ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

കൽപ്പറ്റ: വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ, ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റ്മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി, സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും , പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ് ഐ ആർ മൂലം…

Read More

സിപിഎമ്മിൽ പൊട്ടിത്തെറി; വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകുകയായിരുന്നു. വ്യക്തിപരമായ വേട്ടയാടലുകളും വിഭാഗീയതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലൂടെയാണ് എ വി ജയൻ താൻ രാജി വച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്. ’35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഭീഷണിയുടെ സ്വരത്തിലാണ് കാര്യങ്ങൾ…

Read More

വനിത ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

കൽപ്പറ്റ: വയനാട് ജില്ല വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിർക്കുള്ള സ്വീകരണ പരിപാടി കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റിൽ വച്ച് നടത്തി. സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ലീഗ്  പ്രസിഡണ്ട് സുഹ്റ മമ്പാട് ജനറൽ, സെക്രട്ടറി adv. പി കുൽസു, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജൻ,വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് , സംസ്ഥാന വനിതാ  ലീഗ് വൈസ്…

Read More

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം അറിയിച്ചത്.   എറോനെറ്റ് പോര്‍ട്ടലില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനം വഴി രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രവാസികള്‍ അപേക്ഷക്കായി ഉപയോഗിക്കുന്ന ഫോം 6-എയിലെ സാങ്കേതിക തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്…

Read More

സിപിഐഎം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സി പി ഐ എം പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന ബേങ്കിൻ്റെ ഹാളിൽ വെച്ച് നടത്തിയ പരിപാടി മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എം മധു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, വിശ്വനാഥൻ , കെ സുഗതൻ, വി ഹാരിസ് , പി ടി ബിജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്…

Read More

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം: കെ എം ഷാജി.

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരാനും ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം ഉൾപ്പെടെ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വയനാട്…

Read More

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കമായി 42 വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും 41-ാം മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് ജില്ലയിൽ തുടക്കമായി. മാനന്തവാടി ഗവ ടെക്ന‌ിക്കൽ ഹൈസ്കൂൾ ആതിഥേയത്വം വഹിക്കുന്ന കായിക മേള എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഓരോ മേളകളിലൂടെയും മികച്ച കായിക സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.   മേളയുടെ ദീപശിഖ ജില്ലാ കളക്ടർ ഡി. ആർ…

Read More

മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും?

മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും? തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ…

Read More

വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സൽമ മോയി

ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു സൽ‍മ വിജയിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങളുടെ ശബ്ദമാകുമെന്നും, അടിസ്ഥാന വികസന ക്ഷേമ പ്രവർത്തങ്ങൾക്കും വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിഗണന കൊടുത്ത് കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ആരോഗ്യമേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനം ഏർപ്പെടുത്തുമെന്നും സൽ‍മ മോയിൻ…

Read More

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.   ജിനി തോമസ് (കോൺഗ്രസ് ) – വികസനകാര്യം.   വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് )- പൊതുമരാമത്ത് സൽമ മോയി (മുസ്ലിം ലീഗ് ) -ആരോഗ്യ – വിദ്യാഭ്യാസ കാര്യം. ഗിരിജ കൃഷ്ണൻ (കോൺഗ്രസ് ) -ക്ഷേമകാര്യം എന്നിവരാണ് തിരഞെടുക്കപ്പെട്ടത്.

Read More