വിദ്യാർത്ഥികളെ അനുമോദിച്ചു

തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച എം.എൽ.എ ടി സിദ്ദിഖ് അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്, യു. എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, എൻട്രൻസ് പരീക്ഷാ ജേതാക്കൾ, ഇൻസ്പെയർ അവാർഡ് ജേതാക്കൾ എന്നിവർക്ക് എം.എൽ.എ മൊമ്മൻ്റോ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ജി.എച്ച്. എസ്.എസ് തരിയോട്, തരിയോട് നിർമ്മല ഹൈസ്കൂൾ അധികൃതരെയും യോഗത്തിൽ അനുമോദിച്ചു. തരിയോട് കമ്മ്യൂണിറ്റി…

Read More

തരിയോട് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി

തരിയോട് : വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ തരിയോട് ഗവ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി. കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ പി കെ ഷാഹിന ടീച്ചർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ, ബാലൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻ്റ്…

Read More

വെള്ളമുണ്ടയിൽ പുസ്തക പ്രദർശനം ആരംഭിച്ചു

വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയിലെ പുതിയ പുസ്തക ശേഖരങ്ങളുടെ പ്രദർശനം ആരംഭിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനപരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എം. സുധാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം മണികണ്ഠൻ, എം നാരായണൻ, മിഥുൻ മുണ്ടക്കൽ, എൻ.കെ ബാബുരാജ്, കെ.കെ സന്തോഷ്‌,ശാരദാമ്മ എൻ.ജി തുടങ്ങിയവർ സംബന്ധിച്ചു

Read More

മാ കെയർ പദ്ധതിക്ക് തരിയോട് തുടക്കമായി

തരിയോട് : വിദ്യാർഥികൾക്ക് സ്കൂൾ കോമ്പൗണ്ടിൽ തന്നെ ലഘു ഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും മറ്റും ലഭ്യമാക്കുന്ന മാ കെയർ കിയോസ്ക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ തരിയോട് നിർമ്മല ഹൈസ്കൂളിൽ പ്രവർത്തനം തുടങ്ങി. കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച കിയോസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. എഡിഎംസി സലീന പദ്ധതി വിശദീകരണം നടത്തി. സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി…

Read More

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്കൂളുകളിലാണ് കുടുംബശ്രീയുടെ ‘മാ കെയർ’ പദ്ധതിയെത്തുന്നത്. വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും പോഷക…

Read More

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

  മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍ പഠിക്കുന്ന 10 കുട്ടികള്‍ക്കാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ദുരന്തബാധിത മേഖലയിലെ 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ലാപ്‌ടോപ്പ് നല്‍കുക. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് കളക്ടറേറ്റില്‍ നിന്നും ലാപ്‌ടോപ്പ് വിതരണം ചെയ്യും.

Read More

അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു

അമ്പലവയൽ പഞ്ചായത്തിൽ സ്മാർട്ട് ക്ലസ്‌റൂമുകളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു; വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്ത് പുത്തനുണർവ്വുമായ് പൊതുവിദ്യാലയങ്ങൾ ജൂൺ 2നു അധ്യയനം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളോടൊപ്പം വിദ്യാലയങ്ങളും സ്മാർട്ടകണമെന്ന പൊതു കാഴ്ചപ്പാടിനെ ഏറ്റെടുത്ത് കൊണ്ട് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവിൽ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലേയും മുഴുവൻ ക്ലാസ്റൂമുകളും സ്മാർട്ടാക്കിയിരിക്കുന്നു. വയനാട് ജില്ലയിൽ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. പ്രീ…

Read More

അനുശോചന യോഗം നടത്തി

ചുണ്ടേൽ: ആർസി ഹൈസ്കൂൾ മുൻ കായിക അധ്യാപകൻ ശ്രീ ജെറാൾഡ് റോഡ്രി ഗ്സ് മാഷിന്റെ നിര്യാണത്തിൽ ആർസി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ആർ.സി. ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകൻ ശ്രീ ജോൺസൺ ജോസഫ് സാർ അദ്ധ്യക്ഷത വഹിച്ചു. ഫാദർ റോയ്സൺ പുതിയേടത്ത് ,ആർസി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഫ്രാൻസിസ് സാറ്റോ ആർ.സി.ഹൈസ്കൂൾ പ്രധാനാധ്യാപിക. ഷേർലി സെബാസ്റ്റ്യൻ, ആർ.സി എൽ.പി സ്കൂൾ പ്രധാനാധ്യാപിക. ജാസി PJ, എം.എം.എബ്രഹാം ,പി എ, ജോസഫ് ,…

Read More

മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും “നോ ടു ഡ്രഗ്സ്” ക്യാമ്പയിൻ ഉദ്ഘാടനവും നടത്തി

വൈത്തിരി : കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി മിഷനും കേരള പൊലീസ് , ആരോഗ്യവകുപ്പ്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും മുഖ്യമന്ത്രിയുടെ “നോ ടു ഡ്രഗ്സ്” ക്യാമ്പയിനിന്റെ അഞ്ചാംഘട്ട ഉദ്ഘാടനവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ല ഡപ്യുട്ടി എക്സൈസ് കമ്മിഷണർ എ. ജെ.ഷാജി അധ്യക്ഷത വഹിച്ചു. ദേശീയ…

Read More

വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി

കൽപ്പറ്റ : വിദ്യാകിരണം: ജില്ലയിലെ 63% സ്കൂളുകളിൽ ഭൗതിക സൗകര്യവികസനം പൂർത്തിയായി -സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 % കിഫ്ബിയിൽ ഉൾപ്പെടുത്തി വിദ്യാകിരണം പദ്ധതിയ്ക്ക് കീഴിൽ വയനാട് ജില്ലയിലെ 63 % സ്കൂളുകളിലും ഭൗതിക സൗകര്യവികസനം പൂർത്തിയാക്കി. ഭൗതിക സൗകര്യവികസനത്തിനായി തെരഞ്ഞെടുത്ത ജില്ലയിലെ 46 സ്കൂളുകളിൽ 29 എണ്ണത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബാക്കി സ്‌കൂളുകളിൽ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. ജൂലൈ മാസത്തിൽ ഭൗതിക സൗകര്യവികസന പ്രവൃത്തി പൂർത്തിയാക്കിയ സ്‌കൂളുകളുടെ എണ്ണം 32 ആയി ഉയർത്തലാണ് ലക്ഷ്യം. സെപ്റ്റംബർ ആകുമ്പോഴേക്കും…

Read More