wenewser-user

ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു

കൽപറ്റ : കൽപറ്റ കേന്ദ്രമാക്കി അഴിമതി വിരുദ്ധ -പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് (എൽജി ഡബ്ല്യു) രൂപീകരിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ അലി ബ്രാൻ ലോഗോ പ്രകാശനം നടത്തി. രമേഷ് എ ആർ പ്രസിഡന്റും, അനീഷ് വരദൂർ സെക്രട്ടറിയുമായും, മനു മത്തായി ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു. മാത്യു എബ്രഹാം (വൈസ് പ്രസിഡന്റ്), പീറ്റർ എം എ (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് ദിവാകർ (ജോ. സെക്രട്ടറി) ലിമേഷ് കുമാർ ടി എം (ജോ. സെക്രട്ടറി) തോമസ് ഉഴുന്നിങ്കൽ (എക്സിക്യൂട്ടീവ്…

Read More

തരിയോട് തൂക്കി; വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻമാർ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ നടന്ന വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജിഎച്ച്എസ്എസ് തരിയോട് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് തരിയോട് കിരീടം സ്വന്തമാക്കിയത്. സുധീഷിന്റെയും സ്നേഹയുടെയും കായിക അധ്യാപിക ബിന്ദു വർഗീസിന്റെയും നേതൃത്വത്തിലാണ് തരിയോട് ടീമിന്റെ മികച്ച പ്രകടനം. ചിട്ടയായ പരിശീലനവും മികച്ച ടീം വർക്കുമാണ് തരിയോടിന്റെ വിജയത്തിന് കരുത്തായത്.    

Read More

കര്‍ഷക സംഘം പ്രതിഷേധ പ്രകടനം നടത്തി

കോറോം: തൊണ്ടര്‍നാട് വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്ന കേന്ദ്രഗവണ്മെന്റ് നീക്കത്തില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 11 ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വില്ലേജ് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കരിമ്പില്‍, കുഞ്ഞോം, നിരവില്‍പ്പുഴ, കോറോം എന്നിവിടങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സുനിത ദിലീപ്, ജില്ലാ കമ്മിറ്റി അംഗം വേണുമുള്ളോട്ട്, കർഷകസംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എം ശങ്കരൻ ബാബു പാറയ്ക്കൽ, ചന്തു എം.എം, വില്ലേജ് പ്രസിഡന്റ് ഫ്രാൻസിസ് ഊരക്കാട്ടിൽ എന്നിവർ…

Read More

എട്ട് നോമ്പ് ദിനങ്ങളിൽ കാക്കഞ്ചേരി കുരിശിങ്കലിൽ സന്ധ്യാ പ്രാർത്ഥന നടത്തി

മാനന്തവാടി: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള കാക്കഞ്ചേരിയിലെ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായ കുരിശിൻ തൊട്ടിയിൽ എട്ടുനോമ്പ് ആചരണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് മുതൽ 8 വരെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യാ പ്രാർത്ഥന നടത്തി. സമാപന ദിവസമായ 8 ന് സന്ധ്യാ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവ നടന്നു. ചടങ്ങുകൾക്ക് ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ കാർമികത്വം വഹിച്ചു.

Read More

ഡബ്ല്യുഎൽഫ് ഫ്ലവർഷോ: വിത്തുപാകൽ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി:വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഫ്ലവർ ഷോയുടെ മുന്നോടിയായുള്ള പൂച്ചട്ടികളിൽ വിത്തുപാകുന്ന പ്രവൃത്തികൾക്ക് ദ്വാരകയിൽ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം നിർവഹിച്ചു. ഫ്ലവർ ഷോയുടെ ഭാഗമായി ആറായിരത്തോളം ചട്ടികളിലാണ് മണ്ണ് നിറച്ച് വിത്തുപാകുന്നത്. ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ്, എടവക കൃഷി ഓഫീസർ സുനിൽ കെ.ജി., ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, പി. സുരേഷ് ബാബു, ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസഫ്,…

