മീനങ്ങാടി സെന്റ് പീറ്റേഴ്സിൽ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.

  മിനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വായന പക്ഷാചരണം ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി ഉദ്ഘാടനം ചെയ്തു മാനേജർ അനിൽ ജേക്കബ് കത്തീഡ്രൽ വികാരി ഫാദർ ബിജുമോൻ കർലോട്ടു കുന്നേൽ ട്രസ്റ്റി. ടി.കെ തോമസ് പ്രിൻസിപ്പാൾ നൈജിൽ കെ എഫ്, പിടിഎ പ്രസിഡണ്ട് സാലു ജോസഫ്,സ്കൂൾ ലീഡർമാരായ സാറാ മെറിൻ സാലു, അലൻ ക്രിസ്റ്റോ ജോഷ് എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളിലെ വായനശീലം വളർത്തുന്നതിനായി മാനേജ്മെന്റ് പി ടി എ യും…

Read More

ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിർവ്വഹിക്കണം: എസ്.ഡി.പി.ഐ

  കൽപ്പറ്റ :- ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അവസരം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണ കർത്താക്കൾ കടമ നിർവ്വഹിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പിന്നോക്ക ജില്ലയായ വയനാടിനോട് സർക്കാർ പുലർത്തുന്ന അവഗണനാസമീപനമാണ് പ്ലസ് വൺ സീറ്റ് വിഷയത്തിലും തുടരുന്നത്. തെക്കൻ ജില്ലകളിൽ വിദ്യാർഥികൾക്കായി മാനേജ്മെൻടുകളും വടക്കൻ ജില്ലകളിൽ വിദ്യാർഥികൾ അധികൃതരുടെ കനിവിനയായി കാത്തു നിൽക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. കഴിവു തെളിയിച്ചവർക്ക് അവസരം ലഭിക്കാതെ വരുന്നത് അവകാശ ലംഘനവും നീതി നിഷേധവുമാണ്….

Read More

ട്രാഫിക് നിയമ ബോധവൽക്കരണ പരിശീലനം നടത്തി

മീനങ്ങാടി : സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ട്രാഫിക് നിയമ ബോധവത്ക്കരണ പരിശീലനം നൽകി. വിദ്യാർഥികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ് പി സി പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് പോലീസ് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ട്രാഫിക്‌ സ്മാർട് ക്ലാസ് റൂമിൽ വെച്ചാണ് പരിശീലന പരിപാടി നടത്തിയത്. 30- ഓളം കേഡറ്റുകൾ പങ്കെടുത്തു. ഇവർ ഇനി ജില്ലയിലെ മറ്റു കേഡറ്റുകൾക്ക് പരിശീലനം നൽകും. എം വി ഐ പത്മലാൽ ക്ലാസെടുത്തു….

Read More

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

വാളാട് ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷീരാമൻ ഉദ്ഘാടനം ചെയ്തു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ശാക്തീകരണ പരിപാടിയിൽ ഡോ. ശശികുമാർ പുറമേരി ക്ലാസെടുത്തു.വരും വർഷത്തെ പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷനായി. നവാഗതരെ മധുരപലഹാരങ്ങൾ നൽകി സ്വാഗതം ചെയ്തു .പ്രിൻസിപ്പാൾ രാജീവൻ പുതിയെടുത്ത് ,എസ് എം സി ചെയർമാൻ അമ്മദ് പി വി ,പി ടി എ വൈസ് പ്രസിഡണ്ട് സ്റ്റാനി ഇലവുങ്കൽ, സ്മിത…

Read More

പടിഞ്ഞാറത്തറ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. +2 വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്തു.പിടിഎ പ്രസിഡണ്ട് റ്റി എസ് സുധീഷ് അധ്യക്ഷത വഹിച്ചു. എച്ച് എം സീമ ടീച്ചർ, പി റ്റി എ മെമ്പർ ശങ്കരൻ കുട്ടി, അധ്യാപകരായ സരിത ഷിബു, ഷാനു ജേക്കബ്, റ്റി ശ്രീജ എന്നിവർ സംസാരിച്ചു.

Read More

അലൈനയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

കൽപ്പറ്റ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 2792 റാങ്ക് നേടിയ കൽപ്പറ്റ എമിലി സ്വദേശിനി അലൈനയെ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപഹാരം കൈമാറി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സുനീർ ഇത്തിക്കൽ മണ്ഡലം ഭാരവാഹികളായ അർജുൻ ദാസ്, ഷബീർ പുത്തൂർവയൽ, ജംഷീർ ബൈപ്പാസ്, എം വി ഷനൂബ്, അബു ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Read More

പേര്യ സ്കൂളിൽ വായനപക്ഷാചരണം തുടങ്ങി

പേര്യ:ഗവ. ഹൈസ്കൂൾ പേരിയയിൽ ആരംഭിച്ച വായന പക്ഷാചരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. എച്ച്. എം മുഹമ്മദ്‌ അസ്‌ലം,പി.ടി.എ പ്രസിഡന്റ്‌ ബെന്നി മെനാച്ചേരി,ഷാജി ബി. സി, ബെന്നി ആന്റണി, സൈനബ പി. എ,ദീപു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

തവിഞ്ഞാൽ:  വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളെയും ഉപരിപഠനത്തിൽ റാങ്ക് നേടിയവരെയും ആദരിച്ചു. സംസ്ഥാന കായികമേളയിൽ മെഡൽ നേടിയ അഭിനവ് പോൾ, എയ്ഞ്ചൽ മിഷേൽ, ആദി കൃഷ്ണ, അലൻ പോൾ ഷൈജു, അമന്യ മണി, അളകനന്ദ എന്നിവരെയും ക്ഷീരകർഷകൻ…

Read More

ഹയർ സെക്കൻഡറി ജില്ലാ തല പ്രവേശനോത്സവം നടത്തി

മീനങ്ങാടി: ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാ തല പ്രവേശനോത്സവം മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷര ജ്യോതി തെളിയിച്ചു. ഹയർ സെക്കൻഡറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി…

Read More

‘വരവേൽപ്പ്2025’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

തരുവണ: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻതല പ്രവേശനോത്സവം വരവേൽപ്പ് 2025 തരുവണ ജി.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രദീപ്‌കുമാർ എം, അശോകൻ സി,എച്ച്‌.എം മുസ്തഫ,ശ്രീജ കെ, അതുല്യ തുടങ്ങിയവർ സംസാരിച്ചു.

Read More