സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക 21-ന് പ്രസിദ്ധീകരിച്ചേക്കും.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നോട്ടീസ് നല്‍കിയ മുഴുവൻ പേരുടെയും ഹിയറിംഗ് നടപടികള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേല്‍ക്കർ അറിയിച്ചു. അർഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഹിയറിംഗ് നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കിയതില്‍ മുന്നില്‍. ഇരു ജില്ലകളിലും 14…

Read More

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മാനന്തവാടി: ബത്തേരി രൂപത യുടെ സാമൂഹിക വിഭാഗമായ ശ്രേയസ് മാനന്തവാടി മേഖല പേരിയ യൂണിറ്റ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി ശ്രേയസ് പെരിയ യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോയ് തെങ്ങും തോട്ടത്തിൽ അധ്യക്ഷത വഹിച്ചു യൂണിറ്റ് ഡയറക്ടർ ഫാദർ സണ്ണി വെട്ടിക്കാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംജി ബിജു വൈസ് പ്രസിഡണ്ട് റാബിയ അബ്ബാസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസി ജോസ് പെരിയ ബ്ലോക്ക് ഡിവിഷൻ മെമ്പർ ബെന്നി ആന്റണി വാർഡ് മെമ്പർമാരായ…

Read More

സി.പി.മൊയ്‌ദു ഹാജിയെ മുസ്ലിം ലീഗ് ആദരിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട,മുസ്ലിം ലീഗ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്ന സി.പി.മൊയ്‌ദു ഹാജിയെ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.പ്രസിഡന്റ് ദയരോത് അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.അടിക്കടി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്ന താമരശ്ശേരി ചുരം റോഡ് പ്രശ്നത്തിൽ എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാവാൻ ആവശ്യമായ പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.കടവത് മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,കെ.ഇബ്രാഹിം ഹാജി,പി.കെ.അസീസ്,.ടി.മൊയ്‌ദു,ഹമീദ്,മമ്മൂട്ടി…

Read More

നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ എസ്ഡിപിഐ സജ്ജം: ടി. നാസർ

മാനന്തവാടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ SDPI സജ്ജമാണെന്ന് പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായ ബദൽ രാഷ്ട്രീയമാണ് SDPI മുന്നോട്ടുവയ്ക്കുന്നതെന്നും, മണ്ഡലം മുതൽ സംസ്ഥാനതലം വരെ പാർട്ടി ഘടകങ്ങളെ സജ്ജമാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ടി. നാസർ വ്യക്തമാക്കി. പ്രവർത്തകരുടെ ഐക്യവും രാഷ്ട്രീയ ബോധവത്കരണവും തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ…

Read More

ദേശീയ സമ്മതിദായക ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

മാനന്തവാടി : ദേശീയ സമ്മതിദായക ദിനാചരണം ജില്ലാതല ഉദ്ഘാടനം തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. ജനാധിപത്യ സംവിധാനം മികവുറ്റതാക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഉത്തരവാദിത്വ ബോധത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകണം. നൂതന ആശയങ്ങളാല്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ജില്ലയ്ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കളക്ടര്‍…

Read More

സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണ‌ൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

കൽപ്പറ്റ: വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണ‌ൻ തന്നെ മത്സരിച്ചേക്കും.   കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.   കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം യുഡിഎഫിനുണ്ട്.   15 വർഷമായി സുൽത്താൻബത്തേരി നിയമസഭാ…

Read More

ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പടിഞ്ഞാറത്തറ : അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ഗ്രന്ഥശാലയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കമലാ രാമൻ നിർവഹിച്ചു.ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡണ്ട് പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കുറുമ്പാല സെൻ്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തി ….

Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു വേണ്ട; പുതിയ നീക്കവുമായി മുസ്ലീംലീഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗിന്റെ തീരുമാനം. പകരം വിജയസാധ്യതയുള്ള കൂടുതല്‍ മണ്ഡലങ്ങള്‍ നേടിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫില്‍ ലീഗ് പിടി മുറുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക്, കൂടുതല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കുന്നതിലൂടെ തടയിടാനാവുമെന്നും പാര്‍ട്ടി കരുതുന്നു.   2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. പതിനഞ്ച് എണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ വിജയസാധ്യതയില്‍…

Read More

മാനന്തവാടിയിൽ മത്സരിക്കാൻ സി കെ ജാനു?; തന്ത്രപരമായ നീക്കവുമായി വി.ഡി സതീശൻ

മാനന്തവാടിയിൽ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി കെ ജയലക്ഷ്മ‌ി ഇത്തവണയും മാനനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർഥിയാവുമെന്നായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാൽ സി കെ ജാനു എൻ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫിൽ…

Read More

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി

കൽപറ്റ: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ 13205 പേരുടെ ഹിയറിങ് പൂർത്തിയായതായി ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്‌ഐആർ നടപടികളുടെ ഭാഗമായി ആകെ 43230 ഹിയറിങ് നോട്ടിസുകളാണ് തയ്യാറാക്കിയത്. ഇതിൽ 17670 നോട്ടിസുകൾ വിതരണം ചെയ്തതായും ജില്ലാ കലക്ടർ പറഞ്ഞു. 19797 പേർക്ക് കൂടി ഹിയറിങ് നോട്ടിസുകൾ തയ്യാറാക്കും. ഉന്നതികളിൽ ഹിയറിങ് നടപടികൾ…

Read More