‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്   ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം.   പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.   വൈകുന്നേരങ്ങളിൽ ഖോ-ഖോ, ഫുട്ബോൾ, അത്‌ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം….

Read More

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

മാനന്തവാടി : വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ കൈവശമുണ്ടായിരുന്ന അഞ്ചേക്കര്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ നിര്‍മാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള വിശദ പദ്ധതി രേഖ, കോണ്ടൂര്‍ സര്‍വെ, മണ്ണ് പരിശോധന എന്നിവ പൂര്‍ത്തിയായിവരുന്നു. ഓഗസ്റ്റ് 30നകം പദ്ധതിയുടെ വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്….

Read More

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു

തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ആര്‍ ബിന്ദു -പുതിയ പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടം ഉദ്ഘാടനം ചെയ്തു വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലപ്പുഴ ഗവ. എഞ്ചിനിയറിങ് കോളജിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളജിൽ പുതിയതായി നിര്‍‌മിച്ച പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയതായി നിര്‍മിക്കുന്ന ലൈബ്രറി…

Read More

ചുറ്റുമുള്ള സമൂഹത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണം: മന്ത്രി ആർ ബിന്ദു

മാനന്തവാടി : പി കെ കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനവും മുന്നാം ഘട്ടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങും ബിരുദദാനവും മന്ത്രി നിർവഹിച്ചു സമൂഹത്തിൽ ചുറ്റുമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്നും അത് വിദ്യാഭ്യാസം എന്ന ആശയത്തെ കൂടുതൽ സമ്പുഷ്ടമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടിയിൽ പി കെ കാളൻ മെമ്മോറിയൽ കോളജ്…

Read More

പാഠ്യപദ്ധതിയില്‍ കല-കായിക-ആരോഗ്യ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നത് പ്രശംസനീയം 

ബത്തേരി: ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ പൊതു സമീപനം, ഭാഷാ സാഹിത്യം, വിലയിരുത്തല്‍, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യ ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കലാ -കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടന്നു.   പുതിയ പാഠ്യ പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യപ്രദവും…

Read More

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

വരദൂരിർ: ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും മൂന്ന് വയസിനു ശേഷം അങ്കണവാടിയിലേക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കും. കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കി കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ച് അമ്മമാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പദ്ധതി…

Read More

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എം.ഇ.പി ട്രെയ്നിംഗ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട : മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എം.ഇ.പി ട്രെയ്‌നിംഗിന്റെ തരുവണ റേഞ്ച് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. അൽ ഫുർഖാൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് അബ്ദുൽ ഗഫൂർ സഖാഫി വിളയിൽ നേതൃത്വം നൽകി. ഇബ്രാഹിം സഖാഫി,ഹാരിസ് ഇർഫാനി,റഷീദ് ഉലൂമി, ഉസ്മാൻ മുസ്‌ലിയാർ, മജീദ് മുസ്‌ലിയാർ എം.സി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു.

അക്കാദമിക തലത്തിൽ മികച്ച നേട്ടങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നടപ്പാക്കുന്ന AURA 2025 – 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയേയും ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള വ്യക്തിഗത പഠനപിന്തുണയും വായന പരിപോഷണവും രക്ഷാകർതൃ വിദ്യാഭ്യാസവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പി ടി എ പ്രസിഡണ്ട് ബഷീർ ടി കെ…

Read More

ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി : ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും ഒന്നാംപോളിംഗ് ഓഫീസർ വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പ് വെപ്പിച്ചും രണ്ടാം പോളിങ് ഓഫീസർ വിരലിൽ മഷി പുരട്ടിയും മൂന്നാം പോളിംഗ് ഓഫീസർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽവോട്ട് ചെയ്യിപ്പിച്ചുമാണ് ഇലക്ഷൻ നടത്തിയത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് ബൂത്തുകളിലെ സുരക്ഷ ഉറപ്പാക്കി.പ്രിസൈഡിങ് ഓഫീസറായി നിയമിക്കപ്പെട്ട…

Read More

അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി

കോട്ടത്തറ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, മേരാ യുവ ഭാരതിന്റെയും ലഹരിവർജ്ജന മിഷൻ വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി പ്രധാനാധ്യാപിക എ.എം. രജനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, മേരാ യുവ ഭാരത് പ്രതിനിധി കെ.എ അഭിജിത്ത്, വിമുക്തി ക്ലബ്ബ് ചാർജ്ജ് ഓഫീസർ പി.എസ് പ്രദീപ്, കെ.ജി സുനിത്ത്…

Read More