കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റ് പോസ്റ്റർ രചനാ മത്സരം നടത്തി.

പൂക്കോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസിൽ വച്ച് കോളേജ് വിദ്യാർഥികൾക്ക് പോസ്റ്റർ മത്സരം നടത്തി. യൂണിറ്റ് സെക്രട്ടറി ഷഹാന ഷെറിൻ ഒളകര, ആകാശ് ജിത്ത്, കെ. യു. ഹരികൃഷ്ണൻ, വി. റിനു എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ അലക്സ്‌ എൽദോ, ശ്രാവൺ മൃദുഘോഷ്, പി. വിജയലക്ഷ്മി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

Read More

‘രക്ഷാകര്‍തൃത്വം’ ശില്പശാല സംഘടിപ്പിച്ചു.

കുണ്ടാല: മൻഹജ് തസ്കിയത്തിൽ ഇസ്ലാമിയ്യയുടെ നേതൃത്വത്തിലുള്ള റൈറ്റ് വേ സ്കൂളിൽ സംഘടിപ്പിച്ച ‘രക്ഷാകര്‍തൃത്വം’ ശില്പശാല വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സി റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഹനീഫ സഖാഫി, ടി.അബ്ദുറഹ്മാൻ മുസ്‌ലിയാർ, എംപി അലി സഖാഫി,അബ്ദുൽ റസാഖ്, മുസ്തഫ പി തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷാകര്‍തൃത്വം വളരെ ബൃഹത്തായ ഒട്ടനവധി തലങ്ങളിലൂടെ കടന്നു പോവുന്ന ഒരു കലയാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഒരു കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ വലിയ…

Read More

ഹൈസ്കുൾ വിഭാഗത്തിൽ വിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ

മാനന്തവാടി : സ്കൂൾ തുറന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുംവിദ്യാവാഹിനി പദ്ധതി ആരംഭിച്ചില്ല വിദ്യാർത്ഥികൾ ആശങ്കയിൽ. ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലാണ് ഹൈസ്കൂൾ വിഭാഗത്തിൽ പദ്ധതിആരംഭിക്കാത്തത്. എൽ പി യുപി സ്കുളുകളിൽ പദ്ധതി ആരംഭിച്ചെങ്കിലും ഈ വിഭാഗങ്ങളിൽ പ്രാദേശികമായി സ്കുളുകൾ ഉണ്ട്. എന്നാൽ ഹൈസ്കുളുകലെക്ക് ഏറെ ദൂരം സഞ്ചരിച്ച് വേണംവിദ്യാർത്ഥികൾ ക്ക് സ്കൂളിലെത്താൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതി വൈകുന്നത് വിദ്യാർത്ഥികളുടെ പഠിപ്പ്മുടങ്ങുമെന്നആശങ്കയിലുമാണ് രക്ഷിതാക്കൾ.തോൽപ്പെട്ടി, തൃശ്ശിലേരി , കാട്ടിക്കുളം എന്നി സ്കൂളുകളാണ് തിരുനെല്ലിയിൽ ഹൈസ്കൂൾ…

Read More

മാനന്തവാടി താലൂക്കിലെ വിദ്യാവാഹിനി പദ്ധതി കാര്യക്ഷമമാക്കണം: എസ്‌ഡിപിഐ

മാനന്തവാടി:ആദിവാസി വിദ്യാർത്ഥികളെ താമസ സ്ഥലത്ത് നിന്ന് സ്കൂളിലെത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി പദ്ധതി മാനന്തവാടി താലൂക്കിൽ കാര്യക്ഷമമായി അല്ല പ്രവർത്തിക്കുന്നെതെന്നും അടിയന്തരമായി പദ്ധതി കുറ്റമറ്റതാക്കാനുള്ള നടപടികൾ പട്ടിക വർഗ വകുപ്പ് കൈ കൊള്ളണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. സ്കൂൾ തുറന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ആദിവാസി വിദ്യാർത്ഥികളിൽ നിന്ന് വലിയ ഒരു വിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി, കാട്ടിക്കുളം, തൃശ്ശിലേരി തുടങ്ങിയ ഹൈ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ…

Read More

ജിഎൽപിഎസ് മൊതക്കരയിൽ പഠനോപകരണം വിതരണം ചെയ്തു

മൊതക്കര:ജിഎൽപിഎസ് മൊതക്കരയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിജയോത്സവവും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ടി പ്രഫഷണൽസിന്റെ വാട്സാപ്പ് ഗ്രൂപ്പാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ മായി ബാഗും മറ്റ് പഠനസാമഗ്രികളും സംഭാവന ചെയ്തത്. ഹെഡ്മിസ്ട്രസ് വി.എ ദേവകി ടീച്ചർ,എം. മണികണ്ഠൻ,എം. പി പ്രകാശൻ, മേരി കെ.എ,ജയേഷ്കുമാർ വി. സി,…

Read More

പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളി സീനിയർ സിറ്റിസൺ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയ എൽ പി സ്കൂളിന്റെ മുറ്റത്ത് പൂചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. സിന്ധു കെ (ഹെഡ്മിസ്ട്രസ്), ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം സിറ്റിസൺ ക്ലബ്ബ് അംഗങ്ങളായ ജോർജ് M U (പ്രസിഡണ്ട്), ജിൽസ് MK (സെക്രട്ടറി), റിന്റോൾ മാത്യു…

Read More

വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനം ചെയ്തു

പനമരം: യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പാരാമെഡിക്കൽ രംഗത്തെ നൂതന സാങ്കേതിക വിദ്യ വി.ആർ ടെക്നോളജിയുടെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർഥികൾക്കായി വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനവും സമന്യയ ചാരിറ്റിസെൽ ലോഗോ പ്രകാശനവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്കു വേണ്ടി ഏർപ്പെടുത്തിയ പഠനോപകരണ വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി നിർവഹിച്ചു. രഞ്ജിത്ത് ഇരിങ്ങത് അധ്യക്ഷത വഹിച്ചു….

Read More

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടിലും ബോധവൽക്കരണ ക്ലാസും നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മിനങ്ങാടി സെൻ്റ് പീറ്റേഴ്സ് 8 സെൻ്റ് പോൾസ് ഹൈസ്ക്ളിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടിലും ബോധവൽക്കരണ ക്ലാസും നടത്തി. മിനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ അനിൽ ജേക്കബ് പ്രിൻസിപ്പാൾ നൈജിൽ കെ.എഫ് പി.ടി എ പ്രസിഡണ്ട് സാലു ജോസഫ് സിജി സാബു ജെസ്റ്റിൻ ശ്രീജിത്ത് ലിൻ്റു ജോഷി, ഡെയ്സി, അനിത എന്നിവർ പ്രസംഗിച്ചു ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് കലാജാഥകൾ വൃക്ഷ തൈ നടീൽ എന്നിവ നടത്തപ്പെട്ടു

Read More

മാതൃസംഗമവും പ്രചോദനസദസ്സും സംഘടിപ്പിച്ചു

  ബത്തേരി:പുത്തൻക്കുന്ന് ക്രസന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മാതൃസംഗമവും പ്രചോദനസദസ്സും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ മുരളി കെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അനസ് കെ. കെ,മജീദ് എം, ജാബിർ എട ക്കേണ്ടി, നിഷാന്ദ്, ബിന്ദു ബിനോ തുടങ്ങിയവർ പ്രസംഗിച്ചു

Read More

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്. രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5…

Read More