wenewser-user

കുറുവാ ഇക്കോ ടൂറിസം കേന്ദ്രം: മന്ത്രി ഓ.ആർ.കേളു മൗനം വെടിയണം – യൂത്ത് കോൺഗ്രസ്

മാനന്തവാടി : കുറുവാ ഇക്കോ ടൂറിസം കേന്ദ്രം വന്യമൃഗ ശല്യത്തിൻ്റെ പേര് പറഞ്ഞ് പ്രധാന കവാടം ഒഴിവാക്കി വന്യമൃഗശല്യം രൂക്ഷമായ പാക്കം കവാടം തുറന്നു കൊടുത്തത് വനം വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഡി എം സി ചെയർമാൻ കൂടിയായിട്ടുള്ള മന്ത്രി ഓ.ആർ.കേളു മൗനം വെടിയണമെന്ന് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിനെ ഉപയോഗിച്ച് കുറുവാ ടൂറിസത്തെ മുരടിപ്പിക്കുന്ന നടപടിയാണ് മന്ത്രി സ്വീകരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ…

Read More

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേല്‍ മറിഞ്ഞ നിലയിലാണ് കെഎസ്‌ആര്‍ടിസി ബസ്….

Read More

പൊഴുതനയിൽ 9 പേർക്ക് തേനീച്ചയുടെ കുത്തേറ്റു.

പൊഴുതന: പൊഴുതനയിൽ 9 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. രണ്ടുപേരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി

Read More

കുറുവാ ദ്വീപിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം

മാനന്തവാടി: മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ പാല്‍വെളിച്ചത്ത് നിന്നും കുറുവദ്വീപിലേക്കുള്ള പ്രവേശനം നിര്‍ത്തിവെക്കുന്നു.ഇതോടെ ടൂറിസത്തെ ആശ്രയിച്ചുകഴിയുന്ന പയ്യമ്പള്ളി പാല്‍വെളിച്ചം മേഖലയിലെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുന്ന തൊടൊപ്പം വടക്കെ വയനാട്ടിലെ ടൂറിസത്തിനും കനത്ത തിരിച്ചടിയാകും.കാട്ടാനയുടെ ആക്രമണത്തിൽ വന സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സoഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി സ്വമേധയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ നിർദ്ദേശം നൽകിയത്.നിരന്തരമായ ആവശ്യങ്ങളെ തുടർന്ന്ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സെപ്തംബര്‍…

Read More

അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു

സുല്‍ത്താന്‍ ബത്തേരി: നറുമാടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു. വൃത്തിഹീന സാഹചര്യത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന പരാതി പഞ്ചായത്തിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതി നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. മീനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ 500ഓളം പന്നികളുണ്ട്. ജനപ്രതിനിധികള്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, ചത്ത പന്നിക്കുഞ്ഞുങ്ങളെ സംസ്‌കരിക്കാതെ മുറ്റത്തിട്ടിരിക്കയായിരുന്നു. ഫാമിലെ മാലിന്യം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യം ഒരുക്കിയിട്ടില്ല. ഫാം കഴുകുന്ന വെള്ളവും മറ്റു മാലിന്യവും സമീപത്തെ തോട്ടില്‍ ഒഴുക്കുന്നതായും കണ്ടെത്തി. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍…

Read More

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത് സംഘടിപ്പിച്ചു

ബത്തേരി : വയനാട് വന്യജീവി സങ്കേതം സംഘടിപ്പിച്ച ഡോകുമെന്ററി പ്രദർശനവും, ‘ഇലച്ചാർത്ത്’ എന്ന പരിപാടിയും ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്നു. വനനന്മയ്ക്കൊരു ജനപിന്തുണ എന്ന ആശയത്തിൽ ഊന്നിയ പരിപാടിയാണ്‌ ഇലച്ചാർത്ത്. ഇതിൽ ഡ്രോയിങ് ക്യാൻവാസിൽ തീർത്ത വൃക്ഷത്തിന്റെ ശിഖരങ്ങൾക്ക് പങ്കെടുത്ത എല്ലാവരും വിരലടയാളം ചാർത്തി ഇലകൾ രൂപപ്പെടുത്തി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് അധ്യക്ഷയായിരുന്നു. . രാഹുൽ രവീന്ദ്രൻ…

