wenewser-user

പിജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

ബിരുദാനന്തര ബിരുദ (PG) വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ നിർണായക തീരുമാനവുമായി കേരള സർവകലാശാല. ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള എല്ലാ പി.ജി. കോഴ്സുകളിലെയും പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും എഴുതാമെന്ന് സർവകലാശാല ഉത്തരവിറക്കി. ആഗസ്റ്റ് 22-ന് ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഈ ചരിത്ര തീരുമാനം കൈക്കൊണ്ടത്. പരീക്ഷാ കാര്യങ്ങൾക്കായുള്ള സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിക്കുകയും, തുടർന്ന് അക്കാദമിക് കൗൺസിൽ അതിന് അന്തിമാനുമതി നൽകുകയുമായിരുന്നു.

Read More

വിമുക്തി മിഷന്‍ ജില്ലാതല ക്വിസ് മത്സരം നടത്തി

കൽപ്പറ്റ: വിദ്യാർത്ഥികളെ ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെടാതെ അറിവിന്റെ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ആന്റി നാർകോട്ടിക്ക് ക്ലബ്ബുകളുടെ സഹകരണത്തോടെ ജില്ലാതല ക്വിസ് മത്സരംസംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ വച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘അറിവാണ് ലഹരി’ എന്ന പേരിലാണ് മത്സരം നടത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം, ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യം, പൊതുവിജ്ഞാനം, ചിന്താശേഷി എന്നിവ പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ ദേശീയത വളർത്താനുമാണ് പരിപാടി ലക്ഷ്യമിട്ടത്. അസിസ്റ്റന്റ് എക്സൈസ്…

Read More

പ്രതിഭാ സംഗമവും, അധ്യാപക ദിനാഘോഷവും സംഘടിപ്പിച്ചു.

വൈത്തിരി: എച്ച്.ഐ.എം. യു. പി സ്‌കൂളിൽ പ്രതിഭാ സംഗമവും അധ്യപക ദിനാഘോഷവും പി.ടി.എ.പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി തസ്‌നി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ അധ്യപക- അനധ്യാപകരെ ആദരിക്കുന്നതിന് പുറമെ, സി.എം.കിഡ്സ് സ്കോളർഷിപ്പ്, സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാടീം അംഗങ്ങളെ ഉൾപ്പെടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം, സംസ്ഥാന – ദേശീയ തലത്തിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച സ്‌കൂളിലെ രക്ഷിതാക്കളായ സംസ്ഥാന സർക്കാറിൻ്റെ 2026…

Read More

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഒരുക്കും ; ഇന്ന് മുതൽ നിലവിൽ വരും: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്ന‌മല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.     ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ…

Read More

സെപ്റ്റംബര്‍ 30 വരെ ലോഡ് ഷെഡിങ് തുടരും; ഒക്ടോബര്‍ മുതല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം. ഈമാസം 30 വരെ വൈദ്യുതി പ്രതിസന്ധി തുടരുമെന്നും എം.ജി രാജമാണിക്യം പറഞ്ഞു. കെഎസ്ഇബി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജമാണിക്യം. ചൂട് കൂടിയതിനാല്‍ വൈദ്യുതി ഉപയോഗവും കൂടി. അതിനനുസരിച്ച് വൈദ്യുതി ലഭ്യമാകുന്നില്ല. വൈദ്യുതി തടസപ്പെടുന്ന സമയം മുന്‍കൂട്ടി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.   ‘പ്രതിസന്ധി സ്വാഭാവികമാണ്, ആരുടെയും കുറ്റമല്ല. രാത്രിയില്‍ 5200 മെഗാവാട്ട് വരെയാണ് വൈദ്യുതി ഉപഭോഗം. ഒന്നിലേറെ തവണ…

Read More

ഗുരു പ്രഭാ സ്നേഹാദരം സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള അറബിക് മുൻ ഷീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിഭാഷാ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മികച്ച അധ്യാപകരെ ജില്ലാ കമ്മിറ്റി ആദരിച്ചു. ഗുരുപ്രഭ ആദരം ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ: എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ സി കെ അബ്ദുൽ മജീദ് മാസ്റ്റർ കീപ്രത്ത്, എൻ വി മൊയ്തീൻകുട്ടി മദനി, എം പി അബൂബക്കർ മാസ്റ്റർ, നൂർജഹാൻ ടീച്ചർ, സുബൈദ ടീച്ചർ, ഖദീജ ടീച്ചർ,…

Read More

മാതൃകയായി സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച്; സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റിക്ക് സാമ്പത്തിക സഹായം കൈമാറി

തരിയോട്: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമേകുന്ന സ. വർഗീസ് വൈദ്യർ പെയിൻ ആൻഡ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച്. സൊസൈറ്റി നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കി ആവശ്യപ്പെടാതെ തന്നെ സ്വയം മുന്നോട്ടുവന്നാണ് ബ്രാഞ്ച് കമ്മിറ്റി സാമ്പത്തിക സഹായം നൽകിയത്. ധനസഹായം സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ, ചെയർമാൻ ഷിബു കെ.ടി. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ജയൻ, ഭാരവാഹികളായ ജോസഫ് കൂവക്കൽ, ദേവസ്യ മുത്തോലിക്കൽ എന്നിവർ…

Read More

ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.

ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.   കൽപ്പറ്റ: വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി ഗതാഗത തടസം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്. ചുരത്തിലെ വളവുകൾ വീതി കൂട്ടൽ ജോലി നടക്കുന്ന ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുബോൾ ചുരം യാത്ര ദുരിതമായി മാറുകയാണ്. ചുരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്‌വരെ കണ്ടയ്നർ ലോറികൾക്കും, അമിതഭാരം കയറ്റി…

Read More

ബദ്റുൽഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിന് നാളെ തുടങ്ങും; മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും

ബദ്റുൽഹുദാ ഹുബ്ബുറസൂൽ കോൺഫറൻസിന് നാളെ തുടങ്ങും; മുഈനുദ്ധീൻ ഖാദിരി ബാംഗ്ലൂർ ഉദ്ഘാടനം ചെയ്യും രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ വിദ്യാഭ്യാസ – സാമൂഹ്യ സേവന മേഖലകളിൽ വയനാട്ടിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാപനമാണ് ബദ്റുൽഹുദാ അക്കാദമി. പ്രൈമറി തലം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന നൂറിൽപരം കുട്ടികൾ ഇപ്പോൾ സ്ഥാപനത്തിലുണ്ട്. അനാഥർക്ക് അവരുടെ വീടുകളിലേക്ക് സഹായം എത്തിക്കുന്ന ഓർഫൻ ഹോം കെയറും, ജോലിക്ക് പോകാൻ കഴിയാത്ത പ്രായം ചെന്ന ഉസ്താദുമാർക്ക് മാസം 2000 രൂപ സഹായിക്കുന്ന പെൻഷൻ പദ്ധതിയും നടന്നുവരുന്നുണ്ട്….

Read More

വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി: സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ സേവനം വ്യാപിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സ്പോൺസർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. പഴക്കമുള്ള ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും വ്യക്തികൾക്കും ബസുകൾ സ്പോൺസർ ചെയ്യാം.   സി.എസ്.ആർ ഫണ്ടുകളും ഇതിനായി വിനിയോഗിക്കാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ,…

Read More