ലോക സൈക്കിൾ ദിനത്തിൽ ”റൈഡ് റെഡി”ചാലഞ്ചുമായി പനമരം കുട്ടി പോലീസ്

പനമരം: ലോക സൈക്കിൾ ദിനത്തിൻ്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൈക്കിളിൻ്റെ പ്രത്യേകതകളും, സൈക്കിൾ യാത്രയുടെ ഗുണങ്ങളും കേഡറ്റുകൾക്ക് വിവരിച്ചു നൽകി. അതിനു ശേഷം ജില്ലാ പഞ്ചായത്ത് നൽകിയ പത്ത് സൈക്കിളുകളിൽ പഠിക്കാൻ താൽപര്യമുള്ള സ്കൂളിലെ തങ്ങളുടെ കൂട്ടുകാരെ മുഴുവൻ പഠിപ്പിക്കുമെന്ന ചാലഞ്ച് ഏറ്റെടുത്ത് കേഡറ്റുകൾ . ഇതിൻ്റെ തുടക്കമെന്ന നിലയിൽ ഒരു മാസം കൊണ്ട് മുഴുവൻ എസ്പിസി കേഡറ്റുകളേയും പഠിപ്പിക്കും എന്ന തീരുമാനമെടുത്ത് കേഡറ്റുകൾ റെഡി…

Read More

യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

ബത്തേരി: യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍(യു.എഫ്.പി. എ) എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. യു.എഫ്.പി.എ അഖിലേന്ത്യ ചെയര്‍മാന്‍ എമിന്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍, സിബി തോമസ്, യു.സി.ഹുസൈന്‍, പി.എല്‍.വിപിന്‍, ജോബിന്‍, മോഹനന്‍ വാകേരി എന്നിവര്‍ പ്രസംഗിച്ചു. 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖര്‍ ക്ലാസെടുത്തു.

Read More

കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം സാമൂഹ്യ സേവന പ്രവർത്തന രംഗത്തേക്ക്.

കൽപറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുക, കിടപ്പു രോഗികൾക്ക് സഹായം എത്തിക്കുക, നിരാലംബ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ഗ്രന്ഥശാല ഈ രംഗത്തേക്ക് കടക്കുന്നത്. ഉദാരമതികളായ സജ്ജനങ്ങളുടെ സഹായത്തോടുകൂടിയാണ് ഇവയൊക്കെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൈനാട്ടി ശ്രീ ശങ്കര വിദ്യാലയത്തിലെ കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ നൽകി കൽപറ്റ ബാറിലെ മുതിർന്ന അഭിഭാഷകനും മലബാർ ദേവസ്വം ബോർഡ് മുൻ…

Read More

വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

കൽപ്പറ്റ :വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങളും കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം കെ ദേവകിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 വയസിന് മുകളിൽ പ്രായമുള്ള വിദ്യാര്‍ഥികള്‍ വ്യാജ രേഖയില്‍ കണ്‍സഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍…

Read More

വെള്ളമുണ്ടയിലെ ആദ്യഹൈസ്കൂൾ വിദ്യാർത്ഥിയെ ആദരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഹൈസ്കൂളിലെ ഒന്നാം നമ്പറുകാരൻ ഗോപാലയത്തിൽ വി.കെ.രാമൻകുട്ടിനായർ എന്ന മോനു നായരെ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഷാൾ അണിയിച്ച്‌ സ്നേഹാദരം കൈമാറി. 1958 ജൂലൈ ഒന്നിന് തുടങ്ങിയ വെള്ളമുണ്ട ഹൈസ്കൂളിലെ ആദ്യമായി പ്രവേശനം നേടിയ വിദ്യാർഥിയാണ്‌ മോനു നായർ. ജി. എം. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി.എ വൈസ് പ്രസിഡന്റ്‌ സലീം…

Read More

നിരക്ഷരരെ സാക്ഷരരാക്കാൻ മാതൃകാപദ്ധതിയുമായി സാക്ഷരതാ മിഷൻ

കൽപ്പറ്റ : ജില്ലയിൽ നിരക്ഷരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാനുള്ള മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മുട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളെജിന്റെ സഹകരണത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നാഷണൽ സർവ്വീസ് സ്‌കീമിൽ ഉൾപ്പെട്ട 100 വളണ്ടിയർമാർ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. മുട്ടിൽ കോളെജിൽ പഠിക്കുന്ന 1300 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതി…

Read More

ട്രാഫിക് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ : റോഡപകടങ്ങള്‍ തടയുക, കുടംബാംഗങ്ങളിലും സുഹൃത്തുകളിലും റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്നീ വിഷയങ്ങളില്‍ മുണ്ടേരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എസ്.പി.സി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ് ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ ദീപ, ടി.എല്‍ ലല്ലു എന്നിവര്‍ മറുപടി നല്‍കി. എം സല്‍മ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ അര്‍ഷാദ്, അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍…

Read More

എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു

മാനന്തവാടി: 2025 26 അധ്യായന വർഷം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള പയ്യമ്പിള്ളി സെൻ്റ് കാതറിൽസ് ഹൈസ്കൂളിൽ ആരംഭിച്ച ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേലും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു കൗൺസിലർമാരായ ശ്രീമതി ലൈലാ സജി, ശ്രി ബിബിൻ വേണുഗോപാൽ പി ടി എ പ്രസിഡൻറ് ശ്രീ ജോബി എം പി ടി…

Read More

ലോക സൈക്കിൾ ദിനം: സൈക്കിൾ റാലി നടത്തി

കൽപ്പറ്റ : അന്താരാഷ്ട്ര സൈക്കിൾ ദിനാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ നിന്നും വയനാട് ചുരം വരെ സൈക്കിൾ റാലി നടത്തി. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ ഫ്ലാഗ് ഓഫ് ചെയ്തു. സാജിദ് എൻ.സി അദ്ധ്യക്ഷനായിരുന്നു. ഡെൽവിൻ ജോബിഷ്, മൈസ ബക്കർ, അമൻ അസ്കർ അലി ഖാൻ എന്നിവർ നേതൃത്വം നൽകി

Read More

ആരോഗ്യ ബോധവത്കരണ ക്ലാസും, വദനാർബുദ പരിശോധനയും നടത്തി

കണിയാമ്പറ്റ :ഗ്രാമപഞ്ചായത്തിലെ കാവടം താഴെ ഉന്നതിയിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യം ആനന്ദം വദനാർബുദ പരിശോധനയും നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു യോഗ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ സന്ദേശവും നൽകി. വരദൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാഖി ചന്ദ്ര ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ലഹരി വിമുക്ത…

Read More