വൈത്തിരി സ്വദേശിയായ യുവാവ് ചേളാരിയിൽ മുങ്ങി മരിച്ചു

ചേളാരി :പാണമ്പ്ര പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു വയനാട് വൈത്തിരി സ്വദേശി യൂനുസ് (37) വയസ്സ് ആണ് മരണപ്പെട്ടത്. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.

Read More

രണ്ടര വയസുകാരന്‍ കനാലില്‍ മുങ്ങി മരിച്ചു

  പനമരം: രണ്ടര വയസുകാരന്‍ കനാലിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. പനമരം പരക്കുനി മഞ്ചേരി ഷംനാജിന്റേയും ഷബാനയും ഇളയ മകനായ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്ത് കൂടെ ജലസേചനാര്‍ത്ഥമുള്ള കനാല്‍ പോകുന്നുണ്ട്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കാനാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാൽ ആയതിനാൽ പമ്പിങ് കഴിഞ്ഞ ഉടനെയാണ് ഹയാൻ കനാലിലേക്ക് വീണതെന്ന് കരുതുന്നു. വീണയുടൻ ഒഴുക്കിൽ പെട്ട ഹയാനെ വീടിന് സമീപത്തു നിന്നും അൻപത് മീറ്ററോളം ദൂരെ…

Read More

ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വടക്കനാട് പണയമ്പം പുളിയാടി വേലായുധന്‍-ജാനകി ദമ്പതികളുെട മകന്‍ രതീഷാണ്(42)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുല്‍പ്പള്ളി റോഡിലെ മൂന്നാംമൈലിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഭാര്യ: ആതിര. രണ്ട് മക്കളുണ്ട്.

Read More

പൊൻകുഴിയിൽ മാനിനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു. ഒരാളുടെ നില ഗുരുതരം.

ബത്തേരി : പൊൻകുഴി വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. KL 57 A 8279 എന്ന നമ്പറിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8 മണിയോടെ ആണ് അപകടമുണ്ടായത്. ദേശീയപാത 766 പൊൻകുഴിയിൽ ആണ് അപകടം നടന്നത്. റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ ആഷർ (19) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി….

Read More

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേല്‍ മറിഞ്ഞ നിലയിലാണ് കെഎസ്‌ആര്‍ടിസി ബസ്….

Read More

പ്രവൃത്തി പരിചയമേളയില്‍ തിളങ്ങാന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍

സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ പ്രവൃത്തി പരിചയമേളയില്‍ തിളങ്ങാന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍. നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതിയില്‍ 30 മണിക്കൂര്‍ നൈപുണ്യ പരിശീലനം ലഭിച്ച കുട്ടികളാണ് പ്രവൃത്തി പരിചയ മേളയ്ക്കു തയാറെടുക്കുന്നത്. ഫ്‌ളവര്‍ മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ് എന്നിവയിലാണ് കുട്ടികള്‍ പരിശീലനം നേടിയത്. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ടോം ജോസ്, ഷാമില ജുനൈസ് എന്നിവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് വിജയാശംസ…

Read More

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ചുരം നാലാം വളവിന് സമീപം വെച്ച് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നാദാപുരം വളയം ഭാഗത്ത് നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന യാത്രികര്‍ സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങള്‍ തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

Read More

പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലം: യൂത്ത് കോൺഗ്രസ്

പേരിയ: പേരിയ ചുരം റോഡ് നവികരണ പ്രവർത്തിക്കിടെ തൊഴിലാളി മരിച്ചത് പ്രവർത്തിയിലെ അപാകത മൂലമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. പാർശ്വഭിത്തി നിർമാണത്തിനിടെ കല്ല് വീണ് സെൻററിംങ്ങ് വർക്കിനിടയിൽ കമ്പി തകർന്ന് അതിനടിയിൽ പെട്ടാണ് തൊഴിലാളിയായ ചെറുവത്ത് പിറ്റർ മരണപെട്ടിരിക്കുന്നത്,തൊഴിലാളികൾക്ക് യാതൊരു വിദ സുരക്ഷാ സംവിദാനങ്ങൾ ഒന്നും തന്നെ ഒരുക്കാതെ ആവശ്യത്തിനുള്ള ഉപകരണങ്ങളോ തൊഴിലാളികളോ ഇല്ലാതെയാണ് പണികൾ നീങ്ങുന്നതെന്നും പീറ്റിറിന്റെ മരണത്തിന് കാരണം കരാറുകാരന്റെ അലംഭാവമാണെന്നും ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ,ഈ രീതിയിൽ റോഡ് പണി പോകുകയാണെങ്കിൽ വർഷം…

Read More

നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.

Read More

കാരാപ്പുഴ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി

പുറ്റാട്: കാരാപ്പുഴ അണക്കെട്ടിന്റെ അമ്പലവയൽ പഞ്ചായത്തിലെ പുറ്റാട് മണൽവയൽ ഭാഗത്തെ റിസർ വോയറിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് റിസർവോയറിൽ പൊന്തിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

Read More