സാക്ഷരത മിഷൻ കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

സാക്ഷരത മിഷൻ കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു ടോടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. സാക്ഷരത മുതൽ ഹയർസെക്കൻഡറി തുല്യത വരെയുള്ള ക്ലാസുകളിൽ എത്തുന്ന പഠിതാക്കൾക്ക് ദിശാബോധം നൽകുകയാണ് ലക്ഷ്യം. പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ആയിരക്കണക്കിനാളുകൾക്ക് സാക്ഷരത മിഷന്റെ തുല്യത കോഴ്സുകൾ പ്രയോജനപ്പെടുത്താനാവും. ഹയർസെക്കൻഡറി തുല്യത വിജയത്തിന് ശേഷം ഏതൊക്കെ കോഴ്സുകളിൽ അഡ്മിഷൻ നേടാമെന്ന് പഠിതാക്കൾക്ക് പരിചയപ്പെടുത്തി….

Read More

മാനന്തവാടി സ്വദേശി അൻവർ സാദത്തിന് ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ്

മാനന്തവാടി: തമിഴ്നാട്ടിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജ് ഏർപ്പെടുത്തിയ ഗ്ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ് ശ്രദ്ധേയനായ മുൻവിദ്യാർത്ഥിയും, ദോഹയിലെ ഐഡ്യൽ ഇന്ത്യൻ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അൻവർ സാദത്തിന് ലഭിക്കുന്നു. വയനാട്ടിലെ മാനന്തവാടി സ്വദേശിയായ അൻവർ സാദത്ത്, 2005–2007 കാലഘട്ടത്തിൽ ജമാൽ മുഹമ്മദ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദവും, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ഫിലും പൂർത്തിയാക്കി. പഠനാനന്തര കാലത്ത് മുട്ടിലെ ഡബ്ല്യുഎംഒ കോളേജിലും, മാനന്തവാടി-കല്പറ്റ ഗവൺമെന്റ് കോളേജുകളിലും അധ്യാപകനായി സേവനം…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ലഹരി വർജ്ജന മിഷൻ വിമുക്തി, സ്കൂൾ എസ്പിസി, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, വിമുക്തി ക്ലബ്ബ് എന്നിവ സംയുക്തമായാണ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തിയത്. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിക്കുകയും, ലഹരിക്കെതിരെ അണിനിരക്കുകയും ചെയ്തു. പ്രധാനാധ്യപിക ഉഷ കുനിയിൽ അദ്ധ്യക്ഷയായ പരിപാടിയിൽ സിപിഒ…

Read More

മെനു ചേഞ്ചിൽ കുട്ടികൾ ഹാപ്പിയാണ്; എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും ഇഷ്ട വിഭവം

മെനു ചേഞ്ചിൽ കുട്ടികൾ ഹാപ്പിയാണ്; എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും ഇഷ്ട വിഭവം -ജില്ലയിൽ 79,158 വിദ്യാർത്ഥികൾക്കാണ് പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത് പരിഷ്ക്കരിച്ച സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ ഹാപ്പിയാണ് കൽപ്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വിഭവ സമൃദ്ധവും പോഷകസമൃദ്ധവുമായ വിഭവങ്ങളൊരുക്കുന്നതിന്റെ ഭാഗമായി കല്പറ്റ സ്കൂളിൽ മൂന്ന് തരം കറികളും ഉപ്പേരിയുമാണ് നൽകുന്നത്. ഇതിന് പുറമെ, ആഴ്ചയിൽ ഒരു ദിവസം തേങ്ങാ ചോറും ഫ്രൈഡ്…

Read More

നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് വകയിരുത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ ശാസ്ത്ര വിഷയങ്ങൾ മാതൃകകളുടെയും പരീക്ഷണങ്ങളുടെയും പിന്തുണയോടെ വിനിമയം ചെയ്യാൻ ലാബ് സൗകര്യം പ്രയോജനപ്പെടും. ഉപകരണങ്ങൾ, അവ സൂക്ഷിക്കാനുള്ള ഷെൽഫുകൾ, പരീക്ഷണങ്ങൾ ചെയ്യാനുള്ള ടേബിളുകൾ, ജല ലഭ്യത, അനുബന്ധ റാക്കുകൾ എന്നിവയും ലാബിൽ…

