ ആഘോഷത്തിൻ്റെ പ്രചാരണപരിപടികൾക്ക് തുടക്കം കുറിച്ചു

മാനന്തവാടി : മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യ ആഘോഷത്തിൻ്റെ പ്രചാരണപരിപടികൾക്ക് തുടക്കം കുറിച്ചു. അക്ഷരപ്രയാണത്തിന് മാനന്തവാടിയിൽ ആതിഥ്യം വഹിക്കുന്ന പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ നടന്ന പ്രചാരണപരിപാടി മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ്കുമാർ എസ്. ജെ, കെ.എം. ഷിനോജ്, നിസാർ, നിസാർ സി.കെ തുടങ്ങിയവർ സംസാരിച്ചു.

Read More

ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവികാരം അടയാളപ്പെടുത്തും : ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കും എന്ന് ടി സിദ്ദിഖ് എംഎൽഎ. പ്രിയങ്ക ഗാന്ധിയുടെ കൽപ്പറ്റ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പോലും വയനാടിനെ സഹായിക്കാൻ രണ്ടു സർക്കാരുകളും തയ്യാറായില്ല. മെഡിക്കൽ കോളേജ്,റെയിൽവേ,തുരങ്കപാത എല്ലാം വയനാടൻ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുകയാണ് എന്നും അദ്ദേഹം…

Read More

യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉൽഘാടനം ചെയ്തു.ചെയർമാൻ പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ചിന്നമ്മ ജോസ് സ്വാഗതം പറഞ്ഞു.മഞ്ചേശ്വരo എം.എൽ.എ.എ.കെ.എം.അഷ്‌റഫ്,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ സി.പി.മൊയ്‌ദു ഹാജി,സി.കുഞ്ഞബ്ദുല്ല പി.വി.എസ്.മൂസ്സ,ഉസ്മാൻ പള്ളിയാൽ,മോയി ആറങ്ങാടൻ,അമ്മദ് കൊടുവേരി,പി.പി..ജോർജ്,ചിന്നമ്മ ജോസ്,പി.ബാലൻ,റംല മുഹമ്മദ്,പുഷ്പ,വി.അബ്ദുള്ള ഹാജി,ശറഫു മടംമ്പള്ളി,തുടങ്ങിയവർ സംസാരിച്ചു.

Read More

ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട വില്‍പ്പനക്കായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

ബത്തേരി: ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട. വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം, മഞ്ചേരി, കരിവാരട്ടത്ത് വീട്ടില്‍, കെ.വി മുഹമ്മദ് റുഫൈന്‍(30)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 21.10.2024 തീയതി രാത്രിയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാവുന്നത്. പൊന്‍കുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ…

Read More

ചുരം ഗ്രീൻ ബ്രിഗേഡ് മഴ യാത്ര സംഘടിപ്പിച്ചു

അടിവാരം :സന്നദ്ധ സംഘടനയായ ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ചുരത്തിലൂടെ മഴയാത്ര സംഘടിപ്പിച്ചു, ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്രയ്ക്ക് ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു ഗഫൂർ ഒതയോത്ത് സ്വാഗതം പറഞ്ഞുവയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ വാഴക്കാട്,മർക്കസ് ലോ കോളേജ്,മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പുതുപ്പാടി’ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസം സ്ഥാപനങ്ങൾ…

Read More

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍

കൽപ്പറ്റ :വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ 18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന…

Read More

ഉറപ്പായും വോട്ടുചെയ്യും; സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി ഉറപ്പായും വോട്ടുചെയ്യാമെന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയില്‍ വോട്ടര്‍ ക്യാമ്പെയിനിന് തുടക്കമിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തെരഞ്ഞെടെുപ്പിനാണ് ജില്ല തയ്യാറാകുന്നത്. വോട്ടെടുപ്പില്‍ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തെരഞ്ഞെടുപ്പാണ്…

Read More

സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: അബ്ബാസലി തങ്ങൾ

മുക്കം: ജനങ്ങളെ സർവ രീതിയിലും ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും വയനാട് ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളെന്ന് യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയതയും സ്വജനപക്ഷപാതവും ഏകാധിപത്യവും ഉൾച്ചേർന്ന ഐഡിയോളജികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഇതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പ്രതികരണമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ മുക്കത്ത് നടന്ന…

Read More

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ ആശീർവാദം തേടി പ്രിയങ്ക

ഡൽഹി:കന്നിയങ്കത്തിൽ നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്നതിനു മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഡൽഹിയിൽ ഖാർഗെയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രിയങ്കയെ ഖാർഗെ അശീർവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ബുധനാഴ്ചയാണ് പ്രിയങ്ക പത്രിക സമർപ്പിക്കുന്നത്. മല്ലികാർജജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ലോകസഭ പ്രതിപക്ഷ നേതാവും മുൻ വയനാട് എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്കയോടൊപ്പം ഉണ്ടാവും.

Read More

പുഞ്ചിരിമട്ടം പുനരധിവാസം; ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണം: പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: ഹാരിസണ്‍, എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമി പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതയുടെ സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, മറ്റു ഭാരവാഹികളായ ബാബു മൈലമ്പാടി, ഒ.ജെ. മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമപ്രശ്‌നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്താന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. സ്ഥിരം പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പിന് ദുരന്ത…

Read More