wenewser-user

എ ഡിവിഷൻ ക്രിക്കറ്റ്‌ ലീഗ്: ബത്തേരി മച്ചാൻസ് ക്രിക്കറ്റ്‌ അക്കാദമി ചാമ്പ്യൻമാർ

കൃഷ്ണഗിരി : ടി ആർ വിജയലക്ഷ്മി മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കും രണ്ടാം സ്ഥാനക്കാർക്കുള്ള എ കെ അഹമ്മദ്‌ ഷാഫി മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ്‌ മത്സരങ്ങൾ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ബത്തേരി മച്ചാൻസ് ക്രിക്കറ്റ്‌ അക്കാദമി 53 റൺസിനു മേപ്പാടി ഷോഗൺ ക്രിക്കറ്റ്‌ ക്ലബ്ബിനെ തോൽപിച്ചു. വൈസ് പ്രസിഡന്റ്‌ എം രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം…

Read More

എസ് എഫ് ഐയുടെ കപടമുഖം വിദ്യാർഥികൾ തിരിച്ചറിഞ്ഞു: കെ എസ് യു

കൽപ്പറ്റ: വിദ്യാർഥികൾക്ക് മുന്നിൽ നാടകം കളിക്കുന്ന എസ് എഫ് ഐയുടെ കപടമുഖം വിദ്യാർഥി സമൂഹം തിരിച്ചറിഞ്ഞെന്ന് കെ എസ് യു വയനാട് ജില്ലാ കമ്മറ്റി. ക്യാമ്പസുകളിൽ കെ എസ് യുവിൻ്റെ കൊടിമരം നശപ്പിക്കുകയും വിദ്യാർഥികളെ ആക്രമിക്കുകയും യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ്റ് സെക്രട്ടറിയെ ഉൾപ്പെടെ എഫ് സോൺ കലോത്സവത്തിനിടെ മാരകമായി തല്ലി പരിക്കേൽപ്പിച്ചതും എസ് എഫ് ഐ ആണ്. എല്ലാ കാലത്തും ആടിനെ പട്ടിയാക്കാമെന്ന് എസ് എഫ് ഐ നിലപാട് വിദ്യാർഥികൾക്കിടയിൽ വിലപോകില്ല. വിദ്യാർഥി സമൂഹം ഒന്നടങ്കം അക്രമ…

Read More

ഗാസ്ട്രോ കെയർ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ഗാസ്ട്രോ ക്ലിനിക്കിൽ 2025 മാർച്ച്‌ 10 വരെ നീണ്ടു നിൽക്കുന്ന ഗാസ്ട്രോ ക്യാമ്പിൽ കുറഞ്ഞ പാക്കേജുകളോടെ ഹെർണിയ, കോളിസിസ്‌റ്റക്ടമി തുടങ്ങിയ രോഗങ്ങൾക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടാതെ രജിസ്‌റ്റർ ചെയ്യുന്നവർക്ക് ഉദര കരൾ രോഗ വിഭാഗം…

Read More

കേന്ദ്ര അവഗണനക്കെതിരെ പ്രവാസി സംഘം പ്രതിഷേധ ധർണ്ണ നടത്തി

കൽപറ്റ:* പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച് കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ധർണ്ണ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് കനത്ത സംഭാവന നൽകുന്ന പ്രവാസി സമൂഹത്തെ അവഗണിച്ചത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിനും, വന്യമൃഗശല്യം പരിഹരിക്കുന്നതിനും തുകനീക്കിവെക്കാത്തത് സംസ്ഥാനത്തോടുള്ള അവഗണയാണ്….

Read More

മുള്ളൻകൊല്ലിയിലെ ക്വാറിത്തർക്കം ഗ്രാമീണപാതകളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

പുല്പള്ളി : മുള്ളൻകൊല്ലിയിലെ ക്വാറിപ്രശ്നത്തിൽ, ഗ്രാമീണറോഡുകളിലുടെ പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കാൻ ഗ്രാമപ്പഞ്ചായത്ത് ബോർഡ് യോഗത്തിൽ തീരുമാനമായി. ഇതിനു മുന്നോടിയായി മുള്ളൻകൊല്ലി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളുടെയും ഉടമകൾക്ക് ഉടൻ നോട്ടീസ് നൽകും. ഈ വിഷയത്തിൽ അന്തിമനടപടി കൈക്കൊള്ളുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. – ഏതെല്ലാം റോഡുകളിലായിരിക്കും നിയന്ത്രണം, വാഹനങ്ങളുടെ അതിവേഗം, സഞ്ചാരസമയക്രമം തുടങ്ങിയ വിഷയങ്ങളിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുക്കും. ക്വാറികളിൽ വലിയ അളവിൽ സ്പോടനം നടത്തുന്നതായുള്ള പരാതി…

