നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : നവംബര്‍ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ പോസ്റ്റ് ഓഫീസിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 23 ന് രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിന്റെ മുന്നോടിയായുള്ള…
