തോട്ടംമേഖലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി ടി സിദ്ദിഖിന്റെ പര്യടനം
മേപ്പാടി: തോട്ടം മേഖലയുടെ അനുഗ്രഹാശിസുകളും ആശിര്‍വാദങ്ങളും ഏറ്റുവാങ്ങി കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനം. ചൊവ്വാഴ്ചത്തെ പര്യടനപരിപാടികള്‍ ആരംഭിച്ചത് തോട്ടംമേഖലയായ മേപ്പാടിയിവായിരുന്നു. നെടുങ്കരണയിലെത്തിയ സ്ഥാനാര്‍ഥി തേയില നുള്ളുന്ന തോട്ടം തൊഴിലാളികളുടെ അരികിലെത്തി വോട്ടഭ്യര്‍ഥിച്ചു. ഇതിന് ശേഷം റിപ്പണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെയും സ്ഥാനാര്‍ഥി നേരില്‍ കണ്ടു വോട്ടു ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തോട്ടംമേഖലകളിലുള്‍പ്പെടെ നിറസാന്നിധ്യമായ സിദ്ദിഖിന് അവരില്‍ നിന്നെല്ലാം ലഭിച്ചത് വലിയ പിന്തുണയും സ്‌നേഹവുമായിരുന്നു. ഭവനസമുച്ചയം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങളായിരുന്നു തോട്ടം…