Read More

കടുവ കുഞ്ഞുങ്ങൾ ചത്തത് മുതിർന്ന കടുവയുടെ ആക്രമണത്തിൽ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൽപ്പറ്റ: കുറിച്യാട് മായക്കൊല്ലിയിൽ ഇന്നലെ ചത്തനിലയിൽ കണ്ടെത്തിയ കടുവകുഞ്ഞുങ്ങളുടെ മരണകാരണം മുതിർന്ന കടുവയുടെ ആക്രമണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ് പ്രായമുള്ള ആൺകടുവ കുഞ്ഞിനെയും പെൺകടുവ കുഞ്ഞിനെയും ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കടുവകുഞ്ഞുങ്ങൾക്ക് കഴുത്തിൽ പരിക്കേറ്റിട്ടുണ്ട്. പെൺ കടുവകുഞ്ഞിന് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുറിവുണ്ടായിരുന്നു. ആൺ കടുവകുഞ്ഞിൻ്റെ നട്ടെല്ലിനും പെൺകടുവ കുഞ്ഞിൻ്റെ തലയോട്ടിക്കും തലച്ചോറിനും പരിക്ക് പറ്റിയതാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ പ്രാഥമികമായി പറയുന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇണചേരൽ സമയത്ത് മുതിർന്ന കടുവകൾ കടുവകുഞ്ഞുങ്ങളെ ആക്രമിക്കുന്നത്…

Read More

മാഹിയിലെ മദ്യം; പുത്തൻകുന്നിലെ പായ്ക്കിങ്! “മാഹി മദ്യം വാങ്ങി കുപ്പികളിലാക്കി വിൽക്കുന്ന കേന്ദ്രത്തിൽ എക്സൈസ് റെയ്‌ഡ്, 12 ലീറ്റർ പിടികൂടി.; പ്രതി ഓടി മറഞ്ഞു

ബത്തേരി: മാഹിയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയെത്തിക്കുന്ന മദ്യം ബവ്റിജസ് കോർപറേഷന്റേതിനു സമാനമായ കുപ്പികളിലാക്കി കൂടിയ വിലയ്ക്ക് വിൽപന നടത്തുന്ന പൂത്തൻകുന്നിലെ കേന്ദ്രത്തിൽ എക്സൈസ് റെയ്‌ഡ് 25 കുപ്പികളിലാക്കി സൂക്ഷിച്ച 17 ലീറ്റർ മദ്യം പിടിച്ചെടുത്തു കേന്ദ്രത്തിന്റെ ഉടമയെന്ന് കരുതുന്ന ചെതലയം കൊച്ചുപുര യ്ക്കൽ രാജേഷ്(49) ഓടി മറഞ്ഞു. വാടകയ്ക്ക് വീടെടുത്തമാണ് കേന്ദ്രം നടത്തിയിരുന്നത്. വീട്ടുവളപ്പിലുണ്ടായിരുന്ന നായ്ക്കളുടെ ഉദ്യോഗസ്‌ഥർക്കു നേരെ തിരിഞ്ഞതാണ് പ്രതിക്ക് സഹായമായതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു മുത്തങ്ങ, കല്ലൂർ ഭാഗങ്ങളിലും ജില്ലയുടെ അതിർത്തി മേഖലകളിലും അനധികൃത മദ്യം…

Read More

റെക്കോര്‍ഡുകളില്‍ ഹാട്രിക്കടിച്ച് അഞ്ചുവയസ്സുകാരി ആദിലക്ഷ്മി

കൽപ്പറ്റ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ആദിലക്ഷ്മി. കൽപ്പറ്റ  ഓണിവയലിലെ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. 25 രാജ്യങ്ങളുടെ പേരുകൾ എ മുതൽ ഇസഡ് വരെയുള്ള അക്ഷരമാല ക്രമത്തിൽ ദേശീയ മൃഗങ്ങൾക്കൊപ്പം 38 സെക്കൻഡിനുള്ളിൽ പറഞ്ഞാണ് ആദിലക്ഷ്മി അഭിമാന നേട്ടത്തിന് അർഹയായത്. കേരളത്തിലെ ജില്ലകളും, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിച്ചെടുത്ത ആദിലക്ഷ്മിക്ക് പിതാവ് സനേഷ് വേൾഡ് മാപ്പ്…

Read More

വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി മനോരമ ആദരിച്ചു.

കൽപ്പറ്റ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജ്ന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന് ഇന്ത്യൻ…

Read More

പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന തിറ മഹോത്സവം തുടങ്ങി

മാനന്തവാടി : പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന തിറ മഹോത്സവം തുടങ്ങി. പെരികമന ശങ്കരപ്രസാദ് നമ്പൂതിരി കൊടിയേറ്റി. 07-02-25(വെള്ളി )രാവിലെ 6.00 മണിയ്ക്ക് പതിവ് പൂജകൾ, 12.00 ന് ഉച്ചപൂജ, 3.00ന് മലയിറക്കൽ, 6.00ന് മുത്തപ്പൻ വെള്ളാട്ട്, തുടർന്ന് മലക്കാരി വെള്ളാട്ട്, താലപ്പൊലി വരവ്, രാത്രി 8.00 മണി മുതൽ മലക്കാരി, ഗുളികൻ തിറയും ഭഗവതി വെള്ളാട്ടവും 9.30ന് കളിക്കപ്പാട്ട്,10.00ന് കലശം വരവ്. ശനിയാഴ്ച 08-02-25ന് രാവിലെ 7.00ന് തിരുവപ്പന, 10.00ന് ഭഗവതി തിറ, 12.00ന്…

Read More