കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

പനമരം: വിളമ്പുകണ്ടം കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. പനമരം പരക്കുനി കോളനിയിലെ വാസു (45) ആണ് മരിച്ചത്. കൈപ്പാട്ടുക്കുന്നിൽ പഴയ വീട് പൊളിക്കുന്നതിനിടെയാണ് കോൺഗ്രീറ്റ് സ്ലാബും, കട്ടകളും തകർന്ന് വീഴുകയായിരുന്നു. സംഭവ സമയം വാസുവിനെ കൂടാതെ മറ്റൊരു തൊഴിലാളി കൂടെ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇയാൾ ഓടിമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ വാസുവിനെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു

Read More

കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം മലയാളികൾ ഉൾപ്പെടെ നിരവധി പേരക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ബെം​ഗളൂരുവിൽ നിന്നും മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് ഹുൻസൂരിൽ വച്ച് അപകടത്തിപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച ശേഷം രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. കേരളത്തിലേക്ക് വരികയായിരുന്ന ബസ് ആയിരുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മണിപ്പാൽ ഉൾപ്പെടെ അടുത്തുള്ള ആശുപത്രികളിൽ…

Read More

ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു.

കണിയാമ്പറ്റ: ഗുഡ്സ് ഓട്ടോയിൽ നിന്നും ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീണ് ഡ്രൈവർ മരിച്ചു കണിയാമ്പറ്റ സ്വദേശി കല്ലോത്ര സുബൈർ മുസ്ലിയാർ ആണ് മരണപ്പെട്ടത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ

Read More

അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

അരപ്പറ്റ: അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വടുവഞ്ചാൽ സ്വദേശി മുജീബിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയാണ് അപകടം.

Read More

ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു.

ഗുണ്ടല്‍പേട്ട്: ഗുണ്ടല്‍പേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു (27), മകന്‍ ഇഷാന്‍ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മദ്യപിച്ച ഡ്രൈവർ ഓടിച്ച ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരണപെട്ടു.

Read More

ചെമ്പിനോട് ഊരിൽ നിന്നു കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം: ചെമ്പിനോട് ഊരിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്കു വേണ്ടി നാട്ടുകാർ നടത്തിയ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ കാണുകയും തുടർന്ന് മാനന്തവാടി ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.യു.പ്രവീൺകുമാർ, എം.ബി.ബിനു, മനു ആഗസ്ത്യൻ, ഇ.കെ.ആസിഫ്, കെ.ജെ.ജിതിൽ, ദീപ്ത് ലാൽ, പി. വി.അലക്സാണ്ടർ എന്നിവർ ചേർന്നു പൊലിസിൻ്റെ സഹായത്തോടെ കുളത്തിൽ…

Read More

ഒടുവിൽ ജെൻസൺ മരണത്തിന് കീഴടങ്ങി.ശ്രുതി വീണ്ടും തനിച്ചായി

കൽപ്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിയുടെ നിയുക്ത വരൻ ജാൻസൺ മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണ് വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപെടെ 9 പേർക്കു പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെന്‍സണെ അടിയന്തരമായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് വെള്ളാരംകുന്നിലെ വളവില്‍ വച്ച് അപകടമുണ്ടായത്. മരുന്നുകളോട് ജെന്‍സണ്‍ന്റെ ശരീരം പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ…

Read More

സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു.

കൽപറ്റ: വെള്ളാരംകുന്നിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ചത്

Read More

കാട് വെട്ടുന്നതിനിടെ ഷോക്കേറ്റ് വയനാട്ടിൽ യുവാവിന് ദാരുണന്ത്യം

കണിയാമ്പറ്റ: കണിയാമ്പറ്റ പച്ചിലക്കാട് ആണ് സംഭവം. അരിഞ്ചർ മല സ്വദേശി ആലിഞ്ചുവട്ടിൽ വിജയൻ (40) മരണപ്പെട്ടത്. കാട് വെട്ടുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റാണ് യുവാവ് മരിച്ചത്. ചുണ്ടക്കുന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാടുകൾ വെട്ടുന്നതിനിടെ കെഎസ്ഇബിയുടെ പോസ്റ്റിൽ നിന്നും വീട്ടിലേക്കുള്ള സർവീസ് വയറിൽ കത്തികൊണ്ട് വെട്ടിയതിനെ തുടർന്നാണ് വിജയന് ഷോക്കേറ്റത്. പനമരം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു… മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ.

Read More

റോഡ് പണിക്കിടെ മതിൽ തകർന്ന് വീണു അഥിതി തൊഴിലാളി മരണപ്പെട്ടു.

ബത്തേരി: സുൽത്താൻ ബത്തേരി-താളൂർ അന്തർ സംസ്ഥാന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോളിയാടി അച്ഛൻ പടി ഭാഗത്ത് ഡ്രൈനേജ് എടുക്കുന്നതിനിടയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു.ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി യുടെ തൊഴിലാളി ആസ്സാം സ്വദേശി NILAKANTA MANDAL ആണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More