പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:’പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ക്യാഷ് പ്രൈസ് വിതരണം പി.റ്റി.സുഭാഷ് – ജോ. സെക്രട്ടറി താലൂക്ക് കൗൺസിൽ നിർവ്വഹിച്ചു. ‘ഗാന്ധിസ്മാരക വായനശാല ഒന്നാം സ്ഥാനം നേടി രണ്ട് മൂന്ന് സ്ഥാനങ്ങൾ യഥാക്രമം സംഘചേതന തേറ്റമല പ്രണവം വായനശാല താന്നിക്കൽ…

Read More

അനുമോദനവും, വിവിധ സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു

തരിയോട് : ഗവ.ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്നു മികച്ച വിജയം കരസ്ഥമാക്കിയ എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവും വിവിധ സ്കോളര്‍ഷിപ്പ് വിതരണവും, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. അറക്കപ്പറമ്പില്‍ തോമസ് എജ്യുകേഷൻ എന്‍ഡോവ്മെൻ്റ്, ശാരദാമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, മാത്യു മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, ശ്രീമതി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് എന്നിവ മികച്ച വിജയം നേടിയവര്‍ക്ക് നല്‍കി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ബെന്നിമാത്യു സ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ശ മറിയം…

Read More

ലഹരി വിരുദ്ധ സെമിനാർ നടത്തി

പുൽപള്ളി: കുടുംബശ്രീ മിഷൻ വയനാടും എക്സൈസ് വകുപ്പും ചേർന്ന് എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുൽപള്ളി സി.ഡി.എസ്. ഹാളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് സി.ഡി.എസ്. വൈസ്. ചെയർ പേഴ്സൺ സൗമ്യ സജി സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ശ്യാമള രവി അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. എ.ഡി.എസ്. പ്രസിഡൻ്റ് വിലാസിനി ഹരിദാസ്, വാർഡ് മെംബർമാരായ അനിൽ സി.കുമാർ, അനുമോൾ…

Read More

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരുളം : പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നോട്ട്ബുക്ക് പേന പെൻസിൽ എന്നിവ വിതരണം ചെയ്തു. മങ്കട ഗവൺമെന്റ് കോളേജിലെയും എം എസ് ടി എം കോളേജ് പെരിന്തൽമണ്ണയിലെയും എൻഎസ്എസ് യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്തത്.ചടങ്ങിൽ ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫിസർ ഭാസ്കരൻ. എം. ഒ. എൻ. എസ്. എസ്. പ്രീതിനിധി മുഹമ്മദ് ഷിബിലി. കെ. സ്കൂൾ…

Read More

നശാ മുക്ത് ഭാരത് അഭിയാൻ; അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ബത്തേരി: ലഹരി വസ്‌തുക്കളുടെ ദുരുപയോഗത്തിൻ്റെ വ്യാപ്‌തിയിലും തലങ്ങളിലും കൃത്യമായ അവബോധം സൃഷ്‌ടിച്ച്‌ ലഹരിക്കെതിരെ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അനീഷ് ചാക്കോ. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവ തലമുറയെ ഗുരുതരമായ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് വിടുതൽ ചെയ്യിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും…

Read More

വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കണം: അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസ് ഉടമകൾ

തൃശൂർ : വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും. നിരക്കു വർധന ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ…

Read More

ലഹരിക്കെതിരെ അംബ്രല്ല മാർച്ചുമായി പനമരം കുട്ടി പൊലീസ്

പനമരം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ പനമരം യൂണിറ്റ് എസ്പിസിയുടെ നേതൃത്വത്തിൽ അംബ്രല്ല മാർച്ച് നടത്തി. 250 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാർച്ചിന് വിമുക്തി ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത് കുമാർ അച്ചൂരാനം ,പി.ടി.എ പ്രസിഡൻ്റ് സി .കെ മുനീർ, എച്ച് എം ഷീജ ജയിംസ്, കെ.രേഖ , ടി.നവാസ് എന്നിവർ നേതൃത്വം നൽകി

Read More

‘ഉറവ’ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

പനമരം: കൈതക്കൽ സിയാസ് കോളേജ് മാഗസിൻ ‘ഉറവ’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. എഴുത്ത് സംസാരത്തിന്റെയും വായനയുടെയും സ്വാഭാവികമായ ഒരു തുടർച്ചയാണ്, ഫലപ്രദമായ ആശയവിനിമയത്തിന് എഴുത്ത് കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്നും അതിനുള്ള വേദിയാണ് വിദ്യാർത്ഥികൾക്ക് കോളേജ് മാഗസിൻ നൽകുന്നതെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു

Read More

പരിസ്ഥിതിയെ അറിഞ്ഞ് ഗ്രീൻലവേഴ്‌സിന്റെ മഴയാത്ര

പുൽപ്പള്ളി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ ലവേഴ്‌സിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിൽ ‘മഴ നടത്തം’ പരിപാടി സംഘടിപ്പിച്ചു. പ്രകൃതിയെയും മണ്ണിനെയും മഴയെയും അടുത്തറിയുന്നതിനായി നടത്തിയ പരിപാടി വാർഡ് മെമ്പർ രാജു തോണിക്കടവ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രാഹുൽ മാധവ് പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി നിരവധി ആളുകൾ പങ്കെടുത്ത പരിപാടി മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ. അജയൻ പി.എ ക്ലാസുകൾ നയിച്ചു. ഗ്രീൻ…

Read More

‘പുതു തലമുറ, പുതു വായന’ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വായന പക്ഷാചരണത്തിന് തുടക്കമായി

മാനന്തവാടി: വായന പക്ഷാചരണത്തിന്റെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ‘പുതു തലമുറ, പുതു വായന’ എന്ന പ്രത്യേക പരിപാടിക്ക് ഗ്രന്ഥാലയത്തിൽ തുടക്കമായി. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ യുവതലമുറയെ വായനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അഞ്ച് ദിവസത്തെ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. 21 വയസ്സിൽ താഴെയുള്ള യുവതീ യുവാക്കൾ കട്ടൻ കാപ്പിയുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പുസ്തകങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. ഇന്ന്, ജൂൺ 24 ചൊവ്വാഴ്ച വൈകുന്നേരം…

Read More