സിയാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
പനമരം: കൈതക്കൽ സിയാസ് കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക്-സാമൂഹിക ജീവിതത്തിൽ ലൈബ്രറികൾ നിർണായക പങ്ക് വഹിക്കുന്നെണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
