കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 17ന്
കല്‍പ്പറ്റ: സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു 17ന് മാപനമാകുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, പിടിഎ പ്രസിഡന്റ് പി.എ. ബൈജു, അധ്യാപകരായ സുനില്‍ സെബാസ്റ്റ്യന്‍, ഹൈസിന്ത് ഹര്‍ടിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനം വൈകുന്നേരം നാലിന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍…
