ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ ജിതിൻ സി.ആർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ഒണ്ടയങ്ങാടി 54 ൽ വെച്ചായിരുന്നു അപകടം. ആതിരയാണ് ജിതിന്റെ ഭാര്യ. ഇവർ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. മകൻ: റയാൻ. സഹോദരി: ജിൽന. സംസ്കാരം നാളെ തൃശ്ശിലേരി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Read More

ബാവലി പുഴയരികിൽ വയോധികമൃതദേഹം കണ്ടെത്തി

ബാവലി : കേരള കർണാടക അതിർത്തി ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മുളങ്കാടിന് സമീപമായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 70 നും 80 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന വയോധിക മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് അവിടെ ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്തെങ്കിലും വിവരമറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

Read More

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

Read More

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു. വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

Read More

മാനന്തവാടിയിൽ ലോഡ്ജില്‍ തീപിടിത്തം; റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു

മാനന്തവാടി: നഗരത്തിലെ എ വണ്‍ ലോഡ്ജില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്‌നി-രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുറിയില്‍ കുടുങ്ങിയ ഏഴു പേരെ സേന രക്ഷപ്പെടുത്തി. മുകള്‍ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡര്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്. ആര്‍ക്കും പരിക്കില്ല. റിസപ്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥിക വിവരം. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍, വിശാല്‍ അഗസ്റ്റിന്‍,…

Read More

ഓട്ടോറിക്ഷ കാറുമായികൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

ബത്തേരി: ബത്തേരി ഓട്ടോറിക്ഷ കാറുമായികൂട്ടിയിടിച്ച് മറിഞ്ഞു രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 മണിയോടെ സുൽത്താൻ ബത്തേരി മന്തണ്ടികുന്ന് കൂൾവെൽ AC സർവ്വീസിനു മുൻപിലാണ് അപകടം. കാർ യുടേൺ എടുക്കുമ്പോൾ കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടി ഓട്ടോറിക്ഷയുടെ അടിയിൽപ്പെടുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി…

Read More

പനമരം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഞ്ചുകുന്ന്: അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയല്‍ മാങ്കാണി ബാലന്റെയും ശാരദയുടേയും മകന്‍ രതിന്‍ (24) ന്റെ മൃതദേഹമാണ് പനമരം പുഴയില്‍ നിന്നും കണ്ടെത്തിയത്. രാവിലെ മുതല്‍ മാനന്തവാടി അഗ്‌നിശമന സേനയും പനമരം സി എച്ച് റെസ്‌ക്യു ടീമും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് സി എച്ച് റെസ്‌ക്യു ടീമംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു….

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു

കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു കൽപ്പറ്റ: പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു

Read More

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

കൽപ്പറ്റ: എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു.

Read More

ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർഥിയാണ്.

Read More