‘ഇ-ക്ലാപ്’ പദ്ധതിക്ക് തുടക്കമായി

കണിയാമ്പറ്റ: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കുന്ന ‘ഇ-ക്ലാപ്’ (ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ആൻഡ് ലാംഗ്വേജ് അഡ്വാൻസ്മെന്റ് പ്രോഗ്രാം) പദ്ധതിക്ക് തുടക്കമായി. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോഡിനേറ്റർ നിസാർ കമ്പ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സജ്ന അൻസിഫ് മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയർമാൻ സി.എച്ച്. ഹനീഫ, എം.എ. നൂഷിബ, പിടിഎ വൈസ് പ്രസിഡന്റ് കെ. നിഷാദുദ്ദീൻ,…

Read More

കൽപ്പറ്റ എൻ.എം.എസ്.എം കോളേജിൽ യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലേക്ക് കെ.എസ്.യു–എം.എസ്.എഫ് സഖ്യത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുനവിർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സഫ്വാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് അനഘ എം.ബി., ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹിബ മെഹ്ജബിൻ, ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് റാഷിദ് പി.കെ., ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അനസ് എൻ.ടി., യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (യു.യു.സി) മുഹമ്മദ് ആഷിഖ് കെ.സി., ഫർസീൻ…

Read More

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കേരളാ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 2000 ത്തിൽ താഴെ റാങ്കുകളുള്ള 5 എംബിബിഎസ് വിദ്യാർത്ഥികൾക്കും, പഠനത്തിൽ നിശ്ചിത യോഗ്യത ഉള്ളവരും എന്നാൽ സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ 20 ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥികൾക്കും 20…

Read More

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻഎംഎസ്എം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോളേജ് യൂണിയൻ ഭാരവാഹി സ്ഥാനങ്ങളിലേക്ക് ചെയർപേഴ്സണായി മുഹമ്മദ് സഫ്വാൻ വി.പി., വൈസ് ചെയർപേഴ്സണായി നിരഞ്ജന പി.പി., ജനറൽ സെക്രട്ടറിയായി യദുകൃഷ്ണ കെ., ജോയിന്റ് സെക്രട്ടറിയായി അതുല്യ രാജ് യു., ഫൈൻ ആർട്സ് സെക്രട്ടറിയായി സമീന ടി.എസ്., ജനറൽ ക്യാപ്റ്റനായി അതുൽ രവീന്ദ്രൻ, മാഗസിൻ എഡിറ്ററായി അശ്വിൻ സി.എസ്. എന്നിവരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി (UUC) ഹർഷ മാലതി…

Read More

ജില്ലാ റവന്യൂ സ്കൂൾ കലോത്സവം: സംഘാടകസമിതി രൂപീകരിച്ചു

കൽപ്പറ്റ: 45-ാമത് വയനാട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി രൂപീകരിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ്, പ്രിയങ്ക ഗാന്ധി എം.പി, എം എൽ എ മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ എന്നിവർ രക്ഷാധികാരികളാകും. മേളയുടെ ചെയർമാൻ സ്ഥലം എം എൽ എ യും മന്ത്രിയുമായ ടി സിദ്ദീഖാണ്. മേളയുടെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം, സ്റ്റേജ്,…

Read More

സേവന വാരാഘോഷം: ലൈബ്രറി സന്ദർശനവും, ശുചീകരണവും നടത്തി

നടവയൽ: സേവന വാരാഘോഷത്തിന്റെയും ഗാന്ധി സ്മൃതി ആഘോഷത്തിന്റെയും ഭാഗമായി നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ നടവയൽ ഗ്രന്ഥശാല സന്ദർശനവും ശുചീകരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കവയിത്രിയും പുസ്തക രചയിതാവുമായ സ്റ്റെല്ല മാത്യു നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജെയിംസ് പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ സന്ധ്യ ലിഷു, ലൈബ്രറി സെക്രട്ടറി മേരി അയ്മനച്ചിറ, പിടിഎ പ്രസിഡന്റ് പ്രിൻസ് കോച്ചേരി, എം പി ടി എ പ്രസിഡന്റ് ജിൻസി, ബാലവേദി…

Read More

വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു

ആറാട്ടുതറ: ജി.എച്ച്.എസ്. എസ് ആറാട്ടുതറ എൻഎസ്എസ്, എൻ സി സി യൂണിറ്റുകളുടെയും സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ വയനാട്, മാനന്തവാടി റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ “കാലാവസ്ഥാവ്യതിയാനവും സമുദ്രവൈവിധ്യ സംരക്ഷണവും” എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. മേരി മാതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സനു വി.എഫ്., പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ്, സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ വയനാട് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അജ്മൽ അമീൻ, മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോസ്മേരി ജോസ്, മാനന്തവാടി മുനിസിപ്പാലിറ്റി ഡിവിഷൻ കൗൺസിലർ സ്മിത…

Read More

പിണങ്ങോട് ഡബ്ലിയു ഓ എച്ച് എസ് എസിന് ന് ചരിത്ര നേട്ടം; ആറ് പൂർവവിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം.

പിണങ്ങോട്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മികച്ച വിജയം കരസ്ഥമാക്കി വിവിധ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പിണങ്ങോട് ഡബ്ലിയു ഓ എച്ച് എസ് എസിലെ ആറ് പൂർവ്വ വിദ്യാർത്ഥികൾ നാടിൻറെ അഭിമാനമായി മാറി. ഈ നേട്ടം കൈവരിച്ച പൂർവവിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ പി എ അധ്യക്ഷത വഹിച്ചു. സ്കൂൾ…

Read More

ആസാദി സംസ്ഥാനതല ക്വിസ് സംഘടിപ്പിച്ചു

കൂനഞ്ചേരി: കൂനഞ്ചേരി ദാറുന്നജാത്ത് അറബിക് കോളേജ് വിദ്യാർത്ഥി സംഘടന ദിശയും പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ എജ്യൂഫെയ്സും സംയുക്തമായി അഖില കേരള സ്വാതന്ത്ര്യദിന ക്വിസ് മത്സരം ‘ആസാദി’ സംഘടിപ്പിച്ചു. ദാനിഷ് മുഹമ്മദ് കണ്ണൂർ, റസീൻ ബഹ്ജ മലപ്പുറം, മുഹമ്മദ് റസാൻ കോഴിക്കോട് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ദിശ സെക്രട്ടറി മുഹമ്മദ് ഹുദൈഫ് സ്വാഗതം പറഞ്ഞു. കോളേജ് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി ഉദ്ഘാടനവും വാർഡ് മെമ്പർ അസീസ് മാസ്റ്റർ സമ്മാനദാനവും നിർവഹിച്ചു….

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ അധ്യക്ഷനായ ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സയൻസസ് ഡയറക്ടർ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ മുഖ്യാതിഥിയായി. പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ മികച്ച മെഡിക്കൽ കോളേജുകളിലൊന്നായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽനിന്ന് 146 വിദ്യാർഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്. ചടങ്ങിൽ യുവ ഡോക്ടർമാർക്കുള്ള സന്ദേശം കൃഷിവകുപ്പ് മന്ത്രി…

Read More