ലോക ബാലവേല വിരുദ്ധ ദിനം; ക്വിസ് മത്സരം സംഘടിപ്പിച്ചു

കാവുംമന്ദം: കുട്ടികളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുകയും, അവർക്കായി വിദ്യാഭ്യാസവും സന്തോഷകരമായ ബാല്യവും ഉറപ്പുവരുത്തി അതിലൂടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ, ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ തരിയോട് നിർമല ഹൈസ്കൂളിലെ ശ്രീലക്ഷ്മി പി എസ് ഒന്നാം സ്ഥാനവും…

Read More

കിസാൻ സർവീസ് സൊസൈറ്റി കർഷക സെമിനാർ സംഘടിപ്പിച്ചു.

റിപ്പൺ: കിസാൻ സർവീസ് സൊസൈറ്റി മൂപ്പൈനാട് യൂണിറ്റിൻ്റെ സഹകരണത്തോടെ ഹാൻ്റ് ഇൻ ഹാൻ്റ് ഇന്ത്യയുടെ നേതൃത്വത്തിൽ റിപ്പൺ പുതുക്കാട്ടിൽ കർഷക സെമിനാർ സംഘടിപ്പിച്ചു. റിട്ടയേർഡ് ക്യഷി വകുപ്പ് ഓഫീസർ സുബ്രഹ്മണ്യൻ വിഷയാവതരണം നടത്തി. കാലാവസ്ഥ വ്യതിയാനത്തിന്റെ അപകട സാധ്യതകളെ കുറിച്ചും, പരിഹാര മാർഗങ്ങളെ കുറിച്ചും ഇന്ത്യയിലെ കാപ്പി കർഷകർക്ക് പുത്തൻ ഉണർവേകുന്നതിനു വേണ്ടി രൂപകല്പന ചെയ്തതാണ് ഇന്ത്യ കോഫി കാലാവസ്ഥ പ്രതിരോധ ഭൂപ്രകൃതി പ്രോഗ്രാം. കർണാടകയിലെ ഹസ്സൻ, ചിക്കമംഗളുരു, കൂർഗ്, കേരളത്തിലെ വയനാട് എന്നീ സ്ഥലങ്ങളിലാണ് ഈ…

Read More

പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് സ്കൂൾ ബാഗുകൾ നൽകി

പുൽപ്പള്ളി : പുൽപ്പള്ളി ചേമ്പർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി വിജയ എൽ പി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് 20 സ്കൂൾ ബാഗുകൾ നൽകി. സിന്ധു കെ ഹെഡ്മിസ്ട്രസിന് ചേമ്പർ ക്ലബ്ബ് പ്രസിഡണ്ട് ജോർജ് M U 20 സ്കൂൾ ബാഗുകൾ നൽകിയത്. ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് അംഗങ്ങളായ…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റ് :യൂണിഫോം വിതരണവും അനുമോദനവും നടത്തി

വെള്ളമുണ്ട: ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ പൊതുപരീക്ഷ ഉന്നത വിജയികളെ അനുമോദിക്കുകയും യൂണിഫോം വിതരണവും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റേഡിയോ ബഷീറിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗിക്കുള്ള റേഡിയോ വിതരണവും ചടങ്ങിൽ നടന്നു.മധു ഉദയകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ മിനി മോൾ, എച്ച്‌. എം ഫാത്തിമത്ത് ഷംല തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ഐ സി എൽ ഫിൻകോർപ്പ്; കളറിംഗ് മത്സരം നടത്തി

മാനന്തവാടി : ഐ സി എൽ ഫിൻകോർപ്പ് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാനന്തവാടി എൽ എഫ് സ്കൂളിൽ വെച്ച് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കളറിംഗ് മത്സരം നടത്തി. വിജയികളായ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും മെമെന്റോയും നൽകി ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഷീന യോഹന്നാൻ, ഐ സി എൽ ഫിൻകോർപ്പ് ബ്രാഞ്ച് മാനേജർ സൂരജ് സി ടി, രാകേഷ് എ ജി, അഖില തുടങ്ങിയവർ നേതൃത്വം നൽകി

Read More

സ്കൂള്‍ സമയം പുന:ക്രമീകരിച്ച്‌ ഉത്തരവായി; 8, 9, 10 ക്ലാസുകള്‍ക്ക് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ

തിരുവനന്തപുരം: 8, 9, 10 ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം. എട്ട് പിരീഡുകള്‍ക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍….

