വോട്ടര്‍ ബോധവത്കരണ പരിപാടികളുമായി സ്വീപ് വയനാട്

സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിന് കീഴിലെ പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ക്ലാസ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എം.മജീദ് അധ്യക്ഷനായി. വോട്ടര്‍ പ്രതിജ്ഞയും എടുത്തു. അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസര്‍ കെ.ടി മനോജ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ഷിജി, നജ്മുദ്ധീന്‍,…

Read More

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലായി 22 സ്ഥാനാര്‍ത്ഥികള്‍

വയനാട് ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്തുള്ളത് 22 സ്ഥാനാര്‍ത്ഥികള്‍. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്‍പറ്റയില്‍ 11 പേരുമാണ് മത്സര രംഗത്തുള്ളത്. ഏറ്റവും കുറവ് (മൂന്ന് പേര്‍) സ്ഥാനാര്‍ത്ഥികളുളളത് മാനന്തവാടിയിലും കൂടുതല്‍ (11 പേര്‍) കല്‍പറ്റയിലുമാണ്. നാളെയാണ് (മാര്‍ച്ച് 26) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഇത് കൂടി കഴിഞ്ഞാലേ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ലഭിക്കുകയുള്ളൂ. ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍…

Read More

എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ വിജയത്തിനായി താഴെത്തട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരിടുന്നതിനും മണ്ഡലത്തിലെ സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി വിപുലമായ പ്രവർത്തന പദ്ധതികൾക്കും കൺവെൻഷൻ രൂപം നൽകി.   എ. യൂസുഫ്,…

Read More

ജില്ലാതല കണ്ട്രോള്‍ റൂം ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാതല കണ്ട്രോള്‍ റൂം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക കനിക ഹസിജ സന്ദര്‍ശിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എസ് നിവേദ് കണ്ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.   ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട്രോള്‍ റൂം മുഖേനയാണ് ഏകോപിപ്പിക്കുന്നത്….

Read More

മേപ്പാടി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മേപ്പാടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: ടി സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മേപ്പാടി ടൗണില്‍ യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി ഓഫീസിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു . അഡ്വ ടി സിദ്ധിഖ്,സലീം മേമന,ബി സുരേഷ് ബാബു,ടി ഹംസ,ഒ ഭാസ്‌കരന്‍,പി കെ അഷ്റഫ്,ഒ വി റോയ്,കാരാടന്‍ നജീബ്,രാജു ഹെജമാടി,ടി എ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ടൗൺഷിപ്പ്‌ ഇച്ഛാശക്തിയുടെ പ്രതീകം: എം എസ്‌ വിശ്വനാഥൻ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച കൽപ്പറ്റയിലെ ടൗൺഷിപ്പ് സന്ദർശിച്ച് ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് വിശ്വനാഥൻ. ബുധൻ രാവിലെ ഏഴരയോടെയാണ് ടൗൺഷിപ്പിൽ എത്തിയത്. ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയവരെയും കണ്ടു സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ടൗൺഷിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ദിവസേന ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തുന്നത്. ദുരന്തബാധിതരെ സർക്കാർ ചേർത്തുനിർത്തി. വീടുകളും അനുബന്ധ സൗകര്യങ്ങളും മികച്ചത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലാണ് നിർമ്മാണ രീതി. കമ്യൂണിറ്റി ലിവിങ്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യരുത്, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; മുന്നറിയിപ്പ്

തിരുവനന്തപുരം:* നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമായ നിരവധി യുആര്‍എല്ലുകള്‍ (URL) ഇതിനകം നീക്കം ചെയ്തതായി കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു.   മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (CEO) ഔദ്യോഗികമായി വിശദീകരണം നല്‍കിയ കാര്യങ്ങളില്‍ പോലും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍. മാതൃകാ പെരുമാറ്റച്ചട്ടം…

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

കോഴിക്കോട്: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്നെത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും. നിർണായക തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്. വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രവർത്തക സംഗമങ്ങളിലും രാഹുൽ സംബന്ധിക്കും.   ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അടങ്ങിയ ‘ഗ്യാരണ്ടി കാർഡ്’ രാഹുൽ ഗാന്ധി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ പി സിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല,…

Read More

വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക് വെള്ളമുണ്ട സിറ്റിയിൽ ഉൽഘാടനം ചെയ്തു.ചടങ്ങിൽഅഡ്വ.എൻ.കെ.വർഗീസ്,സി.പി.മൊയ്‌ദു ഹാജി,മോയി ആറങ്ങാടൻ,സെൽമ മൊയിൻ,പി.കെ.അമീൻ,ഉസ്മാൻ പള്ളിയാൽ,മീനാക്ഷി രാമൻ,എ.കെ.നാസർ തരുവണ,സി.പി.ജബ്ബാർ,മാഡംബള്ളി ശറഫു,പി.കെ.സലാം,ടി.കെ.മമ്മൂട്ടി,പുഷ്പലത,ഈ.വി.സിദ്ധീഖ്,മുനീർ.തുടങ്ങിയവർ സംബന്ധിച്ചു

Read More

വികസനം ചർച്ച ചെയ്ത അശ്വമേധം ശ്രദ്ധേയമായി

മാനന്തവാടി: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ നേതൃത്വത്തിൽ ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച അശ്വമേധം അക്ഷരാർത്ഥത്തിൽ നവ്യാനുഭവമായി. ചോദ്യോത്തര രൂപത്തിൽ ആരംഭിച്ച പരിപാടി സംസ്ഥാന വികസനവും മാനന്തവാടി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനവും ചോദ്യരൂപത്തിൽ അവതരിപ്പിച്ചാണ് പരിപാടി. ആർദ്രം മിഷനും, ക്ഷേമപെൻഷനും, നെട്ടറ- വള്ളിയൂർക്കാവ് പാലവുംമെല്ലാം ചോദ്യോത്തരങ്ങളായി. ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങളുമൊരുക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ എന്നിവർ സംസാരിച്ചു.

Read More