അന്തിമ വോട്ടർ പട്ടികയിൽ പേരുകൾ ക്രമത്തിലല്ല; വലഞ്ഞ് വോട്ടർമാരും ബിഎൽഒമാരും
എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ ക്രമത്തിലല്ല. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയൽ നമ്പറുകളിലാണ്. ബിഎൽഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക. സാധാരണക്കാർക്ക് ഉപകാരപ്രദമാക്കാൻ വേണ്ടിയാണ് എസ്ഐ ആർ നടപ്പാക്കി വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തിയത് എങ്കിലും ബിഎൽഒമാർക്ക് ഉൾപ്പെടെ തലവേദന ആകുകയാണ് അന്തിമ വോട്ടർ പട്ടിക. ഒരേ കുടുംബത്തിലെ ഒരേ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ ക്രമനമ്പറുകളിൽ ആയാണ്. അതായത് ഒരു വീട്ടു നമ്പറിലേ ഒരംഗത്തിന്റെ ക്രമനമ്പർ…
