ഇന്റർനാഷണൽ ഒളിംബിക് ദിനം ആചരിച്ചു

മേരി മാതാ കോളേജിലെ കായിക വിഭാഗവും, എൻ എസ് എസും ചേർന്ന് ഇന്റർനാഷണൽ ഒളിമ്പിക് ദിനം ആഘോഷിച്ചു.”Choose Sports Over Drugs” എന്ന ആശയത്തെ മുന്നോട്ടു വെച്ചുകൊണ്ട് ഒണ്ടയങ്ങാടിയിൽ നിന്നും ആരംഭിച്ച ഒളിമ്പിക് റൺ മേരി മാതാ കോളേജിൽ അവസാനിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവാനന്ദൻ , അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവർ ചേർന്ന് ഒളിമ്പിക് ദീപം കോളജ് പ്രിൻസിപ്പാൾ ഡോ ഗീത ആൻ്റണിക്ക് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…

Read More

‘ഇഖ്റ’ സംഗമം നടത്തി

പീച്ചാംക്കോട് : അൽ സഹ്‌റ പാലേരി ഉസ്താദ് അക്കാദമിയിൽ സംഘടിപ്പിച്ച ‘ഇഖ്റ’ സർഗ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ടോക്ക്, കവിത മത്സരം,ബുക്ക്‌ റിവ്യൂ, പുസ്തക പ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്. വിജയികൾക്ക് സമ്മാനവിതരണവും നടത്തി. അഹ്മദ് മൂന്നാംകൈ,ലബീബ് നൂറാനി,ഒ.എം തരുവണ, ബഷീർ ദാരിമി, സിദീഖ് മാസ്റ്റർ യാസീൻ നിലമ്പൂർ,മുസമ്മിൽ അടിവാരം,സഹൽ ആക്കോട്,സ്വാദിഖ് പുത്തൂർ,ജാസിർ പാപ്പിനിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഒളിമ്പിക്സ് ദിനചാരണം നടത്തി

മുട്ടിൽ: ഡബ്യു. ഒ യു പി സ്കൂൾ മുട്ടിലിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വയനാട് ഓർഫനേജ് യു പി സ്കൂളിൽ ഒളിമ്പിക്സ് ദിനചാരണം നടത്തി. പരിപാടിയിൽ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് ഹോൾഡർ ഫാത്തിമ ഫാബി യും ഫ്രീ സ്റ്റൈലർ അഫ്ന നസ്രീമും മുഖ്യഥിതികളായി.ഹെഡ്മാസ്റ്റർ അഷ്‌റഫ്‌ സി സ്വാഗതവും പി ടി എ പ്രസിഡന്റ്‌ സുബൈർ ഇളകുളം അധ്യക്ഷതയും വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കായി വിവിധ ഗെയിംസ് മത്സരങ്ങളും…

Read More

ചങ്ങാതിക്കൊരു തൈ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് ചങ്ങാതിക്കൊരു തൈ എന്ന പരിപാടി സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നൂർഷ ചേനോത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സീനത്ത് തൻവീർ, വാർഡ് മെമ്പർ ശ്രീമതി കമല രാമൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ നയീം സി എൻ, മതർ പിടിഎ പ്രസിഡന്റ് ശ്രീമതി ജമീല, സീനിയർ അസിസ്റ്റന്റ്…

Read More

വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ ‘വരവേൽപ്പ്’ സംഘടിപ്പിച്ചു

വെള്ളമുണ്ട: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ തല പ്രവേശനോത്സവം വരവേൽപ്പ് 2025 വെള്ളമുണ്ട ജി.എം എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.

Read More

വിജയികൾക്കും പിതാക്കന്മാർക്കും ശ്രേയസിന്റെ സ്നേഹാദരം

കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടിക ളെയും,പിതൃദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെയും ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത്‌ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ഗർഭാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിന് ധന്യ നേതൃത്വം നൽകി.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എല്ലാവർക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.സോഫി ഷിജു,ലിസി ബാബു,സിനി ഷാജി എന്നിവർ സംസാരിച്ചു.

Read More

എസ്എസ്എഫ് സെക്ടർ സാഹിത്യോത്സവ് സംഘടിപ്പിച്ചു

കണിയാമ്പറ്റ:എസ്എസ്എഫ് കണിയാമ്പറ്റ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവ് ഗ്രന്ഥകാരനും വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മൈലാടിയിൽ നടന്ന പരിപാടികൾ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കലാസമ്പന്നതയുടെ ആഢ്യത വിളിച്ചോതുന്ന, മൗലികമായ കഴിവിനെ മാത്രം അംഗീകരിക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മാതൃകപരമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.സെക്ടർ പ്രസിഡന്റ്‌ വി. പി സൽമാൻ അധ്യക്ഷത വഹിച്ചു. ഷമീം വെട്ടൻ, മമ്മൂട്ടി തൈക്കണ്ടി,അബ്ദുറഹ്മാൻ അലുവ, ജി.മൂസ,മുഹ്സിൻ മൈലാടി, അജ്നാസ് സഖാഫി,…

Read More

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: വേക്കൻസി ലിസ്റ്റ് 28ന്

  സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർ അടക്കമുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് വരുന്നു. ഇതിനായി പുതിയ അപേക്ഷകൾ സമർപ്പിക്കണം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വേക്കൻസിയും നോട്ടിഫിക്കേഷനും ജൂൺ 28 ന്‌വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ്‌ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും…

Read More

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് എൻസിസി കേഡറ്റുകൾ

മീനങ്ങാടി : വയനാട്ടിലെ 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആർട്ട് ഓഫ് ലിവിങ് യോഗ ഇൻസ്ട്രക്ടർമാരായ ആനന്ദ് പത്മനാഭൻ, മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 400 കേഡറ്റുകൾ പങ്കെടുത്തു. കമാൻഡിങ് ഓഫിസർ കേണൽ. മുകുന്ദ് ഗുരുരാജ്, അസോസിയേറ്റ് എൻസിസി ഓഫിസർമാരായ ക്യാപ്ടൻ. ഡോ. പ്രമോദ് കെ.എസ്, എസ്ഒ. മുഹമ്മദ് റാഫി കെ.എ, ടി.ഒ മിഥുൻ, എസ്.എം. മുരളി മോഹൻ, ബറ്റാലിയൻ…

Read More

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ് തീരുമാനിച്ചത്. വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും…

Read More