ദുരന്തബാധിതരായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന്.
കല്‍പ്പറ്റ:ചൂരല്‍ മലയിലും മുണ്ടക്കൈിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കല്‍പ്പറ്റ കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പരിപാടി ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും കടകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ഫണ്ട് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് നിര്‍വഹിക്കും. ദുരന്തത്തിൽ മരണമടഞ്ഞ വ്യാപാരികളുടെ അവകാശികൾക്ക് മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി…