Read More

പി. എ ആലിഹാജി അനുസ്മരണവും സ്മരണിക പ്രകാശനവും സംഘടിപ്പിക്കും

വെള്ളമുണ്ട: അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സാമൂഹിക, സാംസ്‌കാരിക, മത, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന P. A. ആലിഹാജിയോടുള്ള ആദരസൂചകമായി, വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആലിഹാജി അനുസ്മരണവും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സ്മരണിക പ്രകാശനവും സംഘടിപ്പിക്കാൻ തീരുമാനിച്ചു. പൊതുപ്രവർത്തന മേഖലയിൽ സത്യവും നീതിയും കാത്തുസൂക്ഷിച്ച പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു ആലിഹാജി എന്ന് യോഗം വിലയിരുത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളും ഇടപെടലുകളും എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു….

Read More

“നമ്മുടെയോണം” ഗംഭീരമാക്കി ശ്രേയസ് ബത്തേരി മേഖല

ബത്തേരി : ബത്തേരി മേഖലയിലെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് മൂലങ്കാവ് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച “നമ്മുടെയോണം” സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർപേഴ്സൺ റസീന അബ്‌ദുൾഖാദർ ഉദ്ഘാടനം ചെയ്തു.മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രമോദ് ഓണസന്ദേശം നൽകി.കൗൺസിലർ യൂനസ് അലി,മെർലിൻ മാത്യു,കെ. പൈലി,കെ.കെ.വർഗീസ്, പി.പി.സ്കറിയ,വത്സ ജോസ് എന്നിവർ സംസാരിച്ചു.അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകരായ ലെയോണ ബിജു,റീന എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി…

Read More

കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

മാനന്തവാടി: അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. ആകാശത്തിലേക്ക് വെടിയുതിർത്ത ശേഷം അന്ത്യ വിശ്രമത്തിലേക്ക് പോകുന്നതിന്റെ പ്രതീകമായി ബ്യൂഗിൾ വായിച്ചു. കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി. മനോഹരൻ, ഡിവൈ.എസ്.പി.മാരായ ഷജു ജോസഫ് (എസ് എം.എസ്), എം.പി രാജേഷ്(നർകോട്ടിക്…

Read More

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കൃഷിയിലേക്ക് മാറണം: കൃഷിമന്ത്രി ടി. സിദ്ദിഖ്

കൊല്ലം: കാലാവസ്ഥാ വ്യതിയാനവും കാലാവസ്ഥയിലെ അസ്ഥിരതയുമാണ് ഇന്ന് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇതിനെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ വ്യാപകമായി അവലംബിക്കേണ്ട സമയമാണെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിരോധ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി കേര പദ്ധതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം…

Read More

പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,പള്ളിക്കൽ ഡിവിഷൻ ഉപതെരെ ഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി സ.രമ്യ.ജി. ജനവിധി തേടുകയാണ്. നിലവിലുണ്ടായിരുന്ന ബ്ലോക്ക് മെമ്പർ എം.എൽ . എ ആയി തെരെഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം ഒരു തെരെഞ്ഞെടുപ്പിന് നിർബന്ധിതമായത്. +2 വിദ്യാഭ്യാസം നേടിയ സാമൂഹ്യ പ്രവർത്തനത്തിലെ അനുഭവ സമ്പത്തും യുവത്വത്തിൻ്റെ ഊർജ്ജസ്വലതയും ഒത്തിണങ്ങിയ മികച്ചൊരു സ്ഥാനാർത്ഥിയെയാണ് LDF അവതരിപ്പിക്കുന്നത്. ആദിവാസി, മഹിളാ യുവജന സംഘടനാ രംഗത്തും, പ്രമോട്ടർ എന്ന നിലയിലും അഭിമാനകരമായ പ്രവർത്തനമാണ്  ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. പാർടി ഞാറലോട് ബ്രാഞ്ച് അംഗം,…

Read More