വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

താമരശ്ശേരി -വയനാട് ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്ബതരമണിക്കാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂർണമായും തകർന്നു.

Read More

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു‌

പനമരം: ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു അപകടം. പനമരം ഭാഗത്തുനിന്ന് വന്ന ലോറി ദാസനക്കരയിൽ നിന്നും പനമരത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.സ്‌കൂട്ടർ ഓടിച്ച മഹേഷ് തെറിച്ചു വീണ് ലോറിക്ക് അടിയിൽപെട്ട് ശരീരത്തിൽ ലോറി കയറിയിറങ്ങി. ഉടൻ വയനാട് മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

പുൽപ്പള്ളിയിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു

പുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയലിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരെത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും…

Read More

പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച അപകടം: ചികിത്സയിലായിരുന്ന ഒരാൾ മരണപെട്ടു.

പൊഴുതന ആറാംമൈലിൽ കാറും ബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. വടകര കണ്ണോക്കര സ്വദേശി റിയാസ് (56) ആണ് മരിണപെട്ടത്. കഴിഞ്ഞ ദിവസം റിയാസും കുടുംബവും സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയി ടിക്കുകയായിരുന്നു.

Read More

പൊഴുതന ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു:കുടുംബത്തിലെ നാല് പേർക്ക് ഗുരുതര പരിക്ക്

പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ചു.കല്പറ്റയിൽ നിന്നും പാറത്തോട് ലേക്ക് സർവീസ് നടത്തുന്ന കുഞ്ഞാറ്റ ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.വടകര സ്വദേശികളായ സഹോദരങ്ങളും കുടുംബവും രണ്ട് കാറുകളിലായി വയനാട്ടിൽ എത്തിയതാണെന്നാണ് പ്രാഥമിക വിവരം. വടകര കണ്ണൂ ക്കര സ്വദേശികൾ ആണെന്നാണ് വിവരം. പരിക്കേറ്റ വരിൽ റിയാസ്(54) ഫിദ, സൈഫുന്നിസ എന്നിവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ➖➖➖➖➖➖➖➖➖

Read More

പനമരത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ആര്‍ക്കും പരിക്കില്ല

പനമരം: നിയന്ത്രണംവിട്ട കാര്‍ ഫര്‍ണിച്ചര്‍, ഹോം അപ്ലയയന്‍സ് കടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. സെന്റ് ജൂഡ്‌സ് പള്ളിയില്‍നിന്നുള്ള റോഡ് ഇറങ്ങിവന്ന കാറാണ് ‘റിയല്‍ റിച്ച്’ ഷോപ്പിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹവും കടയില്‍ ഉണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കടയില്‍ ഉണ്ടായിരുന്നതില്‍ ഏതാനും ഇക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറും നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ വി. ഉമ്മര്‍ പറഞ്ഞു.

Read More

പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ.

പഞ്ചായത്തിൻ്റെ അനാസ്ഥ; പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു. അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം: എസ് ഡി പി ഐ. മേപ്പാടി: കാപ്പം കൊല്ലി- പുഴമൂല പഞ്ചായത്ത് റോഡിൽ വീട്ടുമുറ്റത്തേക്ക് സൈഡ് ഭിത്തി ഇല്ലാത്തതിനാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാവുന്നത് തുടർച്ചയായി കൊണ്ടി രിക്കുക യാണ്‌ അപകട സ്ഥലത്ത് സൈഡ് ബഭിത്തി നിർമിക്കണമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അപകട സമയം ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടു പോവുന്നത്. കഴിഞ്ഞ ദിവസം ഇതേ…

Read More

കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

ഇന്ന് രാവിലെ കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും പനമരം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ➖➖➖➖➖➖➖➖➖➖

Read More

പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗർ:ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂഞ്ചിലെ ബില്‍നോയ് പ്രദേശത്ത് ചൊവ്വാഴ്ചവൈകീട്ടായിരുന്നു അപകടം. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ (11 എംഎല്‍ഐ) വാഹനം നിലം ആസ്ഥാനത്ത് നിന്ന് ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോകുന്നതിനിടെ കുത്തനെയുള്ള 350 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം സമാന രീതിയിലുണ്ടായ അപകടത്തില്‍ ഒരു സൈനികന്‍ മരിക്കുകയും നിരവധി…

Read More

മീനങ്ങാടി പാതിരി പാലത്ത് വാഹനാപകടം: യുവാവ് മരണപെട്ടു

കാക്കവയൽ: പാതിരിപ്പാലം ഇറക്കത്ത് രാവിലെ അഞ്ചരയോട് കൂടി നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് അപകടം. കുറ്റ്യാടി സ്വദേശി മേലിയേടത്ത് ഷബീർ (24) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. കുറ്റ്യാടി സ്വദേശികളായ ഷാഫി, യൂനുസ്, സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കുറ്റ്യാടി യിൽ നിന്നും ഊട്ടി യിലേക്ക് പോകുന്നവർ ആണ് അപകടത്തിൽ പെട്ടത്.

Read More