Headlines

wenewser-user

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം; ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുവരെയുള്ള പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. നിപ വൈറസ് വ്യാപനം നടക്കുന്ന മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും വീണ ജോർജ് ഇടുക്കിയിൽ പറഞ്ഞു. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 267 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ…

Read More

ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

പുൽപള്ളി: കാരുണ്യ പാലിയേറ്റീവ് ക്ലീനിക്കിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായെത്തിയ വൊളണ്ടിയർമാർക്കായി പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.യു. ഇമ്മാനുവൽ, സുനിൽ ജോർജ്ജ്, കെ.ജി. സുകുമാരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. കാരുണ്യ പ്രസിഡൻ്റ് എൻ.ജെ ജോയി, സെക്രട്ടറി തങ്കമ്മ ആൻ്റണി, ദേവസ്യ വേമ്പേനി, ബെന്നി കുറുമ്പാലക്കാട്ട്, അർച്ചന, ജോബിഷ് എന്നിവർ നേതൃത്വം നൽകി.

Read More

കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റലി എബിൾഡ് എംപ്ലോയീസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനന്തവാടി : ഭിന്ന ശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോൺഫെഡറഷൻ ഓഫ് ഡിഫറൻ്റ്ലി ഏബിൾഡ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റ്‌ ആയി അനിൽകുമാറിനെയും സെക്രട്ടറി ആയി ഷിജു ടി പി യെയും ട്രഷറർ ആയി ഷിജു സി.എസ്. നെയും വൈ: പ്രസിഡൻ്റ് ആയി ടി. പ്രദീപ നെയും ജോ : സെക്രട്ടറി ആയി സജി കൂപ്പുഴ യെയും മാനന്തവാടി ട്രൈസം ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Read More

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി അബീഷ ഷിബി

കൽപ്പറ്റ: തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി, 2 km Individual pursuit വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 mtr Time Trial വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമിദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.

Read More

എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവലിയൻ ഒരുക്കി

മീനങ്ങാടി: ജെക് സ് ക്യാംപസ് മീനങ്ങാടിയിൽ നടന്ന സൺഡേ സ്കൂൾ ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയ പവലിയൻ ഒരുക്കി. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിച്ചു. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായവരിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിച്ചു. അവയവദാനം , രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും സൗകര്യമൊരുക്കിയിരുന്നു. എം. ജെ.എസ്.എസ്. എ. മാനന്തവാടി മേഖലയുടെ…

Read More

സംസ്ഥാന സബ്ജൂനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജേതാക്കളായി

കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാനതല വോളിബോൾ ടൂർണമെന്റിൽ വയനാട് ജില്ലാ ടീം ചാംപ്യൻമാരായി. ക്യാപ്ടൻ ബ്രിയന്ന മരിയ ജോർജിൻ്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് സെറ്റുകൾക്ക് ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വി.എം.അശോകനായിരുന്നു കോച്ച്.

Read More

വയനാട് ടൂറിസം; വൈറലായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കല്‍പ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ് കണ്ടത്. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട് ടൂറിസം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്. ‘വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നുംആകര്‍ഷിച്ചിട്ടുള്ളത്. വിനോദസഞ്ചാര മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധിയാളുകള്‍ നിലവില്‍ സഹായം കാത്തിരിക്കുകയാണ്. ഉരുള്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണയും പ്രചാരണവും ടൂറിസത്തെ ബാധിച്ചു….

Read More

ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പുത്തുമലയില്‍ പ്രാര്‍ത്ഥന നടത്തി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്‌കാരിച്ച പുത്തുമലയില്‍ ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പ്രാര്‍ത്ഥന നടത്തി. ഇന്ത്യയിലെ അര ലക്ഷം ഇമാമുകളുടെ മേധാവിയായ അദ്ദേഹം കോഴിക്കോട് സ്വദേശിയും യുഎഇയിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ.പി. ഹുസൈന്റെ ക്ഷണം സ്വീകരിച്ചാണ് കേരളത്തിലെത്തിയത്. ഉരുള്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും അവരുടെ ഓര്‍മകളെ ബഹുമാനിക്കാനും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാനും താത്പര്യം അറിയിച്ച ഇമാം ഡോ.കെ.പി. ഹുസൈനൊപ്പമാണ് പുത്തുമല സന്ദര്‍ശിച്ചത്. ഡോ.കെ.പി….

Read More

സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി.

കല്‍പ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ ലിയോ മെട്രോ കാര്‍ഡിയാക് സെന്ററില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ-ചികിത്സാ ക്യാമ്പ് നടത്തി. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോ.വി. നന്ദകുമാര്‍ ഉദ്ഘടാനം ചെയ്തു. ഡോ.ടി.പി.വി. സുരേന്ദ്രന്‍, അഡ്വ.പി. ചാത്തുക്കുട്ടി, റോട്ടറി വയനാട് അസിസ്റ്റന്റ് ഗവര്‍ണര്‍ വി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.നന്ദകുമാര്‍, ഡോ.പി.പി. മുഹമ്മദ് മുസ്തഫ, ഡോ. മുഹമ്മദ് ശലൂബ്, ഡോ.അരുണ്‍ ഗോപി, ഡോ.പി.വി. ഗിരീഷ്, ഡോ. ജ്യോതിഷ് വിജയ്, ഡോ. മുസ്തഫ…

Read More

പിണങ്ങോട് സൗഹൃദ വേദി രൂപീകരിച്ചു

പിണങ്ങോട്: പ്രദേശവാസികള്‍ സൗഹ്യദ വേദി രൂപീകരിച്ചു. ഇതിനു ചേര്‍ന്ന യോഗത്തില്‍ ടി. കുമാരന്‍ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാല്‍, കെ. ഹാരിസ്, എം. സാജിദ്, ജാസര്‍ പാലക്കല്‍, ജിത്തു, വി. നാസര്‍, ടി.പി. യൂനുസ്, കെ.പി. അന്‍വര്‍, ഗണപതി, ആര്‍.പി. അസ്‌ലം തങ്ങള്‍, കെ.കെ. നൗഷാദ്, എസ്.എം. സക്കീന, സുജിത എന്നിവര്‍ പ്രസംഗിച്ചു. ഇ.വി. അബ്ദുള്‍ജലാല്‍ സ്വാഗതവും വി. ഹാമിദലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി. കുമാരന്‍(ചെയര്‍മാന്‍), അബൂബക്കര്‍ കുനിയില്‍, കരുണാകരന്‍, വി. സഫിയ(വൈസ് ചെയര്‍മാന്‍മാര്‍), ഇ.വി….

Read More