ചെന്നലോട് ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ചെന്നലോട്: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊഴുതന സുഗന്ധഗിരി സ്വദേശി സുബിൻ (22) ന് പരിക്കേറ്റത് തുടർന്ന് സുബിനെ കൽപ്പറ്റ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

Read More

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാക്കവയൽ: സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു. മീനങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read More

കിണറിൽ വീണ് യുവാവ് മരിച്ചു

കൽപ്പറ്റ : കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്. വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണാണ് അപകടം രാവിലെ 9 മണിക്കായിരുന്നു അപകടം. ഉടൻ ൈ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയതിന് ശേ ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ: ജയ മക്കൾ: രാഹുൽ, രാഗിത മരുമക്കൾ: നമിത, സുധീഷ്. മൃതദ്ദേഹം കൈ നാട്ടി ജനറൽ…

Read More

പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

മാനന്തവാടി: കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ ഡ്രൈവർ എഎസ്ഐ ബൈജുവിനും, സിവിൽ പോലീസ് ഓഫീസർ ലിപിനും പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിരെ വന്ന കാറിനെ വെട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയെന്നും പറയപ്പെടുന്നു

Read More

മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു

പീച്ചങ്കോട്: മരം മുറിക്കുന്നതിനിടെ വീണു പരിക്കേറ്റയാൾ മരണപ്പെട്ടു. പീച്ചങ്കോട് കാട്ടിച്ചിറക്കൽ മാടമ്പള്ളി നൗഷാദ് (46) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മെഡിക്കൽ കോളേജിലെത്തിക്കുകയും പ്രാഥമിക ചികിത്സകർക്ക് ശേഷം വിദഗ്ദ‌ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. കൽപ്പറ്റയിലെത്തിയപ്പോഴാണ് മരണപ്പെട്ടത്. ഭാര്യ: മൈമൂന. മക്കൾനിസാന, സന

Read More

വിഷ്ണുവിന്റെ മരണം; തെരുവ് നായ ശല്യത്തിന് പരിഹാരം കാണാത്ത തവിഞ്ഞാൽ പഞ്ചായത്ത് അധികാരികളാണ് പ്രതി: എസ്ഡിപിഐ

തലപ്പുഴ: ബൈക്കിന് കുറുകെ തെരുവ് നായ വട്ടം ചാടിയത് മൂലം അപകടത്തിൽ പെട്ട് 44 സ്വദേശി വിഷ്ണു മരണപ്പെട്ട സംഭവത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് അധികാരികളാണ് പ്രതിയന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി. പ്രദേശത്തെ രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റി നിരവധി തവണ പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകുകയും ഗ്രാമ സഭകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ചെറുവിലനക്കാൻ തയ്യാറാകാതിരുന്ന പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയാണ് വിഷ്ണുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. പഞ്ചായത്ത് അധികാരികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും…

Read More

കല്‍പ്പറ്റ സ്വദേശികളായ നാല് പേര്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേരാണ് തിരയില്‍ പെട്ടത്. അഞ്ചാമത്തേയാള്‍ ചികില്‍സയിലാണ്. കടലില്‍ കണ്ടവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു.

മാക്കിയാട് :മക്കിയാട് ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. ചീപ്പാട് മുരുകാലയ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനാണ്.തൊണ്ടർനാട് പാലേരിക്ക് സമീപം താമസിക്കുന്ന കോൺട്രാക്ടർ സണ്ണിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ റോഡിലൂടെ നടന്നു വരികയായിരുന്ന രാജുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ ഡ്രൈയിനേജിലേക്ക് കയറി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അതിഗുരുതരമായി പരിക്കേറ്റ…

Read More

വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

സുൽത്താൻ ബത്തേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു . സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.കണിയാമ്പറ്റ ( മൃഗാശുപത്രി കവല)സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രധാന അധ്യാപകൻ ആണ് ഇദ്ദേഹം.

Read More

ചീരാലിൽ തീ പടർന്ന് വീട് കത്തി നശിച്ചു

  ചീരാൽ കൊഴുവണ ആലിങ്കിൽ ജോർജിന്റെ വീടാണ് റബ്ബർ ഷീറ്റിന് പുകയിടവേ കത്തി നശിച്ചത്. റബർ ഷീറ്റിന് പുകയിടുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു, വീട്ടിൽ താമസക്കാർ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി, തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ ജോർജ് പറയുന്നു. എന്നാൽ ആദ്യം എത്തിയ ഫയർഫോഴ്സിന്റെ എൻജിൻ പ്രവർത്തിച്ചില്ല. തുടർന്ന് രണ്ടാമത് ഒരു യൂണിറ്റ് ഫയർ എൻജിൻ കൂടി എത്തിയ ശേഷമാണ് തീ അണക്കാൻ ആരംഭിച്ചത്….

Read More