നിലഗിരി കോളേജിൽ ‘തായ്‌സായ് 2026’ ഗ്രാന്റ് സൈക്കോളജി ഫെസ്റ്റ് സംഘടിപ്പിച്ചു; 565 വിദ്യാർത്ഥികൾ മാറ്റുര

താളൂർ: നിലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് (ഓട്ടോണമസ്) പി.ജി സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ‘തായ്‌സായ് 2026’ ഗ്രാന്റ് സൈക്കോളജി ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 565-ഓളം വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.   മനഃശാസ്ത്ര വിജ്ഞാനവും സർഗ്ഗാത്മകതയും സമന്വയിപ്പിച്ച മേളയിൽ 31 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കാളികളായി. 18 കോളേജുകളിൽ നിന്നായി 240 കോളേജ് വിദ്യാർത്ഥികളും 13 സ്കൂളുകളിൽ നിന്നായി 325 സ്കൂൾ വിദ്യാർത്ഥികളുമാണ് മാറ്റുരച്ചത്. ആകെ…

Read More

‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പരിശീലനം സംഘടിപ്പിച്ചു

കാവുംമന്ദം: തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമിന്റെ ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ വിദ്യാർഥികൾക്കായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു. ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർഥികളിലെ സഭാകമ്പം മറികടക്കാനും പ്രസംഗശേഷിയും ആത്മവിശ്വാസവും വളർത്താനും ലക്ഷ്യമിട്ടായിരുന്നു പരിശീലനം.

Read More

നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്; മത്സരങ്ങൾ സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഭാഗമായ മേരാ യുവ ഭാരത് വയനാടിൻ്റെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷൻ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് എന്ന പേരിൽ ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തി ജില്ലാതലത്തിൽ സംഘനൃത്തം, സംഘഗാനം, മൈം, പ്രസംഗം, പെയിൻ്റിംഗ്, സ്ലാം പോയട്രി, സ്ലോഗൻ, റീൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാർ ബസേലിയോസ്…

Read More

മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് ആവേശകരമായ തുടക്കം

പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) സുനിൽ കുമാർ പതാക ഉയർത്തിയതോടെ ആവേശകരമായ തുടക്കമായി. യു.പി കിഡ്ഡീസ് വിഭാഗം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വടക്കേ വയനാട്ടിലെ പുതിയ കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ, പങ്കെടുക്കുന്നവർക്കുള്ള പ്രഭാതഭക്ഷണവും സ്വാദിഷ്ടമായ ഉച്ചഭക്ഷണവും അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. കായിക ഇനങ്ങളുടെ നടത്തിപ്പും മേളയുടെ ഔദ്യോഗിക പ്രോഗ്രാമും തയ്യാറാക്കിയത് കായിക അധ്യാപക സംഘടനയും കെ.എസ്.ടി.എയുമാണ്.

Read More

സ്വഛതാ ഹി സേവ-2026; ശുചീകരണം നടത്തി.

“സ്വഛതാ ഹി സേവ-2026” ക്യാമ്പയിൻ്റെ ഭാഗമായി നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യുടെ നേതൃത്വത്തിൽ ചുള്ളിയോട് ടൗണിലും കുടുംബാരോഗ്യ കേന്ദ്രത്തിലും സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു. നെൻമേനി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻകുടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ, പ്രിൻസിപ്പൽ ജീവൻ ജോൺസ് എന്നിവർ സംസാരിച്ചു.

Read More

മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30 ഒക്ടോബർ 1 തീയതികളിൽ

പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേള സെപ്റ്റംബർ 30, ഒക്ടോബർ 1 തിയ്യതികളിൽ മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ മാനന്തവാടിയിൽ നിന്ന് 107 ഇനങ്ങളിലായി 1700 സ്കൂൾ കായികതാരങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ആലക്കമറ്റം, എ.ഇ.ഒ സുനിൽകുമാർ, കൺവീനർ പള്ളിക്കുന്ന് സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.   സെപ്റ്റംബർ 30 ന് എ.ഇ.ഒ സുനിൽ…

Read More

വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം

വൈത്തിരി: പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക അന്യായമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ രംഗത്ത്. നേരത്തെ പ്രതിമാസം 200 രൂപ സർവീസ് ചാർജ് മാത്രമാണ് ഈടാക്കിയിരുന്നത്. എന്നാൽ 2025 മുതൽ പ്രവേശനം നേടി ഹോസ്റ്റലിൽ താമസിക്കുന്നവരിൽ നിന്ന് മാസം 2,000 രൂപ വീതം വാടക ഈടാക്കാനാണ് സർവകലാശാലയുടെ തീരുമാനം. അതേസമയം, പഴയ വിദ്യാർഥികൾക്ക് നിലവിൽ ഈ വർധന ബാധകമാക്കിയിട്ടില്ല.   ഫീസ് വർധന പിൻവലിക്കുക, ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് ലഭിക്കാനുള്ള അലവൻസ് ഉടൻ വിതരണം ചെയ്യുക…

Read More

എൻഎസ്എസ് ദിനാഘോഷം നടത്തി

മാനന്തവാടി: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂൾ വളപ്പിൽനിന്നു തോണിച്ചാൽ അങ്ങാടിയിലേക്ക് വാക്കത്തൺ നടത്തി. പ്രിൻസിപ്പൽ എ. സ്വർഗിണി ഉദ്ഘാടനം ചെയ്തു. തോണിച്ചാലിൽ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സിവിൽ എക്‌സൈസ്ഓഫിസർ വിജീഷ് കുമാർ എൻഎസ്എസ് വോളന്റിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. വോളന്റിയർമാർ ഫളാഷ് മോബ് അവതരിപ്പിച്ചു. പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ബോർഡിൽ ഒപ്പിട്ടു. വായനശാല പ്രസിഡന്റ് ബാബുരാജ്, സ്‌കൂൾ സീനിയർ സൂപ്രണ്ട് ദിലീപ്കുമാർ, എൻഎസ്എസ്…

Read More

വൈജ്ഞാനിക സാഹിത്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: മാനന്തവാടി നഗരസഭയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും, ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബിരുദ പഠനം ജനകീയമാക്കിക്കൊണ്ട് ഏതൊരാൾക്കും ബിരുദ പഠനത്തിന് അവസരം ഒരുക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി ജഗതിരാജ് പറഞ്ഞു. ജില്ലയിൽ മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ ലേണിംഗ് സപ്പോർട്ട് സെൻററുകൾ ആരംഭിച്ചിട്ടുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു.  …

Read More

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നാളെ ജില്ലയിൽ

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ ഇന്ന് (സെപ്റ്റംബര്‍ 28) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംയുക്ത യോഗത്തില്‍ മന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ജില്ലയ്ക്കാവശ്യമായ പ്രവര്‍ത്തങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ- സ്‌പെഷല്‍ എന്റിച്ച്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍…

Read More