wenewser-user

എംബിബിഎസ്, ബിഡിഎസ് പ്രവേശനം; സംസ്ഥാന ക്വാട്ടയിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2026 വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു (Kerala MBBS admission 2026). നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും പൂർത്തിയാക്കണം.   ഇതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. കൺഫർമേഷൻ പൂർത്തിയാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ…

Read More

വിലക്കയറ്റം നിയന്ത്രിക്കാൻ പ്രത്യേക അരി വിതരണം തുടരും; ക്രിസ്മസ്-പുതുവത്സരത്തിലും ലഭ്യമാക്കും

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) പ്രകാരമുള്ള പ്രത്യേക അരി തുടർച്ചയായി ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി (Kerala rice price). ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം ആരംഭിച്ച ഒഎംഎസ്എസ് സ്പെഷ്യൽ അരി വിതരണം ഈ മാസവും തുടരുമെന്ന് മന്ത്രി അറിയിച്ചു.   ക്രിസ്മസ് കാലത്തും പ്രത്യേക അരി വിതരണം ചെയ്യുന്നതിനായി എഫ്‌സിഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് നടത്തിയ ഒഎംഎസ്എസ് അരി വിൽപനയുടെ…

Read More

കടുത്ത വൈദ്യുതി പ്രതിസന്ധി; ഇന്ന് നിര്‍ണായക യോഗം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ പകൽ 11നാണ് യോഗം. കെ എസ് ഇ ബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ ഉൾപ്പെടെ യോഗത്തില്‍ പങ്കെടുക്കും.   കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാല്‍ സതേണ്‍ റീജിയന്‍…

Read More

വലിയപാറ മേല്‍മുറിയിലെ 30 കുടുംബങ്ങള്‍ കടക്കെണിയില്‍.

കല്‍പ്പറ്റ : 2018ലും 19ലും മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ നാശം വിതച്ച പൊഴുതന വലിയപാറ മേല്‍മുറിയിലെ 30 കുടുംബങ്ങള്‍ കടക്കെണിയില്‍. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് കാര്‍ഷികാവശ്യത്തിനടക്കം ബാങ്കുകളില്‍നിന്നെടുത്ത കടം പലിശസഹിതം പലമടങ്ങായത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. മെച്ചപ്പെട്ട വരുമാനത്തിന്റെ അഭാവത്തില്‍ ഒരു കുടുംബത്തിനും വായ്പ കുടിശിക തീര്‍ക്കാന്‍ കഴിയുന്നില്ല. ഉരുള്‍പൊട്ടലുകള്‍ കെടുതികള്‍ക്കിടയാക്കിയ പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതുമൂലം ക്രയവിക്രയാവകാശം നഷ്ടമായ കുടുംബങ്ങള്‍ക്കു മുമ്പില്‍ ഭൂമി വിറ്റ് കടം വീട്ടാനുള്ള വഴിയും അടഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ കുടുംബങ്ങളുടെയും കടം…

Read More

ഹോളിക്രോസ് കോൺവെന്റും സീനിയർ ഹോം ഉത്ഘടനവും സെപ്റ്റംബർ 12 ന്.

മാനന്തവാടി: വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വയോജന പരിചരണം തുടങ്ങിയ മേഖലകളിൽ സേവനം നടത്തുന്ന അന്താരാഷ്ട്ര കത്തോലിക്കാ വനിതാ സന്യാസിനി സമൂഹമായ സിസ്റ്റേഴ്സ് ഓഫ് മേഴ്സി ഓഫ് ദി ഹോളി ക്രോസിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച കോൺവെന്റിന്റെയും സീനിയർ ഹോമിന്റെയും ആശീർവാദവും ഉദ്ഘാടനവും സെപ്റ്റംബർ 12 ശനിയാഴച രാവിലെ 10 മണിക്ക് നടക്കും.   മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം കോൺവെന്റും സീനിയർ ഹോമും ആശീർവദിക്കും. മാനന്തവാടി എം.എൽ.എ ഉഷ വിജയൻ പൊതുസമ്മേളനം…

Read More

അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

ബത്തേരി : സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ- കായിക- മാനസിക ഉന്മേഷം ലക്ഷ്യമിടുന്ന പദ്ധതിയാണ് അക്വാഫിറ്റ് നീന്തൽ പരിശീലനമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ അകറ്റി ആരോഗ്യപൂർണമായ ഭാവി സമൂഹത്തെ വാർത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ബത്തേരി സെൻ്റ് ജോസഫ്സ് ഇ.എച്ച്.എസ് സ്കൂളിൽ നടന്ന പരിപാടിയിൽ സുൽത്താൻ ബത്തേരി…

Read More

ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്

എടവക : വയനാട് ജില്ലയ്ക്ക് അഭിമാനമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല ‘ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം’ നേടി എടവക നാഷണൽ എ.എൽ.പി. സ്കൂൾ, മൂളിത്തോട്. പ്രൈമറി വിഭാഗത്തിലാണ് ഈ അഭിമാനാർഹമായ നേട്ടം വിദ്യാലയം സ്വന്തമാക്കിയത്. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്രവികസനം, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ആരോഗ്യം, കലാ-കായിക രംഗങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരത്തിന് സ്കൂളിനെ തിരഞ്ഞെടുത്തത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സംസ്ഥാനതല അംഗീകാരമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മികച്ച…

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികം. വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. കായികമന്ത്രി ഒ.ജെ. ജനീഷാണ് ഇക്കാര്യം അറിയിച്ചത്. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വർണ്ണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപ നൽകും….

Read More

ഓട്ടോ തൊഴിലാളികൾക്കായി പ്രത്യേക ഹെൽത്ത് കാർഡ് വിതരണം ചെയ്തു

പനമരം: ഓട്ടോ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് UB മെഡിസിറ്റി ഒരുക്കിയ പ്രത്യേക ഹെൽത്ത് / കൺസെഷൻ കാർഡിന്റെ ഔദ്യോഗിക വിതരണോദ്ഘാടനം പനമരത്ത് നടന്നു. UB മെഡിസിറ്റി ഡയറക്ടർ ഡോക്ടർ അജ്മൽ ബഷീർ, ഓട്ടോറിക്ഷ തൊഴിലാളിയായ ടി.കെ. ബഷീറിന് ഹെൽത്ത് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഓട്ടോ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സയിൽ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് UB മെഡിസിറ്റി പദ്ധതി ഒരുക്കിയത്. ചടങ്ങിൽ ആശുപത്രി മറ്റു ഡയറക്ടർസ് സാലിഹ്, ശാമിൽ എന്നിവരും…

Read More

പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരള പെയിന്റേഴ്‌സ് കോണ്‍ഗ്രസ്.

പുല്‍പ്പള്ളി :പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പെയിന്റ് കമ്പനികള്‍ ഇന്‍ഷ്വറന്‍സ് പരിക്ഷ ഉറപ്പുവരുത്തണമെന്ന് ഓള്‍ കേരള പെയിന്റേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കള്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന പെയിന്റുകള്‍ ഉപയോഗിക്കുന്നതുമൂലം തൊഴിലാളികള്‍ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കമ്പനികള്‍ മനസിലാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.സി. ബേബി,…

Read More