Read More

ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

പുൽപ്പള്ളി: പുൽപ്പള്ളി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിക്കുള്ള ബാബാസാഹിബ് അംബേദ്കർ ദേശീയ അവാർഡിന് അർഹനായ വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക ജീവകാരുണ്യ മേഖലകളിൽ ജുനൈദ് കൈപ്പാണി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. സികെആർഎം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉദ്ഘാടനം ചെയ്തു. ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ…

Read More

ഡി.ജെ.യുടെ ദ്രുതതാളത്തിൽ “വയനാട് ഉത്സവ് “

കൽപ്പറ്റ : വയനാട് ഉത്സവ് 2024 ൻ്റെ ഭാഗമായി കാരാപ്പുഴ ഉദ്യാനവും എൻ ഊര് പൈതൃക ഗ്രാമവും ഉത്സവപ്രതീതിയിലാണ്. കാരാപ്പുഴ ഉദ്യാന വേദിയിൽ ഡിജെ സംഗീതം, കോമഡി ഷോയും കാണാൻ എത്തിയത് നിരവധി പേരാണ്. നാളെ (ഒക്ടോബർ 8) കമ്പളക്കാട് തിറയാട്ടം നാടൻ പാട്ട് പഠന കലാസമിതി തെയ്യം കലാരൂപവും നാടൻപാട്ടുകളും അവതരിപ്പിക്കും. കലാപരിപാടികൾ കാണാൻ പ്രത്യേക ടിക്കറ്റ് ആവിശ്യമില്ല. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ ഡാം ഗാർഡനിലേക്കുള്ള പ്രവേശനഫീസായ 30 രൂപ (12 വയസ്സിനുമുകളിൽ )…

Read More

സാഹിത്യ വേദി കത്തെഴുത്ത് മത്സരം ഒന്നാം സ്ഥാനം എമിൽഡ മേരി ഷിബുവിന്

പെരിക്കല്ലൂർ : ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യ വേദി ജില്ലാതലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കത്തെഴുത്തു മത്സരത്തിൽ പെരിക്കല്ലൂർ ഗവ. ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനി എമിൽഡ മേരി ഷിബുവിന് ഒന്നാം സ്ഥാനം ലഭിച്ചു. മുള്ളൻകൊല്ലി സെൻ്റ് മേരീസ് എച്ച്.എസ്.എസ് പത്താം തരം വിദ്യാർത്ഥിനി ക്രിസ്റ്റ മരിയക്ക് രണ്ടാം സ്ഥാനവും മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിനി അൽന മരിയ തങ്കച്ചന് മൂന്നാം സ്ഥാനവും ലഭിച്ചു. ദേശീയ തപാൽ…

Read More

മാറിയ കാലാവസ്ഥ പൂർവസ്ഥിതി പ്രാപിക്കില്ല

കൽപ്പറ്റ: മാറ്റപ്പെട്ട കാലാവസ്ഥയുടെ ജീവിച്ചിരിക്കുന്ന ദൃക്‌സാക്ഷികളാണ് നാമോരോരുത്തരും എന്നും മാറ്റപ്പെട്ട കാലാവസ്ഥ പൂർവസ്ഥിതി പ്രാപിക്കില്ലാത്തതിനാൽ വ്യക്തിപരമായും കൂട്ടമായും പ്രതിരോധിക്കാൻ തയ്യാറാകണം എന്നും ഡോ അനിൽ സക്കറിയ പറഞ്ഞു. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും പ്രതിരോധ മാർഗങ്ങളും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ മേഘങ്ങളുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ മഴയെ മാറ്റിക്കഴിഞ്ഞു എന്നും ചൂട് കൂടുതൽ ആവുന്ന കടൽ കൂടുതൽ നീരാവി ഉണ്ടാക്കുകയും അവ കൂടുതൽ മഴക്ക് കാരണമാവുന്നു എന്നും അദ്ദേഹം…

Read More