wenewser-user

    വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണും: ഇൻഷുറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി പരിഗണനയിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. വന്യജീവി ആക്രമണം മൂലം വിളനാശമുണ്ടാകുന്ന കർഷകർക്ക് ആശ്വാസമേകാൻ ‘ഇൻഷുറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി’ നടപ്പിലാക്കാൻ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരുമായി തുടർചർച്ചകൾ നടത്തി അടുത്ത വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വന്യജീവി ശല്യം തടയുന്നതിനായി ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിക്കൊണ്ട്…

    Read More

      “തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി” എസ് കെ എസ് ബി വി ത്രൈമാസ ലഹരി വിരുദ്ധ കാംപയിന് തുടക്കം

      കൽപ്പറ്റ: എസ് കെ എസ് ബി വി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി എന്നപ്രമേയവുമായി ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ആചരിക്കുന്ന ലഹരി വിരുദ്ധ കാംപയിന് തുടക്കമായി. റെയ്ഞ്ച് എസ് കെ എസ് ബി വി മെൻ്റർമാരായ ചെയർമാൻ, കൺവീനർമാരുടെ സംഗമത്തിലാണ് പദ്ധതികൾ തയ്യാറാക്കിയത്. ട്രെയിനർ എം. വി സാജിദ് മൗലവി പൊഴുതന നേതൃത്വം നൽകി. മദ്റസകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ , സിഗ്നേച്ചർ ബോർഡ് സ്ഥാപിക്കൽ, റെയ്ഞ്ചുകളിൽ ലഹരി…

      Read More

        കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

        മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28.06.2026 തീയതി വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപ്പറ്റയിലേക്ക് വന്ന ബസ്സ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. വാഹനം തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും…

        Read More

          കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംഘടിപ്പിച്ചു

          കുടുംബശ്രീ ജില്ലാ മിഷൻ കോട്ടത്തറ സി.ഡി എസിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ ആരോഗ്യം പരിശോധിക്കുന്നതിന് ബ്ലഡ് സ്മിയർ സ്ക്രീനിങ്ങ് സംഘടിപ്പിച്ചു. ജീവനം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ പശുക്കളിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് അയച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രജിത രക്തസാമ്പിളുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കന്നുകാലികളിലെ രക്ത പരിശോധനയുടെ പ്രാധാന്യത്തെയും രോഗനിർണയത്തിന്റെ ആവശ്യകതയെയും കുറിച്ച് വെറ്ററിനറി ഡോക്ടർ നീതു വിശദീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആശ ആന്റണിയുടെ അധ്യക്ഷയായ പരിപാടിയിൽ…

          Read More

            ഒറ്റചക്ര സൈക്കിളിൽ അബിയുടെ പാൻ കേരളയാത്ര: വയനാട്ടിൽ സ്വീകരണം നൽകി

            കൽപ്പറ്റ : ഒറ്റചക്ര സൈക്കിളിൽ കേരള യാത്ര നടത്തുന്ന എ. അബി എന്ന പാറശാല മൂവോട്ട്കോണം സ്വദേശിക്ക് വയനാട്ടിൽ സ്വീകരണം നൽകി. കമ്പളക്കാട് ജി. യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അഭിയെ ഷാൾ അണിയിച്ചു. പി. ടി എ പ്രസിഡന്റ്‌ ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ നയീം സി. എ അഭിയെ പരിചയപ്പെടുത്തി. എച്ച്.എം എമ്മനുവൽ ഒ.സി അനുമോദിച്ചു. മേയ്…

            Read More

              കല്ലോടി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ലഹരി വിരുദ്ധ മാസാചരണത്തിന് തുടക്കമായി

              കല്ലോടി : സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ പദ്ധതിയായ തൂഫാൻ നോട് ബന്ധപ്പെടുത്തി കല്ലോടി സെൻറ് ജോസഫ്സ് യുപി സ്കൂളിൽ Beyond the Buzz എന്ന പേരിൽ ലഹരി വിരുദ്ധ മാസാചരണത്തിൻ്റെയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടത്തി. മാനന്തവാടി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ സുനിൽ കുമാർ കെ എൻ ലഹരി വിരുദ്ധ പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലീലാ ബാലൻ…

              Read More

                ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം സംഘടിപ്പിച്ചു

                ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരുപതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ നടന്ന ദിനാചരണ പരിപാടികള്‍ എ.ഡി.എം കെ.അജീഷ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാകേഷ് കുമാര്‍ അധ്യക്ഷനായി. 2007 മുതലാണ് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിച്ചു തുടങ്ങിയത്.   പരിപാടികളുടെ ഭാഗമായി സെമിനാറും ജില്ലയിലെ വകുപ്പ്…

                Read More

                  തൊഴിലുറപ്പ് പദ്ധതി- പൊഴുതനയും മാനന്തവാടിയും ഒന്നാമത്

                  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും പനമരം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളില്‍ പൊഴുതന ഒന്നാം സ്ഥാനവും വെള്ളമുണ്ട രണ്ടാം സ്ഥാനവും തവിഞ്ഞാല്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് ആസൂത്രണഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ പി.സി. മജീദ്…

                  Read More

                    എസ്‌കെഎസ്ബിവി ലഹരിവിരുദ്ധ കാമ്പയിന്‍ തുടങ്ങി

                    കല്‍പ്പറ്റ: തിരിച്ചറിവിലൂടെ ലഹരിമുക്ത ഭാവി എന്ന പ്രമേയവുമായി എസ്‌കെഎസ്ബിവി(സമസ്ത കേരള സുന്നി ബാല വേദി)സംഘടിപ്പിച്ച െ്രെതമാസ ലഹരിവിരുദ്ധ കാമ്പയിന്‍ എംജിടി ഹാളില്‍ കൊച്ചി മെട്രോ ചീഫ് വിജിലന്‍സ് ഓഫീസര്‍ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെയും എക്‌സൈസിന്റെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. രാസലഹരി ഇടപാടുകാര്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ബോധവത്കരണവും മൂല്യവത്തായ വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നു അഷ്‌റഫ് പറഞ്ഞു. ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷെഫീഖ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന…

                    Read More

                      അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം

                      കമ്പളക്കാട് :കേരള ബാങ്കിൽ ജോലിചെയ്യുന്ന ഗോൾഡ് അപ്രൈസർമാരുടെ വേതനം വെട്ടിക്കുറയ്‌ക്കാനുള്ള കേരള ബാങ്ക് മാനേജ്മെന്റിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനും കൺവൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്ഘാടനം ചെയ്തു. പി വി ബിനു അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി സി പ്രദീപൻ, വി വി അജീഷ്, എൻ പി രാജേന്ദ്രൻ, വി…

                      Read More