Read More

“കൂട്ട്” ലഹരി വിരുദ്ധ ബോധവത്ക്കരണ,നിയമ ക്ലാസ് സംഘടിപ്പിച്ചു.

പനമരം : സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി പനമരം ജി എച്ച് എസ് എസിലെ ലഹരി വിരുദ്ധ ക്ലബ്ബായ “കൂട്ട്”, ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വത്കരണ, നിയമ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി.ബിന്ദു പ്രകാശും ക്ലാസ് ഉദ്ഘാടനം സീനിയർ സിവിൽ ജഡ്ജ് ശ്രീ. അനീഷ് ചാക്കോയും നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. മുനീർ,ശ്രീമതി. ഷീജ ജെയിംസ്, ശ്രീ. രമേഷ് കുമാർ, ശ്രീ. അസൈനാർ ശ്രീമതി. ബേബി…

Read More

ബോധവൽക്കരണ ക്ലാസും; പരിസ്ഥിതി ക്വിസ് മത്സരവും നടത്തി

മേപ്പാടി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പൻസ് നഴ്‌സിങ് കോളേജിൽ വനവൽക്കരണം, പ്ലാസ്റ്റിക് നിർമാർജനം എന്നീ പരിപാടികളും ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്‌കീം, സ്റ്റുഡൻസ് നഴ്‌സസ് അസോസിയേഷൻ, ഒയിസ്‌ക ഇന്റർനാഷണൽ കൽപറ്റ ചാപ്റ്റർ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൗലി അഗസ്റ്റിൻ ഡപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ (റിട്ട) മുഖ്യപ്രഭാഷണം നടത്തി.310 വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ലീഡ ആന്റണി സ്വാഗതം പറഞ്ഞു. ഒയിസ്‌ക ചാപ്റ്റർ…

Read More

പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ ‘നല്ലപാഠം’ തുടങ്ങി

പുളിഞ്ഞാൽ:ജി.എച്ച്. എസ് പുളിഞ്ഞാലിൽ മലയാള മനോരമയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ശ്രദ്ധേയമായ ജനകീയ വിദ്യാർഥിമുന്നേറ്റത്തിന് നേതൃത്വം നൽകുന്ന നല്ല പാഠം മാതൃകാ കൂട്ടായ്മയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ക്ലാസ്മുറിക്കു പുറത്തുള്ള ലോകത്തെയും അറിയാനും പഠിക്കാനും സ്നേഹഭരിതമായി ഇടപെടാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിൽ നവമാതൃക തീർക്കുകയാണ് നല്ലപാഠം പദ്ധതിയെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഗിരീഷ് ബാബു പി. ടി, അബ്ദുൽ ജബ്ബാർ, ബിന്ദു…

Read More

അമ്പലവയൽ സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

അമ്പലവയൽ : ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജിവിഎച്ച്എസ്എസ് അമ്പലവയലിൽ വിവിധ പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡണ്ട് ഇ കെ ജോണിയുടെ അധ്യക്ഷതയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ബിജു പി ബി സംസാരിച്ചു. മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കുമാരി സൻഹാ ഫാത്തിമ ആയിരുന്നു വിശിഷ്ടാതിഥി. കുമാരി ഹസിന ജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുമാരി സൻഹാ ഫാത്തിമ വിദ്യാലയ മുറ്റത്ത്…

Read More