wenewser-user

പുൽപ്പള്ളിയിൽ വീട് കുത്തി തുറന്ന് സ്വർണ്ണവുംപണവും അപഹരിച്ചു

പുൽപ്പള്ളി ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിൽ നിന്നാണ് മോഷണം.ഇന്ന് പുലർച്ചെയണ് സംഭവം.. സിദീഖിന്റെ സഹോദരൻ ഹക്കീമിന്റെ മകളുടെ കൈയ്യിലെ വള, അരഞ്ഞാണം , പാദസരം എന്നിവ അറുത്ത് മാറ്റുകയായിരുന്നു. ബെഡ് റൂമിൽ ഉറങ്ങികിടക്കുകയായിരുന്നു ഇവർ. മൂന്നേ മുക്കാൽ പവൻ തൂക്കമുളള ആഭരണങ്ങളാണ് കുട്ടിയുടെ ദേഹത്ത് നിന്ന് അപഹരിച്ചത്. സിദീഖിന്റെ ഉമ്മയുടെ അര പവൻ തൂക്കമുളള മോതിരവും അലമാരയിൽ നിന്ന് അപഹരിച്ചിട്ടുണ്ട്. അലമാരയിൽ നിന്ന് 5000 രൂപയും മോഷണം പോയി. ആ നപ്പാറയിലെ വീട്ടിൽ നിന്നും 3000…

Read More

ശബരിമല യുവതീ പ്രവേശന പുനഃപരിശോധന ഹര്‍ജി; ഒന്‍പതംഗ ഭരണഘനാ ബെഞ്ചിന് രൂപം നല്‍കി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒമ്പതംഗ ഭരണഘന ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കുക. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി, ജസ്റ്റിസ് ബി.വി. നാഗരത്‌ന എന്നിവര്‍ ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.ഒന്‍പതംഗ ബഞ്ചില്‍ ജസ്റ്റിസ് ബി വി നാഗരത്‌നയാണ് എക വനിതാ അംഗം. ഏപ്രില്‍ 7 മുതലാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം…

Read More

രണ്ട് ദിവസം സമ്പൂര്‍ണ മദ്യനിരോധനം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നരം ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച (ഏപ്രില്‍ 9) വൈകുന്നേരം ആറ് മണി വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മദ്യഷാപ്പുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മദ്യനിരോധനം ബാധകമാണ്.

Read More

രണ്ടാംഘട്ട പര്യടനം പിന്നിട്ട്‌ ഒ ആർ കേളു വിജയവഴിയിൽ വീടുകളിലേക്ക്‌.

മാനന്തവാടി: നാടെങ്ങും ആവേശം വിതറി മാനന്തവാടി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഒ ആർ കേളുവിന്റെ രണ്ടാംഘട്ട പര്യടനം അവസാനിച്ചു. ഇ‍ൗസ്‌റ്റർ ദിനം മുതൽ വീടുകളിലേക്ക്‌ വികസന നായകനെത്തും. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്ന്‌ ആദ്യമണിക്കൂറുമുതൽ കളം പിടിച്ച മാനന്തവാടിയുടെ കേളുവേട്ടൻ വിജയം ഉറപ്പിച്ച്‌ കുതിക്കുകയാണ്‌. 10 ആണ്ടിൽ 50 വർഷത്തിന്റെ വികസനം നടപ്പാക്കിയാണ്‌ മൂന്നാമതും ജനവിധി തേടുന്നത്‌. മാനന്തവാടി നഗരസഭാ പരിധിയിലും തവിഞ്ഞാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ശനിയാഴ്‌ച പര്യടന ജാഥ. രാവിലെ ഒമ്പതോടെ മാനന്തവാടി ഇല്ലത്തുമൂലയിൽനിന്ന്‌ തുടങ്ങിയ പ്രചാരണം…

Read More

ഈസ്റ്റര്‍ ദിനത്തിലെ റിഫ്രഷര്‍ ടെയിനിംഗ് അനുചിതമായ നടപടിയെന്ന് അഡ്വ. ടി സിദ്ദിഖ്

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന റിഫ്രഷര്‍ ടെയിനിംഗ് ഈസ്റ്റര്‍ ദിനത്തില്‍ വെച്ചത് തീര്‍ത്തും അനുചിതമായ നടപടിയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖ് കുറ്റപ്പെടുത്തി. കൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ഈസ്റ്റര്‍ദിനത്തില്‍ പ്രാര്‍ഥനകള്‍ നടത്താനും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനുമുള്ള സമയമാണ്. എന്നാല്‍ ഇതേദിനത്തില്‍ റിഫ്രഷര്‍ കോഴ്സ് വെച്ചത് വലിയ വീഴ്ചയും, അംഗീകരിക്കാനാവാത്തതുമാണ്. റിഫ്രഷര്‍ ടെയിംനിംഗ് സമയബന്ധിതമായി നല്‍കാനായില്ല എന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്. നേരത്തെ നടത്താനാവുമായിരുന്ന…

Read More

ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നേരം ആറ് മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അനധികൃത ആള്‍ക്കൂട്ടങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ബി.എന്‍.എസ് 163-ാം വകുപ്പ് പ്രകാരം വിലക്കേര്‍പ്പെടുത്തിയാണ് കളക്ടറുടെ ഉത്തരവ്. വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

Read More

വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടു ഒരാൾ മരണപ്പെട്ടു.

കണിയാമ്പറ്റ വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടു രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാൾ മരണപ്പെട്ടു. കമ്പളക്കാട് ദയ നഗർ കുന്നത്ത് സുഭാഷ്ന്റെ മകൻ അലൻ (13) ആണ് മരണപ്പെട്ടത്.. മുട്ടിൽ WMO സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ   പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കുട്ടിയെ കൈനാട്ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല

Read More

മുണ്ടക്കൈ-ചൂരൽമല; ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. സണ്ണി ജോസഫിന്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.   യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നൽകിയത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഞ്ച് ഏക്കർ നാല്പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്….

Read More

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: ഡ്രൈ ഡേയില്‍ കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഏഴ് കുപ്പി കര്‍ണാടക മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.   03.04.2026 തീയതി ദു:ഖ വെള്ളിയാഴ്ച വൈകീട്ടോടെ തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് മദ്യം കടത്താന്‍…

Read More

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ഒൻപത് പേർക്കെതിരെ കേസെടുത്തു

തലപ്പുഴ: തലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികളെ മർദിച്ച പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമിൽ, നിയാസ്, അഫ്സൽ, ദായിസ, ഇർഫാൻ, ഫർഹാൻ എന്നിവർക്കെതിരെയാണ് തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.   ഏപ്രിൽ ഒന്നിന് അർധരാത്രിയോടെ തലപ്പുഴ ചുങ്കം ടൗണിലായിരുന്നു സംഭവം. തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിലെ വാർഷികാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ 17-കാരനെയും രണ്ട് സുഹൃത്തുക്കളെയുമാണ് സംഘം ആക്രമിച്ചത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സംഘം…

Read More