സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാല മാറ്റത്തില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട്. വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. മധ്യവേനലവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ചര്‍ച്ചയില്‍ മെയ് – ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും…

Read More

മാനന്തവാടി മേരി മാതാ കോളേജ് ബിരുദദാന ചടങ്ങ് ജൂലൈ 31 വ്യാഴാഴ്ച

മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിലെ 2024-25 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 31 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. കോളേജിലെ എട്ട് ഡിപാർട്മെൻ്റുകളിലെ വിദ്യാർത്ഥികളാണ് ബിരുദം സ്വീകരിക്കുന്നത്. രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ.ഡോ.കെ.എസ്.അനിൽ മുഖ്യാതിഥിയായിരിക്കും. മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളിൽ നിന്ന് പി.എച്ച്.ഡി.ഗവേഷണം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും പ്രസ്‌തുത ചടങ്ങിൽ…

Read More

ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂളിൽ “അനീമിയ – പോഷകാഹാരം” എന്ന വിഷയത്തെക്കുറിച്ച് ബാങ്കുകുന്ന് ഹോസ്പിറ്റലിലെ JPHN ധന്യ ജി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.സ്റ്റാഫ് നഴ്സ് ലിപ്സിയും ക്ലാസ്സ് അസിസ്റ്റ് ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു മോൾ.കെ സ്വാഗതമാശംസിച്ചു.റോസ ഒ.ജെ, അരവിന്ദ് കുമാർ ബി,ജോൺ എം.വി,ഷേർളി ജോൺ,രാധിക ബിജു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന്…

Read More

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു

കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25 തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ.അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളിയ പണ്ഡിതർ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ മത സൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയത്.സമസ്ത സെൻ്റിനറിയുടെ ഭാഗമായി എല്ലാ…

Read More

അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി, വയനാട് സ്വദേശിനി

ജർമ്മനി: ജർമനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നൽകുന്ന, മികച്ച മാസ്റ്റർ തീസീസ് പുരസ്ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക് ലഭിച്ചു. യൂറോപ്പിലെ,ഏറ്റവും വലിയ,സോളാർ എനർജി, ഗവേഷണ സ്ഥാപനമായ ഫ്രൌൺഹോഫർ ISE , നവീന ഊർജ സാങ്കേതിക വിദ്യകളിൽ, ലോകത്തെ മുൻനിരയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. ആതിര ഷാജി, ഇവിടെ Thin Film and High Efficiency Silicon Solar Cells…

Read More

പുസ്തകങ്ങളാണ് ഏറ്റവുംവലിയ തിരിച്ചറിവും വെളിച്ചവും:അർഷാദ് ബത്തേരി

വെള്ളമുണ്ട: മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാവാൻ നല്ല വായന അനിവാര്യമാണ്. ഓർമയാണ് ഏറ്റവും മഹത്തായ ഊർജ്ജവും പ്രാർഥനയും, പുസ്തകങ്ങളാണ് ഏറ്റവും വലിയ തിരിച്ചറിവും വെളിച്ചവും -പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശ പഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം വിജ്ഞാൻ ലൈബ്രറിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന…

Read More

സ്‌കൂള്‍ സമയമാറ്റം: കലക്ടറേറ്റ് മാര്‍ച്ച് ഓഗസ്റ്റ് അഞ്ചിന്

  കല്‍പറ്റ: കേരളത്തില്‍ മത പഠനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ഒരു ചര്‍ച്ചയുമില്ലാതെ സര്‍ക്കാര്‍ സ്‌കൂള്‍ സമയമാറ്റം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ മുഅല്ലിമുകള്‍, സമസ്തയുടെ പോഷക സംഘടന ഭാരവാഹികള്‍ ധര്‍ണയില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ മുഴുവന്‍…

Read More

സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.

കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 23ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 7 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത് ( ഇവിഎം). ബോൾ അടയാളത്തിൽ മത്സരിച്ച റോൺ സാലു ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച ബിയ ബിനോയ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും ഇലക്ഷൻ സംഘാടകരും പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകി.

Read More

ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം: ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്. ലഹരിയെ അകറ്റി നിർത്തി ഫുട്ബോളിനെ ചേർത്ത് പിടിച്ച് വർധിച്ചുവരുന്ന ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പനമരം കുട്ടി പോലീസിൻറെ നേതൃത്വത്തിൽ ജഗ്ലിങ് ചാലഞ്ച് നടത്തി .ജഗ്ലിങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുക എന്നതായിരുന്നു മാനദണ്ഡം. ജഗ്ലിങ് കൂടാതെ വിദ്യാർഥികൾക്ക് വേണ്ടി ട്രിബിളിങ് ചാലഞ്ചും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാലഞ്ചിന് വിമുക്തി മിഷൻ ജില്ല കോ ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നേതൃത്വം നൽകുകയും…

Read More

ചന്ദ്രോത്സവം ആഘോഷമാക്കി ജി യുപിഎസ് കമ്പളക്കാട്

കമ്പളക്കാട്: ചാന്ദ്രദിനത്തോടനുബന്ധിച്ച് കമ്പളക്കാട് യുപി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ഗാനലാപനം, ചാന്ദ്രദിന ഡാൻസ് എന്നിവ നടത്തി. ചന്ദ്രനിലും വിത്തിറക്കാം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സീഡ് ക്ലബ്‌ അംഗങ്ങൾ നടത്തിയ സ്കിറ്റ് ശ്രദ്ധേയമായി. പ്രധാനാദ്ധ്യാപകൻ ഒ. സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് റോസ്മേരി പി ൽ,എസ് ആർ ജി കൺവീനർ സ്വപ്ന വി…

Read More