സ്കൂളുകൾ ജൂൺ 2ന് തുറക്കും; കാലാവസ്ഥ മോശമായാൽ തീരുമാനം മാറും

തിരുവനന്തപുരം∙ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിനു ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നു മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്നു പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു….

Read More

ദ്വാരകയിൽ ചങ്ങാത്തം ക്യാമ്പ് നടത്തി

ദ്വാരക: ദ്വാരക ഖാദിരിയ്യ സുന്നി മദ്റസയിൽ നടന്ന ചങ്ങാത്തം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അൻവർ ഖുതുബി സഖാഫി അധ്യക്ഷത വഹിച്ചു. മാനേജ് മെൻ്റ് പ്രതിനിധി അബ്ദുള്ള ദാരിമി മുസ്തഫ സഖാഫി റസാഖ് മാസ്റ്റർ എന്നിവർ അശംസ ഭാഷണം നടത്തി. മദ്റസാ മുഅല്ലിമുകളായ നാസർ സഖാഫി അബ്ദുറഹുമാൻ സൈനി ഉനൈസ് ജൗഹരി ഹമീദ് മുസ്‌ലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

Read More

റിപ്പൺ ഹൈസ്കൂൾ അധികൃതരുടെ അനാസ്ഥ; വിദ്യാർത്ഥികളും അദ്ധ്യാപകരും ചെളിക്കുണ്ട് താണ്ടണം എസ് ഡി പി ഐ.

മൂപ്പൈനാട്: പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് ഹൈസ്ക്കൂളായ റിപ്പൺ ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ മുറ്റവും പരിസരവും ഇന്റർ ലോക്ക് ചെയ്യാത്തതിനാൽ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾ ചെളിക്കുണ്ട് താണ്ടേണ്ടി വരുമെന്നും ഇന്റർലോക്ക് ചെയ്യുന്നതിനാവശ്യമായ അടിയന്തര നടപടി അധികൃതർ കൈകൊള്ളണമെന്നും എസ്‌ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് കെ. ആവശ്യപ്പെട്ടു. ഇന്റർലോക്ക് ചെയ്യുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിട്ടും കൃത്യസമയത്ത് ഉപയോഗപെടുത്താത്തതിനാലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചെളിക്കുണ്ട് താണ്ടേണ്ട അവസ്ഥയിലെത്തിയത് .നാല് മാസമായി പ്രവർത്തനം ആരംഭിച്ചിട്ടും സ്കൂൾ തുറക്കാൻ ഏതാനും…

Read More

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഇരുളം: ശ്രേയസ്സ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ളസ്സ് ടു വിദ്യാർത്ഥികളെ ആദരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ ഉത്ഘാടനം ചെയ്ത യോഗം നിലവിലെ വിദ്യാർത്ഥികളിലുള്ള പഠനപ്രക്രിയകളെപ്പറ്റിയും, സമൂഹത്തിൽ ഏറിവരുന്ന ലഹരി ഉപയോഗത്തപ്പറ്റിയും പരാമർശിച്ചു. ശ്രേയസ്സ് ഇരുളം ഏരിയ കോ-ഓഡിനേറ്റർ ജാൻസൺ അദ്ധ്യക്ഷത വഹിച്ച യോഗം, ഇരുളം യൂണിറ്റ് പ്രസിഡന്റ് ജോസ് സ്വാഗതം പറഞ്ഞു. കരിയൻ ഗൈഡ് നസ് ക്ളാസ് ട്രാൻസ്പരന്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷനു…

Read More

പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, ജൂൺ മൂന്ന് മുതൽ പ്രവേശനം, വിശദാംശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന് വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇതനുസരിച്ച് ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകീട്ട് 5 മണി വരെ പ്രവേശനം തേടാവുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്മെന്റ്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട…

Read More

സ്നേഹപൂർവ്വം തവിഞ്ഞാലിനു കർമ്മ സ്നേഹസമ്മാനം വിതരണം ചെയ്തു

മാനന്തവാടി: വയനാട് ഗവ: എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മയായ കർമ്മയുടെ കീഴിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. സ്നേഹസമ്മാനം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ കഴിഞ്ഞ 10 വർഷങ്ങളായി പഞ്ചായത്ത്‌ പരിധിയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കർമ്മ ഇത്തരത്തിൽ സ്കൂൾ കിറ്റ് വിതരണം ചെയ്തു വരുന്നു.100 കുടുംബങ്ങളിലേക്കാണ് ഇത്തവണ കർമ്മയുടെ സ്നേഹസമ്മാനം എത്തുന്നത്. വിതരണ ഉദ്ഘാടനം കർമ്മ ഭാരവാഹികളായ അൻഷിദ്, ഷിബിൻ എന്നിവർ ചേർന്ന് തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

Read More

ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു

ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നിമദ്രസ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൈക്കിൾ റാലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ തുടങ്ങിയവർ പ്രസംഗിച്ചു.

Read More

നഹാന നസ്റിനെ ആദരിച്ച് യൂത്ത് ലീഗ്

കെല്ലൂർ: ഈ വർഷത്തെ +2 പരീക്ഷയിൽ ഫുൾ A+ നേടിയ കീപ്രത്ത്‌ നഹാന നസ്‌റിനു കെല്ലൂർ ടൗൺ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ല യൂത്ത്‌ ലീഗ്‌ ട്രഷറർ ഉവൈസ്‌ എടവെട്ടൻ നൽകി. ചടങ്ങിൽ ടൗൺ മുസ്ലിം ലീഗ്‌ ഭാരവാഹികളായ മമ്മുട്ടി കീപ്രത്ത്‌, എൻ.റസാഖ്‌ , ഹാരിസ്‌ വളപ്പിൽ, മണ്ഡലം യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ ആഷിഖ്‌ എം കെ, സിനാൻ കാട്ടിൽ, മൻസൂർ കണ്ണമ്പള്ളി,നൗഫൽ കീപ്രത്ത്‌ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു

മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾക്കും, 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ…

Read More

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട്…

Read More