Read More

വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടം:ജുനൈദ് കൈപ്പാണി

മുട്ടിൽ: ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.ഡബ്ല്യൂ.എം.ഒ. ഇഖ്റ ലൈബ്രറിയുടെ പുസ്തക ചാലഞ്ചിന്റെ പ്രാരംഭ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത വിജയത്തിന് അർഥമുള്ള വായന വേണം. ആശയങ്ങൾ ഗ്രഹിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കണം. എത്ര വായിച്ചു എന്നതിലുപരി വായിച്ചവ വ്യക്തിയെയും സമൂഹത്തെയും എത്ര സ്വാധീനിച്ചു എന്നതാണ് പ്രധാനമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ഡബ്ലൂ.എം.ഒ വൈസ് പ്രസിഡന്റ്‌…

Read More

‘സുഖിനോ ഭവന്തു ‘ ഹിരോഷിമ ദിനം സംഘടിപ്പിച്ചു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ‘സുഖിനോ ഭവന്തു ‘ഹിരോഷിമ ദിനം സംഘടിപ്പിച്ചു. മുഴുവൻ വിദ്യാർഥികളും സഡാക്കോ കൊക്കുമേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞയിലണി ചേർന്നു. യുദ്ധവിരുദ്ധ മുദ്രാവാക്യം, പ്രശ്നോത്തരി ,പരിസര ശുചീകരണം, പോസ്റ്റർ രചന തുടങ്ങിയ പരിപാടികൾ സുഖിനോ ഭവന്തുവിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ജോൺസൺ എം.എ, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ, ബെഞ്ചമിൻ മോളോയിസ്, മഞ്ജു ജോസ്, ഷീജ ഡി.കെ, നിമിഷ .സി ,നിതാര ദേവസ്യ, ഖദീജ, സഫാനത്ത്, മുബീറ, ഗോപിക എന്നിവർ നേതൃത്വം നൽകി

Read More

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നടാൻ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ എന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘ചങ്ങാതിക്കൊരു തൈ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ഇതുവരെ 29 ലക്ഷത്തോളം തൈകൾ…

Read More

റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഉദ്ഘാടനം ഓഗസ്റ്റ് 18ന്; സംഘാടകസമിതി രൂപീകരിച്ചു ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് ഒരു പൊൻതൂവൽ കൂടി. മാനന്തവാടി നിയോജക മണ്ഡലത്തിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഗവ. മോഡൽ ഡിഗ്രി കോളജ് ഓഗസ്റ്റ് 18ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഗവ. മോഡൽ ഡിഗ്രി കോളജ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിൽ താത്കാലികമായിട്ടായിരിക്കും മോഡൽ ഡിഗ്രി കോളജിന്റെ പ്രവര്‍ത്തനം. ഇവിടെ തുടങ്ങാൻ പോകുന്ന അഞ്ച് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. മാനന്തവാടി ഗവ. കോളജിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ബേബി ചെയർമാനും ഗവ. മോഡൽ ഡിഗ്രി കോളജ് സ്പെഷൽ ഓഫീസർ പി സുധീർ കുമാർ കൺവീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയൻ, എ എൻ സുശീല, ജനപ്രതിനിധികൾ, കോളജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

മാനന്തവാടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് ഒരു പൊൻതൂവൽ കൂടി. മാനന്തവാടി നിയോജക മണ്ഡലത്തിൽ റൂസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഗവ. മോഡൽ ഡിഗ്രി കോളജ് ഓഗസ്റ്റ് 18ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനാകും. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിൽ അഞ്ച് ഏക്കർ സ്ഥലത്താണ് ഗവ. മോഡൽ ഡിഗ്രി കോളജ് സ്ഥാപിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മാനന്തവാടി ഗവ….

Read More

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

കണിയാമ്പറ്റ: കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിൽ ഒ. ആർ. സി പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റും ഒ.ആർ.സി ട്രെയിനറുമായ ശ്രീ: ബിനു എം രാജൻ ആണ് ക്ലാസെടുത്തത്. സ്കൂൾ കൗൺസിലർ ഗ്രീഷ്മ പി. എ സ്വാഗതം പറയുകയും ശ്രീ: ഹരീഷ് കുമാർ കെ.പി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് പ്രധാനധ്യാപിക ശ്രീമതി: ഷിംജി ജേക്കബ് പരിപാടി ഉത്ഘാടനം ചെയ്തു.അധ്യാപിക ഷിനി ആശംസ, ശ്രീമതി: അനുഷ പി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Read More